പാലാ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയിൽ പോകുകയായിരുന്ന നീലൂർ സ്വദേശി 63കാരനാണ് മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് എന്ന ബസിൽ കുഴഞ്ഞു വീണത്. ബസ് മുത്തോലിയിൽ എത്തിയപ്പോൾ രാവിലെ 8 മണിയോടെയാണ് സംഭവം. സീറ്റിൽ നിന്നു കുഴഞ്ഞു Read More…
pala
ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം ലീനു കെ ജോസിന്
പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 2 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ പാലാ അൽഫോൻസാ കോളജ് വിദ്യാർത്ഥിനി ലീനു കെ ജോസ് നേടി. സീനിയർ മലയാളം വിഭാഗത്തിൽ തിരുവനന്തപുരം കാർമ്മൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്നേഹ എസ് ഒന്നാം സ്ഥാനം നേടി 50000 രൂപ കരസ്ഥമാക്കി. 30000 രൂപ വീതമുള്ള രണ്ടാം സ്ഥാനത്തിന് Read More…
റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംസ്ഥാന, മേഖല ഭാരവാഹികളായി തിരഞ്ഞെടുക്കപെട്ടവരെ അനുമോദിക്കുന്നു
പാലാ: 14-07-2024 ഞായറാഴ്ച 3 pm ന് വ്യാപാര ഭവനിൽ വച്ച് സംസ്ഥാന, മേഖല ഭാരവാഹികളെ അനുമോദിക്കുന്നതും, സർക്കിൾ ഇൻസ്‌പെക്ടർ ജോബിൻ ആന്റണി സൈബർ സുരക്ഷ തട്ടിപ്പുകളെ കുറിച്ച് ഒരു ക്ലാസ്സും നടത്തപ്പെടുന്നു. പാലാ മുനിസിപ്പാലിററ്റിയിൽ ഉൾപ്പെടുന്ന റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പാലാ കോൺടാക്ട് നമ്പർ :98465 59065.
ഓർമ്മ ഇൻ്റർനാഷണൽ അന്താരാഷ്ട്രാ പ്രസംഗമത്സര ഫൈനലിന് തുടക്കമായി; ഗ്രാൻ്റ് ഫിനാലേ നാളെ
പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലൻ്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ സീസൺ 2 ഗ്രാൻ്റ് ഫിനാലേയ്ക്ക് പാലാ സെൻ്റ് തോമസ് കോളജ് ഇൻ്റഗ്രേറ്റഡ് സ്പോർട്ട്സ് കോംപ്ലെക്സ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ സീനിയർ – ജൂനിയർ വിഭാഗങ്ങളിലെ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രസംഗപരിശീലന പരിപാടി ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ ഉദ്ഘാടനം ചെയ്തു. ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ Read More…
പശു കുത്തി ഗുരുതര പരുക്കേറ്റയാളെ രക്ഷപെടുത്താൻ ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ കട്ടപ്പനയിൽ നിന്നു പാലായിൽ എത്തി
പാലാ: പശു കുത്തി ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ വയറിൽ ഗുരുതര പരുക്കേറ്റത്. ബന്ധുവീടിൽ മേസ്തിരി ജോലി ചെയ്തുകൊണ്ടിരുന്ന മാത്തുക്കുട്ടിയെ സമീപത്തുകൂടി അഴിച്ചു കൊണ്ട് പോയ പശു ആക്രമിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഭിത്തിയോട് ചേർത്ത് നിർത്തിയാണ് പശു കുത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ അണക്കരയിലും, തുടർന്നു കട്ടപ്പനയിലും ആശുപത്രികളിലും എത്തിച്ചു. തുടർന്ന് വിദഗ്ദ Read More…
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ഓര്‍മ്മ ഇന്റര്നാഷണല് (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…
കെ റ്റി യു സി (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി
പാലാ: കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്ക് എതിരെയും മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ 11.30ന് ധർണ്ണ നടത്തി. ധർണ്ണയിൽ കെ റ്റി യു സി ബി യുടെ ജില്ലാ പ്രസിഡന്റ് ശ്രീ. Read More…
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം ഗ്രാൻറ് ഫിനാലെ 12,13 തീയതികളിൽ പാലായിൽ നടക്കും
പാലാ: ഓര്‍മ്മ ഇന്റര്നാഷണല് (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്‍റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലെ 12,13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാന്‍ഡ് Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം ഏറ്റുവാങ്ങി
പാലാ: സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മിത ബുദ്ധിയുടെ വരും കാലഘട്ടത്തിൽ ഗുണമുള്ളത് സ്വീകരിക്കാനും ദോഷമുള്ളത് തിരസ്കരിക്കാനും കുട്ടികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അധ്യാപക സമൂഹത്തിന് കൊടുക്കുന്ന എഐ പരിശീലനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ Read More…
കാൽമുട്ട് തെന്നിമാറിയിരുന്ന രോഗമുള്ള വിദ്യാർഥിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ
പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ 15 കാരി വിദ്യാർഥിനി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടർന്നു വിദ്യാർഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു. ഒരോ തവണ കാൽമുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാൽ നിവർക്കുമ്പോൾ മുട്ടു ചിരട്ട Read More…











