പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ Read More…
pala
പാലാ അൽഫോൻസാ കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ നിഖിൽ ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ Read More…
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി തിരിതെളിയുന്നു
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു. ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിക്കും. കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത Read More…
ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്
പാലാ: ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്. അഭിഭാഷകൻ അല്ലാത്ത എബി കോടതിയിൽ വാദിയായി ഹാജരാകുമ്പോൾ പ്രായം 27. ദേശീയ ഐക്യവേദി എന്ന സംഘടനയുടെ ചെയർമാനായി എബി പ്രവർത്തിച്ചു വരവെ 1999 ലാണ് ചരിത്ര പ്രധാനമായ വിധി സമ്പാദിച്ചത്. വിവിധ സ്ഥലങ്ങളിൽ ദേശീയപതാകകൾ തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ട എബി ജെ ജോസ് പ്രസ്തുത സംഭവങ്ങളുടെ ചിത്രങ്ങൾ Read More…
ഹിപ്നോട്ടിക് തെറാപ്പി ശില്പശാല നടന്നു
പാലാ: ജ്യോതിർഭവൻ കൗൺസിലിംഗ് സെൻററിൻ്റെയും ദർശന IELTS OET അക്കാദമി പാലായുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തിമറ്റത്തുള്ള ദർശന അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് ഹിപ്നോതെറാപ്പി ഏകദിന ശില്പശാല നടന്നു. ചാവറ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാദർ ബാസ്റ്റ്യൻ മംഗലത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. ദർശന അക്കാദമി ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത മനശാസ്ത്രജ്ഞനും ഐപിഎൽ പെർഫോമൻസ് കോച്ചുമായിരുന്ന ഡോ. ജിനി പി ഗോപിനാഥ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. Read More…
പാലാ സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം
പാലാ: സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിന് ദീപികപ്പത്രം നൽകി മീനച്ചിൽ ഓവർസീസ് ലയൺസ് ക്ലബ് പ്രസിഡൻ്റും സോണൽ ചെയർമാനുമായ MJF ലയൺ റ്റിജു ചെറിയാൻ നിർവ്വഹിച്ചു. റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു,ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു,DFC പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഹെഡ്മാസ്റ്റർ ഫാ. റെജി Read More…
കൈ കോർക്കാം ലോക സമാധാനത്തിനായി :ഹിരോഷിമ നാഗസാക്കി ദിനാചരണം
പുലിയന്നൂർ : കലാനിലയം യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം ,കളറിംഗ് മത്സരം എന്നീ അനുസ്മരണ പ്രവർത്തനങ്ങൾ നടന്നു. മാസ്റ്റർ അഭിദ്വയ്ത് അഖിൽ,അഭിനവ് ജിനോ ,കാശിനാഥ് രതീഷ് , ശ്രീഹരി M J ,ആഷിക് രജീഷ് എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു. പ്രധാന അധ്യാപിക സി. കരോളിൻ FCC യുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. ഹിരോഷിമ നാഗസാക്കി ദുരന്തത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ജനിപ്പി ക്കുന്നതിനും യുദ്ധ വിരുദ്ധ Read More…
ആശുപത്രി മന്ദിരത്തിലെ ലീക്കേജിന് പരിഹാരമായി: കോൺക്രീറ്റ് തുളച്ചിറങ്ങി അഞ്ചോളം നിലകളിലേക്ക് ആഴ്ന്നിറങ്ങിയ ആൽചെടി വേരുകൾ പിഴുത് മാറ്റി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയുടെ തീയേറ്റർ ബ്ലോക്ക് ഉൾപ്പെടുന്ന ആറു നില മന്ദിരത്തിൻ്റ മേൽതട്ടിൽ കോൺക്രീറ്റിനിടയിൽ വളർന്ന് അടി നിലകളിലേക്ക് വേരുപടലം വ്യാപിപ്പിച്ച ആൽചെടിയുടെ വേരു ശാഖകൾ വർഷങ്ങൾ കൊണ്ട് ഭിത്തിയിലേയ്ക്ക് ആഴ്ന്നിറങ്ങി ഗുരുതര പ്രശ്നങ്ങളാണ് ആശുപത്രി മന്ദിരത്തിൽ കാലങ്ങളായി സൃഷ്ടിച്ചത്. ആൽചെടിയുടെ വേരുകൾ ഇറങ്ങി തീയേറ്റർ ബ്ലോക്കിലെ ഭിത്തിയിൽ വിള്ളൽ വീഴ്ത്തുകയും തിയേറ്ററിനുള്ളിലെ ഭിത്തികളിലേയ്ക്കും മററു നിലകളിലേയ്ക്കും നനവ് ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരുന്നു. നിരവധി തവണ ആൽചെടി നശിപ്പിച്ചിരുന്നുവെങ്കിലും ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും പൂർവ്വാധിക Read More…
ഗ്രാമീണ സർവ്വീസുകൾ നിർത്തലാക്കുന്ന പാലാ ഡിപ്പോ അധികൃതരുടെ നടപടികൾ ജന വിരുദ്ധം: പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ: പൊതു യാത്രാ സൗകര്യം പരിമിതമായ റൂട്ടുകളിൽ സർവ്വീസ് നടത്തിക്കൊണ്ടിരുന്ന ഗ്രാമീണ സർവ്വീസുകൾ ഒന്നൊന്നായി ഏകപക്ഷീയമായി പിൻവലിച്ചുകൊണ്ടുള്ള പാലാ ഡിപ്പോ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നുo പകരം ക്രമീകരണം ഏർപ്പെടുത്താതെ സർവ്വീസുകൾ നിർത്തലാക്കിക്കൊണ്ടുള്ള നടപടി പിൻവലിച്ച് സർവ്വീസുകൾ പുനരാരംഭിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു. യാത്രക്കാരെ ബന്ദിയാക്കുന്ന ജന വിരുദ്ധ നടപടികളാണ് അ ധികൃതർ നടപ്പാക്കി വരുന്നതെന്ന് യോഗം ആരോപിച്ചു. യാത്രക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഷെഡ്യൂൾ കമ്മിറ്റി യോഗം നടത്തുവാൻ അധികൃതർ തയ്യാറാവുന്നില്ല. വിശാലമായ കാത്തിരിപ്പ് സ്ഥലം Read More…
ആത്മീയപ്രഭയിൽ ജൂബിലി വർഷാരംഭം
പാലാ : അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ഉൾപ്പെടെയുള്ള നിസ്വാർത്ഥമതികളായ അനേകം വലിയ മനുഷ്യരുടെ ആത്മസമർപ്പണമായിരുന്നു പാലാ സെൻറ് തോമസ് കോളേജിന്റെ ഏറ്റവും വലിയ മൂലധനമെന്ന് മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. ത്യാഗോജ്ജ്വലമായ ആ കാലഘട്ടത്തെ അനുസ്മരിച്ചും ലക്ഷ്യബോധത്തോടെയും പ്രതീക്ഷയോടെയും ഭാവിയെ നോക്കിയുമായിരിക്കണം നാം ജൂബിലിയുടെ ദിനങ്ങളെ ആഘോഷ പൂർണ്ണമാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോളേജ് സ്ഥാപന ദിനത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ Read More…











