പാലാ: തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ എടുത്ത് നടത്തിയ മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെ വീണ്ടും ജോലികൾ ചെയ്യാവുന്ന വിധത്തിൽ പൂർവ്വസ്ഥിതിയിലാക്കി. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലിൽ തൊഴിലാഴിയുമായ 52കാരനാണ് ഗുരുതര അപകടത്തിൽ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്. ഏതാനും മാസം മുൻപ് തടിമില്ലിൽ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. വലുപ്പമുള്ള തേക്ക് തടി യന്ത്രവാൾ ഉപയോഗിച്ചു അറക്കുന്നതിനിടെയാണ് സംഭവം. തടി തള്ളി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തിൽ Read More…
pala
കുഞ്ഞുമാണിക്ക് ഇത് കന്നി വോട്ട്; ജോസ്.കെ.മാണി എം.പി മാതാവിനോടും കുടുംബാംഗങ്ങളുമൊത്ത് വോട്ട് ചെയ്തു
പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് ‘ കെ.മാണി എം.പി മാതാവ് കുട്ടിയമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി. മാതാവ് കുട്ടിയമ്മയ്ക്ക് വീട്ടിൽ വോട്ട് ചെയ്യുവാൻ സൗകര്യമുണ്ടായിട്ടും മക്കളോടും കൊച്ചുമക്കളോടും ഒപ്പo പതിവുപോലെ എത്തുകയായിരുന്നു.ഭാര്യ നിഷ, മക്കളായ പ്രിയങ്ക, റിതിക, കുഞ്ഞു മാണി എന്നിവരും ഒപ്പമെത്തിയിരുന്നു. മകൻ കുഞ്ഞു മാണിക്ക് ഇത് കന്നി വോട്ടായിരുന്നു. ആദ്യവോട്ട് രണ്ടിലയ്ക്ക് ചെയ്യുവാനായ സന്തോഷത്തിലാണ് കെ.എം.മാണി എന്ന പേരുള്ള Read More…
കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്
പാലാ :മാർ സ്ലീവാ മെഡിസിറ്റിയിലെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠന വൈകല്യം, പഠന പിന്നോക്കാവസ്ഥ എന്നിവ പരിശോധിക്കുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 27 (ശനിയാഴ്ച) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ കുട്ടികളുടെ വിദഗ്ദർ പരിശോധനകൾക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ – 8281699263.
സിസ്റ്റർ ജോസ് മരിയ കൊലപാതകം: പ്രതിക്ക് ശിക്ഷ ലഭിക്കാത്തത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥ
പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ശിക്ഷ ലഭിക്കാതെ പോയത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. 2005 ഏപ്രിൽ 17നാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്. കട്ടിലിൽ രക്തം വാർന്ന് മരിക്കാറായ അവസ്ഥയിൽ കണ്ടെത്തിയിട്ടും കട്ടിലിൽ നിന്നു വീണു മരണമടഞ്ഞതാണെന്ന് പറഞ്ഞ മഠാധികൃതരുടെ നടപടി ദുരൂഹമാണ്. അന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽപോലും തലയോട് തകർന്ന വിവരം കണ്ടെത്താൻ സാധിക്കുമായിരുന്നു. അന്ന് Read More…
ജനകീയ സർവേയിൽ ചാഴികാടൻ ബഹുദൂരം മുന്നിലെന്ന് ജോസ് കെ. മാണി എംപി
പാലാ: ജനകീയ സർവേകളിലും പ്രചരണത്തിലും തോമസ് ചാഴികാടൻ ബഹുദൂരം മുന്നിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭാ പ്രദേശത്ത് തോമസ് ചാഴികാടന്റെ റോഡ് ഷോ ഊരാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളും അണികളും കൂട്ടത്തോടെ വിട്ടുപോകുന്നതിൽ എൽഡിഎഫിനെതിരെ പ്രതിഷേധിച്ചിട്ട് എന്തുകാര്യമാണുള്ളതെന്നും ജോസ് കെ. മാണി ചോദിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നതെന്നും അക്രമികളെ സഹായിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കനത്ത മഴയിലും തളരാത്ത Read More…
മുതിർന്ന വോട്ടർമാരെ ആദരിച്ചു
പാലാ : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിങ് ഉയർത്തുന്നതിനായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലങ്ങളിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. പാലാ മണ്ഡലത്തിലെ 117-ാം നമ്പർ ബൂത്തിലെ മുതിർന്ന വോട്ടറും മുതിർന്ന പൗരന്മാരുടെ സംരക്ഷണകേന്ദ്രം ദയാഭവനിലെ അന്തേവാസിയുമായ സേവ്യർ മൈക്കിളിനെ പാലാ നിയോജകണ്ഡലം ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ ആദരിച്ചു. ദയാഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് Read More…
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്; പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ
കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. NDAയുടെ ഘടക കക്ഷിയായി പ്രവർത്തിക്കും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ Read More…
ഇൻഡിപെൻഡൻ്റ് വോട്ടേഴ്സ് ഗ്രൂപ്പ്
നിങ്ങൾ പാർട്ടി അടിമകൾ (u d f/ldf/bjp)അല്ലങ്കിൽ മാത്രം കുറിപ്പ് വായിക്കുക: പ്രൊഫ. ജോസ് വെട്ടിക്കൽ പൊതു തിരെഞ്ഞെടുപ്പ് പടിക്കൽ എത്തിക്കഴിഞ്ഞു. വോട്ട് തെണ്ടൽ എല്ലാ പാർട്ടികളും നന്നായി നടത്തുന്നു. ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ എന്തർഹതയാണുള്ളത് ? 1.പാവപ്പെട്ടവന്റെ കാശ് കോഓപ്പറേറ്റീവ് ബാങ്കുകളെ ഉപേയോഗിച്ച് മോഷ്ടിച്ചിട്ട് മാന്യന്മാർ ആയി ഇടതനും വലതനും നടക്കുന്നു. ഒറ്റ പാർട്ടിക്കാരനും ഒന്നും ചെയ്യുന്നില്ല. 2.കടുത്ത അഴിമതി, ന്യൂന പക്ഷ, ഭൂരിപക്ഷ വർഗീയത, ജിഹാദി ഭീകരത ഇവയെല്ലാം തടസമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. വെയ്റ്റിങ് Read More…
അഡ്വ.ജോജോ ജോസഫ് പറയ്‌ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) ലേക്ക്
പാലാ: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.
അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ
ദർശന അക്കാദമി പാലാ യുടെ നേതൃത്വത്തിൽ ചെത്തിമറ്റം ദർശന അക്കാദമിയിൽ വച്ച് നടത്തുന്ന കുട്ടികൾക്കായുള്ള അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ ആരംഭിക്കും. ചെത്തിമറ്റം ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് ക്ലാസുകൾ നടക്കുക രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281771769











