തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായകൾ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്നു. സ്കൂൾ കുട്ടികൾ, അംഗൻവാടി കുട്ടികളും നിരവധി യാത്രകാർക്കും ഭീഷണിയായി 20 ഓളം വരുന്ന തെരുവ്‌നായകൾ വിലസുന്നു. ചില നായകളിൽ പേ യുടെ ലക്ഷണങ്ങൾ കാണിക്കുന്നു. അധികൃതർ വേണ്ട നടപടി സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
teekoy
മുൻ ഗ്രാമപഞ്ചായത്തഗം ഷൈനി ബേബി കോൺഗ്രസിൽ ചേർന്നു
തീക്കോയി : തക്കോയി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മുൻഗ്രാമപഞ്ചായത്ത് അംഗം (വെള്ളികുളം) ഷൈനി ബേബി നടുവത്തേട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2015-20 കാലയളവിലെ ഗ്രാമ പഞ്ചായത്ത് അംഗ മായിരുന്നു ഇവർ. കോൺഗ്രസ്മണ്ഡലം പ്രസിഡൻ്റ് ഹരിമണ്ണു മഠംത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഷൈനി ബേബിക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. UDF ചെയർമാൻ ജോയി പൊട്ടനാനി, M1 ബേബി മുത്തനാട്ട്, സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രസിഡൻ്റ് TDജോർജ് തയ്യിൽ, ജെബിൻ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 ന്
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി (FHC) മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും. ഗ്രാമപഞ്ചായത്ത് 42 Read More…
തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും
തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും നടത്തി.ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. ഷാജിമോൻ മാത്യുവിൻ്റെ നേതൃത്വത്തിൽ പരിശീലന കളരി നടത്തി.ക്ലബ് പ്രസിഡൻ്റ് മനേഷ് കല്ലറക്കൽ മുഖ്യ പ്രഭാഷണം നടത്തി. തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ.റോസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജെസി വരകിൽ, Read More…
മാനസിക ആരോഗ്യ സെമിനാർ നടത്തി
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ Rover & Scout, NSS യൂണിറ്റുകൾ സംയുക്തമായി അയർക്കുന്നം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ലോക മാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസിക ആരോഗ്യ സെമിനാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോസ് തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ടോം വാഴയിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഗോപിനാഥൻ പിള്ള ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സിബി മാത്യു പ്ലാത്തോട്ടം ശ്രീമതി ഫ്ളോറി മാത്യു, ഉഷ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൾക്കും ടീം അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ സെന്റ് മേരിസ് എച്ച്.എസ്.എസ് തീക്കോയി ഒന്നാം സ്ഥാനവും എഫ്.സി തീക്കോയി രണ്ടാം സ്ഥാനവും, വോളിബോൾ മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, ടീം ശാന്തിഗിരി രണ്ടാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, കെ.എസ്.ഡി കല്ലം രണ്ടാം സ്ഥാനവും, ബാഡ്മിന്റൺ സിംഗിൾ Read More…
ഗാന്ധിജയന്തി ദിനത്തോടുനുബന്ധിച്ചു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗവും പുഷ് പാർച്ചനയും നടത്തി
തീക്കോയി: ഗാന്ധിജയന്തി ദിനത്തോടുനുബന്ധിച്ചു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗവും പുഷ് പാർച്ചനയും സഹകരണ ബാങ്ക് ജംഗ്ഷനിൽ നടന്നു. മണ്ഡലം പ്രസിസൻ്റ് ഹരി മണ്ണുമഠം, ഗ്രാമപഞ്ജായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ്,യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനിയിൽ, സഹകരണ ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ് തയ്യിൽ, ഓമനഗോപാലൻ, പി. എസ്. ജോസഫ്, എം.എ ജോസഫ്, ഇ.ജി. മുരളി, ചാർളി കൊല്ലപ്പിള്ളിയിൽ, റോയി . റ്റി സിറിയക്, കുട്ടിയച്ചൻ കടപ്ലാക്കൽ, മാത്യു കുഴിക്കൊമ്പിൽ, സജി പോർക്കാട്ടിൽ,സിയാദ് ശാസ്താം Read More…
തീക്കോയി ഗ്രാമ പഞ്ചായത്ത് ശുചിത്വോത്സവം ക്യാമ്പയിൻ ആരംഭിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ ഒന്നു മുതൽ ഒരാഴ്ചക്കാലമാണ് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഒക്ടോബർ 1 ന് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാരിക്കാട് ടോപ്പ് മുതലുള്ള പ്രദേശങ്ങളിലെ വഴിയോരങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചു. വാഗമൺ ഹൈവേയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ധാരാളം മാലിന്യങ്ങളാണ് വലിച്ചെറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന മാലിന്യങ്ങളുമാണ് ഇവിടെ ഏറെയും വലിച്ചെറിയ Read More…
തീക്കോയി പഞ്ചായത്ത് കേരളോത്സവം- ക്രിക്കറ്റ് ടൂർണമെൻറ്; വെള്ളികുളം സിൽവർ സ്റ്റാർ ക്ലബ്ബ് ജേതാക്കളായി
വെള്ളികുളം: കേരളോത്സവത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മത്സരത്തിൽ വെള്ളികുളം സിൽവർസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.തീക്കോയി പള്ളി ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തീക്കോയി ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചാണ് വെള്ളികുളം ജേതാക്കളായത്. ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് കവളമാക്കൽ ഉദ്ഘാടനം ചെയ്തു. മാജിതോമസ് നെല്ലുവേലിൽ, ഫാ. ടോം വാഴയിൽ ,സിബി രഘുനാഥൻ തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജയറാണി തോമസുകുട്ടി മൈലാടൂർ ബിനോയി ജോസഫ് പാലക്കൽ, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്, രതീഷ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. പി എം ജി എസ് വൈ IV ൽ CNCP ലിസ്റ്റ് പ്രകാരം മാടത്താനി- മലമേൽ -നാടുനോക്കി- വഴിക്കടവ് റോഡ്, മാർമല അരുവി – ചാമപ്പാറ റോഡ്, വെള്ളികുളം -കാരികാട്- കൊക്കോവളവ്- പുള്ളിക്കാനം റോഡ്, ഞണ്ടുകല്ല് -മക്കൊള്ളി രണ്ടാറ്റുമുന്നി- കരയിലക്കാനം റോഡ് എന്നീ നാല് ഗ്രാമീണ റോഡുകളുടെ വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനുള്ള Read More…











