poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് : ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള വോട്ട് കച്ചവടം

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഫ് കൊണ്ടു വന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ ബി ജെ പി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നെന്ന് സിപിഐ എം. വരാൻ പോകുന്ന തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയാണ് ഈ കൂട്ടുകെട്ട്. ഭരണം പിടിച്ചെടുക്കുവാൻ ഏത് വർഗീയ കക്ഷികളോടും ചേരുന്നു പാർട്ടിയായി കോൺഗ്രസ്‌ അധപതിച്ചു. പത്താം വാർഡ് മെമ്പർ കേരള കോൺഗ്രസ്‌ എമ്മിലെ റെജീ ഷാജിയാണ് കോൺഗ്രസ് -ബിജെപി സഖ്യം അവിശ്വാസത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് അവതരിപ്പിച്ച Read More…

poonjar

ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബൈ കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ തുംബൈ സ്പോർട്സ് അക്കാദമിയിൽ നടന്ന ക്രിക്കറ്റ്‌ ടൂർണ്ണമെന്റിൽ നൂർ അൽ സാത്തിയ ടൗൺ ടീം ഈരാറ്റുപേട്ട വിജയികളായി, ഫൈനലിൽ നടന്ന വാശിയെറിയ മത്സരത്തിൽ അൽ കാമ ഗ്രൂപ്പ് തെക്കേക്കര ടീമിനെ പരാജയപ്പെടുത്തിയാണ് ടൗൺ ടീം വിജയികളായത്. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിന് കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അസ്‌ലം കെ എച് അധ്യക്ഷത വഹിച്ചു. UAE യിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വാഹനത്തിൽ യാത്ര ചെയ്ത് Read More…

poonjar

വയലാർ രാമവർമ്മ സ്മൃതി സദസ്സും, കാവ്യ സന്ധ്യയും

പൂഞ്ഞാർ: മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 49ാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും കലാസൂര്യ പൂഞ്ഞാറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ സ്മൃതി സദസും കാവ്യ സന്ധ്യയും നടത്തി. അനുസ്മരണ സമ്മേളനം പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളം വിഭാഗത്തിന്റെ മേധാവിയുമായിരുന്ന ഡോക്ടർ ഡേവിസ് സേവിയർ ഉദ്ഘാടനം ചെയ്തു. കലാസൂര്യ പൂഞ്ഞാറിന്റെ കൺവീനർ രമേഷ്ബി വെട്ടിമറ്റം അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് എം കെ Read More…

poonjar

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ആണ് അരുവിക്കച്ചാൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി Read More…

poonjar

സീതി സാഹിബ് മെമ്മൊറിയൽ ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം

പൂഞ്ഞാർ : കേരള നിയമസഭ മുൻ സ്പീക്കർ കെ.എം സീതിസാഹിബിൻ്റെ അനുസ്മരണാർത്ഥം പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും,യു.പി വിഭാഗത്തിൽ സെൻ്റ് എഫ്രേംസ്എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയിയും ജേതാക്കളായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെക്ട്രം ക്വിസ്സ് മത്സരത്തിൽ യു.പി വിഭാഗത്തിൽ സെൻ്റ് എഫ്രേംസ് എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂളും ജേതാക്കളായി.സമാപന സമ്മേളനം മുൻ അധ്യാപകൻ Read More…

poonjar

പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഹെൽത്തി കിഡ്‌സ് പദ്ധതി ഒക്ടോബർ 25 ന് ആരംഭിക്കും

പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി  പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഒക്ടോബർ 25 ന് ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ  കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന “സ്‌മാർട്ട് ഗെയിം റൂം”,  അടിസ്ഥാന വിദ്യാഭ്യാസത്തിന് Read More…

poonjar

എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ 1800 ഓളം അംഗൻവാടി കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു

പൂഞ്ഞാർ: സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങളിലായി 258 അംഗൻവാടികളിൽ പഠിക്കുന്ന 1804 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. 18, 19 തീയതികളിലായി ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്തുകളിലെ അംഗൻവാടി പ്രവർത്തകർക്ക് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കുടകൾ കൈമാറുകയാണ് ചെയ്തത്.

poonjar

ഈരാറ്റുപേട്ട ഉപജില്ലാ കായികമേളയിൽ പൂഞ്ഞാർ എസ് എം വി സ്കൂൾ ഓവർആൾ ചാമ്പ്യൻഷിപ് നേടി

ഈരാറ്റുപേട്ട ഉപ ജില്ലാ കായിക മേളയിൽ 520 പോയിൻ്റ് നേടി പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻ ഷിപ്പ് നേടി. 75 സ്വർണ്ണം, 44 വെള്ളി, 13 വെങ്കലം എന്നിവ നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്.

poonjar

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പും,ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറവും ലയൺസ് ക്ലബ്ബുമായും സഹകരിച്ചാണ് പൂഞ്ഞാർ എസ് Read More…

poonjar

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഹെൽത്ത്‌ ഗ്രാൻഡ് 6ലക്ഷം രൂപ ചിലവഴിച്ചാണ് ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷനായി , ജില്ലാ പഞ്ചായത്ത്‌ അംഗം. പി ആർ അനുപമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കാര്യപുരയിടം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അശോകൻ, രഞ്ജിത് മാളിയേക്കൽ, ബിന്ദു Read More…