പൂഞ്ഞാർ :എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രാഹ നടപടികൾക്കെതിരെയും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടി കുറച്ച് കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന എൽ.ഡിഎഫ് സർക്കാരിൻ്റെ നടപടിയെക്കെതിരെയും മാസപ്പടി ക്കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും യു.ഡി എഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനിയാഴ്ച) വൈകുന്നേരം 4 മണി മുതൽ പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തുകയാണ്. പ്രസ്തുത സമരത്തിൻ്റെ ഉദ്ഘാടനം യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ അഡ്വ. ഫിൽസൺ മാത്യൂസ് നിർവ്വഹിക്കുന്നു. കോൺഗ്രസ് പൂത്താർ തെക്കേക്കര Read More…
poonjar
വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി ആഹ്ളാദപ്രകടനം നടത്തി
പൂഞ്ഞാർ : വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ ആഹ്ളാദപ്രകടനവും മധുര പലഹാര വിതരണവും നടത്തി. തുടർന്ന് വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി ആൻറ്റോ ആന്റണിയുടെ കോലംകത്തിച്ചു. ബി ജെ ജി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ Read More…
ആശ വർക്കർമാരും കോൺഗ്രസ് പ്രവർത്തകരും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പടിക്കൽ ധർണ നടത്തി
പൂഞ്ഞാർ : കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കൽ, മഴയും, മഞ്ഞും വെയിലും സഹിച്ചു, ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഫീസ് പടിക്കൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. ധർണയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ ഭൂരിഭാഗം ആശ Read More…
ടി.ബി മുക്ത പഞ്ചായത്തായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു
പൂഞ്ഞാർ: കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് പദ്ധതി പ്രകാരം ആദ്യഘട്ട ക്ഷയരോഗമുക്ത പുരസ്‌കാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൻ്റെ സഹകരണത്തോടുകൂടി കുടുംബാംഗരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രറ്റീ രാജിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ Read More…
ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്
പൂഞ്ഞാർ: ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് കൊഴുവൻമാക്കൽ അവതരിപ്പിച്ചു. 16.17 കോടി രൂപ വരവും 15.81 കോടി രൂപ ചെലവും 36.22 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്കായി 64.20 ലക്ഷം രൂപയും കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 51 ലക്ഷം രൂപയും ആയുർവ്വേദ, ഹോമിയോ ആശുപത്രികൾക്കയി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വ Read More…
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ജി ബിൻ വിതരണം ചെയ്തു
പൂഞ്ഞാർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലേ ജി ബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ് . ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. കരാറുകാരായ ഇ -നാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ ജി ബിൻ ഉപയോഗിക്കേണ്ട രീതി ഗുണഭോക്താക്കൾക്ക് വിശദീകരിച്ചു നൽകി. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി അധ്യക്ഷയായി. ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്തംഗം വിഷ്ണു രാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർ സംസാരിച്ചു.
വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു: ജിസ് ജോസഫ്
പൂഞ്ഞാർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനം ഡി രാജപ്പൻ ഒഴാങ്കലിൻ്റെ വസതിയിൽ നടത്തപ്പെട്ടു. വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ജിസ് ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, മേഖല കമ്മറ്റി അംഗം അമീൻ പാറയിൽ, പി.ജി Read More…
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് കമ്മറ്റി മുരിങ്ങപ്പുറത്ത് നടത്തുന്ന തണ്ണിമത്തൻ കൃഷിയിടത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു. കൃഷി നടത്തം പരിപാടി പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ സാനു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് എം.ആർ പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി പി.ബി സാനു, കമ്മറ്റി അംഗം എം.ബി പ്രമോദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാതാമ്പുഴ യൂണിറ്റ് സെക്രട്ടറി മനീഷാ പ്രമോദ് Read More…
ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം,സായുജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി അച്ഛൻ്റെ അധ്യക്ഷതയിൽ മകൾ ഉദ്ഘാടയായി. പൂഞ്ഞാർ ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ജനകീയ സദസ് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ചു. Read More…
ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാറിൽ
പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം, സായൂജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് നാളെ 5.30 ന് പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നടക്കും. പൂഞ്ഞാർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് സദസ് ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിക്കും. കേരള ശാസ്ത്ര സാഹിത്യ Read More…