രാമപുരം: കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (KSHEC) തയ്യാറാക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റേറ്റിംഗിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ശ്രദ്ധേയ നേട്ടം. സ്വാശ്രയ കോളേജുകളുടെ വിഭാഗത്തിൽ കോട്ടയം ജില്ലയിൽ രണ്ടാം സ്ഥാനവും, സംസ്ഥാനതലത്തിൽ 38-ാം സ്ഥാനവും, ജെനറൽ വിഭാഗത്തിൽ 122-ാം സ്ഥാനവും കോളേജ് കരസ്ഥമാക്കി. സംസ്ഥാനത്തെ 1150 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നും ഈ നേട്ടം കൈവരിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ നിലവാരം, അധ്യാപന മികവ്, ഗവേഷണ പ്രവർത്തനങ്ങൾ, Read More…
ramapuram
ഏവിയേഷൻ വിദ്യാർത്ഥികളുടെ സൗജന്യ ആകാശയാത്ര നവ്യാനുഭവമായി
രാമപുരം :മാർ ആഗസ്തീനോസ് കോളേജിലെ ബി.ബി.എ. ഏവിയേഷൻ വിദ്യാർത്ഥികൾക്ക് സൗജന്യ ആകാശയാത്ര നവ്യാനുഭവമായി. ഏവിയേഷൻ ഇൻഡസ്ട്രിയിലെ പ്രായോഗിക പഠനത്തിന്റെ ഭാഗമായാണ് കൊച്ചി എയർ പോർട്ടിൽനിന്നും ബംഗളൂരുവിലേക്ക് വിമാനമാർഗ്ഗ യാത്രയും പഠനസന്ദർശനവും സംഘടിപ്പിച്ചത്. സന്ദർശനത്തിനിടെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക കേന്ദ്രങ്ങളും സന്ദർശിച്ച് പഠനത്തോടൊപ്പം പ്രായോഗിക അറിവുകൾ സമ്പാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ആദ്യമായാണ് വിമാനയാത്രക്ക് അവസരം ലഭിച്ചത്. ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ടേക്ക് ഓഫ് 2K25’ ഹയർ സെക്കണ്ടറി ഫെസ്റ്റിന്റെ Read More…
‘ഇണമൈ’ എംജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം
രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലാമേള “ഇണമൈ” യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്റ്റിനോസ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളോടൊപ്പം 17 A Grade നേട്ടങ്ങളും കരസ്ഥമാക്കി. വിജയികളെ സിനിമാതാരം മിയാ ജോർജ് പ്രത്യേകം അഭിനന്ദിച്ചു. ഓൺ ദി സ്പോട് പെയിന്റിംഗ് മത്സരത്തിൽ ശ്രാവൺചന്ദ്രൻ ടി.ജെ. ഒന്നാം സ്ഥാനം നേടി. ഇതുകൂടാതെ ക്ലെയ് മോഡലിങ് മത്സരത്തിൽ രണ്ടാം സ്ഥാനവും പോസ്റ്റർ ഡിസൈനിങ് Read More…
വനിതാദിനാചരണം; ജനപ്രതിനിധികളെ ആദരിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനാചരണം നടത്തി. വനിതാദിനാചരണത്തിൽ 14 വനിതാ ജനപ്രതിനിധികളെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം പുരസ്‌കാരം നൽകി ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, രാമപുരം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സിന്ധു ടോം, രാമപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ സൗമ്യ സേവിയർ, മിനി റ്റി ജോൺ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് Read More…
കുരുന്നുകളുടെ ഭാഷാവിരുന്ന്; രാമപുരം SHLP സ്കൂളിൽ ‘മൊഴിക്കിലുക്കം’ ശ്രദ്ധേയമായി
രാമപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ‘മൊഴിക്കിലുക്കം’ പരിപാടി രാമപുരം SHLP സ്കൂളിൽ ആവേശകരമായി നടന്നു. കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം സി.ആർ.സി കോർഡിനേറ്റർ ശ്രീ. സാജൻ എസ്. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വർഷക്കാലം ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ ക്ലാസ് മുറികളിൽ തയ്യാറാക്കിയ വിവിധ പഠന പ്രവർത്തനങ്ങളുടെയും സൃഷ്ടികളുടെയും പ്രദർശനവും ഇതിനോടനുബന്ധിച്ച് നടന്നു. കുട്ടികളുടെ കഴിവിൽ രക്ഷിതാക്കൾ വലിയ സംതൃപ്തി രേഖപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് Read More…
സ്വയം സ്നേഹിക്കാൻ പഠിക്കൂ, എങ്കിലേ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയൂ: ഫാ. ഡേവിസ് ചിറമേൽ
രാമപുരം : “മനുഷ്യൻ ഒരു അത്ഭുതമാണ്. ലോകത്തെ ഏറ്റവും വലിയ സ്നേഹം സ്വയം സ്നേഹമാണ്. തന്നെത്തന്നെ സ്നേഹിക്കാൻ കഴിയുന്നവനേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയൂ,” എന്ന് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. രാമപുരം മാർ അഗസ്തീനോസ് കോളേജിൽ രക്തം ദാനം ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “Giving Life Gaining Glory 2026” എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറിവിൽ കേരളത്തിൽ ആദ്യമായാണ് ഒരു കലാലയം രക്തം Read More…
രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ ഗ്രാൻഡ് ഫിനാലെ നാളെ
രാമപുരം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് , മലയാളം ഭാഷാ നൈപുണ്യവും അക്ഷരവിന്യാസവും പരിപോഷിപ്പിക്കുന്നതിനായി രാമപുരം എസ്.എച്ച്. എൽ.പി സ്കൂൾ കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിച്ചു കൊണ്ടിരുന്ന ‘സ്പെല്ലിംഗ് ബീ’ മത്സരത്തിന്റെ (English & Malayalam)ഗ്രാൻഡ് ഫിനാലെ നാളെ (മാർച്ച് 5, വ്യാഴം) നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. മാണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പാലാ Read More…
ആർദ്ര മനസ്സിന് ആദരവ്
രാമപുരം: ‘രക്ത ദാനം മഹാദാനം’ ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ (3.03.2026) 1:45 ന് കോളേജിൽ ആദരിക്കുന്നു. രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത്. സ്വമേധയാ പ്രതിഫലം വാങ്ങാതെയുള്ള, വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനും നന്ദി അർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ Read More…
രാമപുരം കോളേജിൽ സ്പോർട്സ് ഡേ നടത്തി
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. രാമപുരം പോലീസ് എസ്. എച്ച്. ഒ. ദീപക് കെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ വർണ്ണാഭമാക്കി. വിവിധ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ ബ്ലൂ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ എവർ Read More…
രാമപുരം കോളേജിൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്സ് ആരംഭിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈജീൻ ബയോടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റടുമായി ചേർന്ന് ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്‌സും ഇന്റെൺഷിപ്പും ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജിയും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് സൈജീൻ ബയോടെക്നോളജിസ് സൈന്റിഫിക് കൺസൾറ്റൻറ് അതുൽ കെ. കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. വൈസ് പ്രിൻസിപ്പൽമാരായ ഫാ Read More…











