പൂഞ്ഞാർ: ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ജോർജിന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. പനച്ചിപ്പാറ ടൗണിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്,ജനറൽ സെക്റട്ടറി ശ്രീകാന്ത് എം എസ്, പൂഞ്ഞാർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപകുമാർ, ടോമി ഈറ്റത്തൊട്ട്,സന്തോഷ് കൊട്ടാരത്തിൽ, ആനിയമ്മ സണ്ണി, അനിൽ കുമാർ മഞ്ഞപ്ലാക്കൽ, സജി സിബി, സജി കഥളിക്കട്ടിൽ, ബേബിച്ചൻ അലക്കപ്പറമ്പിൽ, ജിനോയ് കടപ്ലാക്കൽ, സെബാസ്റ്റ്യൻ വിളയാനി, ലെൽസ് Read More…
poonjar
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ (എം) പൂഞ്ഞാർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. AITUC നേതാവ് സി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. CPI (M) ലോക്കൽ സെക്രട്ടറി ചുമതലയുള്ള കെ ശശി, AITUC നേതാക്കളായ പി. എൻ ദാസപ്പൻ, കെ.എസ് രാജു, CITU നേതക്കളായ കെ റെജി, പി.ജി പ്രമോദ് കുമാർ, വിമൽ തങ്കച്ചൻ, Read More…
അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ നിര്യാതനായി
പൂഞ്ഞാർ : അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ (86) തുണ്ടത്തിൽകരോട്ട് (ഗോകുലം) റിട്ട. എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ അന്തരിച്ചു. പരേതയായ ഉമാദേവി ആണ് ഭാര്യ. മക്കൾ :സുധ അരുൺ (മഹാരാഷ്ട്ര), ജ്യോതി മനോജ് ( ബാംഗ്ലൂർ) മരുമക്കൾ അരുൺകുമാർ ( റെയിൽവേ, മഹാരാഷ്ട്ര ), മനോജ് ബാലചന്ദ്രൻ, (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം
പൂഞ്ഞാർ: 108ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഭാഗമായ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം. ആഡിറ്റോറിയത്തിൽ നടന്ന സമൂഹപ്രാർത്ഥനക്കുശേഷം ഭക്തർ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് വലിയമ്പലത്തിനുള്ളിലേക്ക് കടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്‌ജു അനന്തഭദ്രത്ത് സ്കന്ദ ശക്തി പൂജക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖായോഗം ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. എല്ലാ മാസവും ആദ്യത്തേതും മൂന്നാമത്തേയും ചൊവ്വാഴ്ച്ചകളിൽ ക്ഷേത്രത്തിൽ സ്കന്ദശക്തി പൂജയുണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം തന്ത്രിയും Read More…
ഹെലൻ കെല്ലർ അനുസ്മരണം നടത്തി
പൂഞ്ഞാർ : സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണം നടത്തി. യോഗം സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനു സുഭാഷ് ഉദ്ഘാടനം ചെയ്തു ,ഹെഡ് മിസ്ട്രസ് ഏ ആർ അനുജ വർമ്മ , താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത ഷിജി, രാജേഷ് കർത്ത എന്നിവർ സംസാരിച്ചു.
കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലഹരി വിരുദ്ധ ദിനാചാരണം വിപുലമായ പരിപാടികളോടെ ആചരിച്ചു
പൂഞ്ഞാർ : കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലഹരി വിരുദ്ധ ദിനാചാരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ദിനാചാരണത്തോട് അനുബന്ധിച്ച് ക്യാമ്പസ്സിൽ മെഗാ സിഗ്ന്നേച്ചർ ക്യാമ്പയിൻ നടത്തി. ബഹു : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ ഓൺലൈൻ ആയി കോളേജിലെ എല്ലാ വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു. കാര്യപരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എം വി രാജേഷ്, കോളേജ് ഡീൻ ശ്രീമതി Read More…
പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഒ പി സമയം 6 മണി വരെ ആക്കണമെന്നാവശ്യപെട്ട് നിവേദനം നൽകി
പൂഞ്ഞാർ: പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഒ പി സമയം, 6 മണി വരെ ആക്കണമെന്നാവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കരയിൽ പ്രവർത്തിച്ചു വരുന്ന പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ, ഒ പി സമയം, 6 മണി വരെ ആക്കണമെന്നാവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. നിലവിൽ 4 ഡോക്ടർ മാരും, 3 നേഴ്‌സ് മാരുമുള്ള ഈ ഹോസ്പിറ്റലിന്റെ പ്രവർത്തനം, ഉച്ച കഴിഞ്ഞ് 4 മണിക്ക് അവസാനിക്കുകയാണ്. മഴക്കാലമായതോടെ സാധാരണ ജനങ്ങളും, Read More…
അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും
പൂഞ്ഞാർ :കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. വായനാ ദിനത്തോട് അനുബന്ധിച്ച് പുസ്തകം വായന മത്സരം നടത്തി. വായന മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ചുരുങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ വായനയുടെ മഹത്വം വിദ്യാർഥികളിലേക്ക് എത്തിക്കുവാനായി വിവിധ പരിപാടികൾ നടത്തി. സ്കൂളുകളിലേക്ക് ലൈബ്രററി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് “പുസ്തകത്തൊട്ടിൽ ” പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി “ജാലകം” എന്നീ പരിപാടികൾ ആരംഭിച്ചു.
പി കെ എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ നടത്തി
പൂഞ്ഞാർ: പി.കെ.എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ സംസ്ഥാന ട്രഷറർ വി.ആർ ശാലിനി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയ പ്രസിഡന്റ് പ്രമോദ്കുമാർ പി.ജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി. കെ. എസ് ജില്ലാ പ്രസിഡന്റ് എ.എം തമ്പി, സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു എന്നിവർ പ്രസംഗിച്ചു. പി. കെ. എസ് ഏരിയ സെക്രട്ടറി ശശി. കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം വിമൽ തങ്കച്ചൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം Read More…
പൂഞ്ഞാർ – വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട നടപടികൾ വേഗത്തിലാക്കണം :പൂഞ്ഞാർ ടൗൺ വാർഡ് കോൺഗ്രസ് കമ്മറ്റി
പൂഞ്ഞാർ: ജലജീവൻ പദ്ധതിക്ക്, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി, പൂഞ്ഞാർ – വെട്ടിപ്പറമ്പ്, P W D റോഡ് വെട്ടിപൊളിച്ചിരുന്നു. റോഡിന്റെ ഏകദേശം മധ്യഭാഗത്തു കൂടെയാണ് പൈപ്പ് ഇട്ടിരിക്കുന്നത്. റോഡ് വെട്ടിപൊളിച്ചു മൂടിയിട്ട്, ഒരു മാസം കഴിഞ്ഞെങ്കിലും ഗതാഗത യോഗ്യമാക്കാൻ വേണ്ട ഒരു പണികളും ചെയ്തിട്ടില്ല. നിരവധി സ്കൂൾ വണ്ടികൾ ഉൾപ്പെടെ പോകുന്ന റോഡിൽ, വണ്ടികൾ സൈഡ് കൊടുക്കുമ്പോൾ മണ്ണിൽ താഴ്ന്നു പോകുകയാണ്. പൂഞ്ഞാർ – വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട പണികൾ, അടിയന്തിരമായിചെയ്യണമെന്നവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ Read More…