pala

മാർ സ്ലീവാ മെഡിസിറ്റിയും രാമപുരം മാർ അ​ഗ്സ്തിനോസ് കോളജും ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി

പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി നടത്തിയ വാക്കത്തോൺ – 2026 വർണാഭമായി മാറി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേർന്നു. എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ മുഖ്യസന്ദേശം നൽകി വാക്കത്തോൺ – 2026 ഫ്ലാഗ് ഓഫ് Read More…

pala

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസൺ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവർ Read More…

pala

സീപ്പ് സൂപ്പർ ലീഗ്: അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിന് കിരീടം

പാലാ: സ്കൂൾ കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും (CEA) സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സീപ്പ് സൂപ്പർ ലീഗിന് ആവേശകരമായ സമാപനം. ലീഗിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരായ പാലാ സെന്റ് തോമസിനെ പരാജയപ്പെടുത്തി അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രഥമ ലീഗ് കിരീടം സ്വന്തമാക്കി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി അതുൽ ഉണ്ണി (സെന്റ് മേരീസ്, അറക്കുളം) തിരഞ്ഞെടുത്തു. വിജയികൾക്കുള്ള Read More…

pala

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോൺ – 2026 ഫെബ്രുവരി 4 ന് പാലായിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക്

പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി വാക്കത്തോൺ – 2026 ഫെബ്രുവരി 4 ന് സംഘടിപ്പിക്കും. ഫെബ്രുവരി 4 ന് രാവിലെ 7.45ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരും. എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ്കുമാർ വാക്കത്തോൺ Read More…

pala

വനിതാ കോൺഗ്രസ് എം ജനപ്രതിനിധികൾ ക്ക് സ്വീകരണം നൽകി

പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും പ്രതിനിധി സമ്മേളനവും നടത്തി.ഇടതുപഷ ജനാധിപത്യ മുന്നണിയുടെ നേത്യത്തിൽ ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സന്ദേശ യാത്ര വിജയിപ്പിക്കുന്നതിനും 500 വനിത പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് ലിസി ബേബി മുളയിങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡൻ്റ് Read More…

pala

ലഹരിവിരുദ്ധ മേഖലയില്‍ ആതുരശുശ്രൂഷകര്‍ക്കും തുല്യപങ്ക്

പാലാ :ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ ആതുരശുശ്രൂഷാ പ്രവര്‍ത്തകര്‍ക്കും തുല്യ പങ്കാണുള്ളതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെയും ഐ.എച്ച്.എം. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് മേരിഗിരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്’ പരിപാടിയുടെ ഉദ്ഘാടനം ഐ.എച്ച്.എം. നഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വ്യാപനത്തെ തുടര്‍ന്ന് കത്തിക്കുത്തേറ്റും, അപകടങ്ങളില്‍ മുറിവേറ്റും ദിനംപ്രതി ക്വാഷ്വാലിറ്റിയിലേക്ക് എത്തുന്നവരുടെ Read More…

pala

കാരുണ്യ ദിനം ആചരിച്ചു

പാലാ : കെ.എം.മാണിയുടെ93-ാം ജന്മദിനത്തിനോടനുബദ്ധിച്ച് പാലായിൽ മാണി സാറിന്റെ പ്രതിമക്കു മുമ്പിൽ കെ.എം.മാണി കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽപുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ സാജൻ തൊടുക അധ്യക്ഷനായി കൺവീനർ ഷാജി പാംമ്പൂരി സെക്രട്ടറി ജോസഫ് സൈമൺ അംഗങ്ങളായ തോമസൂ കുട്ടി വട്ടയ്ക്കാട്ട് ജോമോൻ കൊല്ല കൊമ്പിൽ ക്രിസ്റ്റീൻ ജോൺ അജി അമ്പലത്തറ എന്നിവർ പങ്കെടുത്തു

pala

പാലാ കെ.എം മാണി സ്മാരക ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ: ജോസ് കെ.മാണി

പാലാ: സംസ്ഥാന ബജറ്റില്‍ പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും 20 കോടി രൂപയും, ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്. റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി രൂപ അനുവദിച്ചിരുന്നു. Read More…

pala

‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി ഫെബ്രുവരി 2 ന് അൽഫോൻസാ കോളജിൽ

പാലാ: ഇന്ത്യൻ ഫോറിൻ സർവ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 2 ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും അൽഫോൻസാ കോളജ് വിമൺ സെല്ലും ചേർന്ന് അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിക്കുന്നു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ രാവിലെ 11 ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം, മഹാത്മാഗാന്ധി നാഷണൽ Read More…

pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്

പാലാ: കഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 9 മണിക്ക് നടന്ന ആവേശകരമായ മത്സരത്തിൽ സെന്റ് തോമസ് എച്ച്.എസ്.എസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കഞ്ഞിരത്താനം സെന്റ് ജോൺസ് എച്ച്.എസ്. തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറി .കഞ്ഞിരത്താനതിൻ്റെ നീരജിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. വൈകുന്നേരം 3 മണിക്ക് കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ ആരംഭിച്ച പോരാട്ടത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ കടനാടിനെ തോല്പിച്ചു. Read More…