pala

“അറക്കുന്നതിനു മുമ്പേ പിടക്കുന്നതു പോലെയാണ് ” നിർദ്ദിഷ്ട ലണ്ടൻ ബ്രിഡ്ജ് തോണിക്കടവ് തൂക്കുപാലത്തിൻ്റെ കാര്യത്തിൽ പാലായിലെ നഗരസഭ പ്രതിപക്ഷത്തിൻ്റെ സമീപനമെന്ന് കൗൺസിലർ ബിജു പുളിക്കകണ്ടം

സർക്കാരിൻ്റെ അനുമതി ലഭിച്ചതിനു ശേഷം എല്ലാ നിയമവശങ്ങളും പൂർത്തീകരിച്ചതിനു പദ്ധതിയുടെ നടപ്പിലാക്കൽ നടപടികൾ ആരംഭിക്കൂയെന്ന് ചെയർപേഴ്സൺ വ്യക്തമാക്കിയിട്ടുള്ളതാണ്. പാരിസ്ഥിതിക പഠനം , പദ്ധതിയെക്കുറിച്ച് വിദഗ്ധരായവരുടെ പരിശോധനയടക്കവും നടത്തേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങളാൽ കോടികൾ മുടക്കിയിട്ടും ഫല പ്രാപ്തിയിലെത്താതെ പോയ , തൻ്റെ കൂടി നേതാവായിരുന്ന കെ.എം മാണി സാർ വിഭാവനം ചെയ്ത അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതിക്ക് പുനരുജ്ജീവൻ നൽകാനുതകുന്ന പദ്ധതിയെ അദ്ദേഹത്തിൻ്റെ അനുയായികളെന്നു മേനി നടിക്കുന്നവർ തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു ബിജു പുളിക്കകണ്ടം പറഞ്ഞു. കേവലം Read More…

pala

ഗുരുതര മസ്തിഷ്ക രക്തസ്രാവത്തെ അതിജീവിച്ച 50കാരന് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം

പാലാ: മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവിൽ സങ്കീർണ്ണമായ മസ്തിഷ്ക ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ 50-കാരന് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് പുനർജന്മം നൽകിയത്. രണ്ട് മാസം മുൻപ് വീട്ടിൽ വെച്ചുണ്ടായ വീഴ്ചയെത്തുടർന്നാണ് പാലാ സ്വദേശിയായ 50കാരന്റെ നില വഷളായത്. കഠിനമായ തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിലെ രക്തധമനി പൊട്ടി കഠിനമായ രക്തസ്രാവം (സബ് അരക്നോയിഡ് ഹെമറേജ്) ഉണ്ടായതായി കണ്ടെത്തി. അബോധാവസ്ഥയിൽ അതീവ Read More…

pala

പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തങ്ങൾ സഹോദരതുല്യർ: ജോസ് കെ മാണി

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. റോഷി അഗസ്റ്റിന്‍ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സഹോദരതുല്യനാണ് റോഷി, എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മത്സരിക്കില്ലെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, എന്റെ മനസിലുണ്ട്. പക്ഷേ അതും തീരുമാനിക്കേണ്ടത് പാർട്ടിയാണ്,’ ജോസ് കെ Read More…

pala

ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലാ റിംങ് റോഡ് രണ്ടാം ഘട്ടം സ്ഥലമേറ്റെടുക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചു

പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിൻ്റെ രണ്ടാം റീച്ച് നിർ മ്മാണത്തിനു വേണ്ടി സ്ഥലമെറ്റെടുക്കാൻ ആദ്യ ഗഡുവായി കിഫ്‌ബി വഴി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു. ഇന്ന് നടന്ന കിഫ്‌ബിയുടെ ഗവേണിoങ് ബോഡി മീറ്റിംഗിലാണ് പദ്ധതി അംഗീകരിച്ചു തുക അനുവദിച്ചത്. പദ്ധതിയുടെ Read More…

pala

ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

പാലാ: ലയൺസ് ക്ലബ്‌ ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജ് NSS യൂണിറ്റുമായി ചേർന്ന് ഇന്റർകോളേജ് മത്സരവും 40 ഡയാലിസിസ് രോഗികൾക്കു ഡിയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ന്റെ അധ്യക്ഷതയിൽ NSS റീജിയണൽ ഡയറക്ടർ ഡോ Y. M. ഉപ്പിൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി മുൻ ഗവർണർ പ്രിൻസ് സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി നിഷ ജോസ് ഡയാലിസിസ് Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഒപ്റ്റിക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഒഫ്താൽമോളജി വിഭാ​ഗത്തോട് അനുബന്ധിച്ച് വിപുലമായ ശേഖരവുമായി ഒപ്റ്റിക്കൽസ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. മേഴ്സി ഒപ്റ്റിക്കൽസുമായി സഹകരിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദത്തിന് കാർമികത്വം വഹിച്ചു. പി.ജെ.ജോസഫ് എം.എൽ.എ ഷോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് അം​ഗം ജോസ്മോൻ മുണ്ടയ്ക്കൽ , കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ, വൈസ് പ്രസിഡന്റ് ആലീസ് ജോയി, ആശുപത്രി ഓപ്പറേഷൻസ്, പ്രൊജക്ട്സ് , ലീ​ഗൽ ആൻഡ് ലെയ്സൺ Read More…

pala

കളളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസനം തടസ്സപ്പെടുത്തി, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പോലും നടപടി ഉണ്ടായില്ല: ജോസ്.കെ.മാണി

പാലാ: മേലനങ്ങി പണി എടുക്കാതെ ചുമതലകളിൽ നിന്നും ഒഴിവായി കള്ളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസന പദ്ധതികൾ തടസ്സപ്പെടുത്തിയതായി ജോസ് കെ.മാണി എം.പി പറഞ്ഞു. വികസന സന്ദേശ യാത്രയുടെ ഭാഗമായി പാലായിൽ നടത്തിയ പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കളരിയാംമാക്കൽ പാലത്തിന് സമീപന പാതയ്ക്കായി 13.39 കോടി രൂപ 2020-ൽ അനുവദിച്ചിരുന്നതാണ്. ഒരു കുട്ടമണ്ണിപണി നടത്താതെ സൗജന്യ ഭൂമിയും അലൈൻമെൻ്റ് മാറ്റവും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരു സൗജന്യ ഭൂമി അവിടെ ഉണ്ടായിരുന്നില്ല. തൊണ്ണൂറു Read More…

pala

പത്ത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു

പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി​ദ​ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത്. പല്ല് വിഴു​ങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് വിഴുങ്ങി പോയെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം. 2 ദിവസം കഴിഞ്ഞ് കുട്ടിക്ക് Read More…

pala

പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവില്ല: മാണി സി കാപ്പൻ

പാലാ: പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നൂറ്റാണ്ടു പിന്നിട്ട കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ നൂറ്റി രണ്ടാമത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ പഴയ തലമുറയുടെ ദീർഘവീക്ഷണമാണ് നൂറു വർഷം മുമ്പ് സ്കൂൾ സ്ഥാപനത്തിന് ഇടയാക്കിയതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. Read More…

pala

ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും ബജറ്റ് വിഹിതം; ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി

പാലാ: ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും കൂടുതൽ ബജറ്റ് വിഹിതം അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത നിർദ്ദിഷ്ഠ പാലാ ഇൻഫോസിറ്റിക്ക് 7 കോടി രൂപയും, പാലാ ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി രൂപയുമാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്. പാലാ വലവൂർ ട്രിപ്പിൾ ഐ.ടി യോട് അനുബന്ധിച്ച് ഇൻഫോ സിറ്റി കൂടി സ്ഥാപിക്കുന്ന എന്നതാണ് ലക്ഷ്യമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചിരുന്നു. ഇതിനായി ഐ ടി വകുപ്പ് Read More…