pala

സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആഘോഷിച്ചു

പാലാ: സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആവേശഭരിതമായി ആഘോഷിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും, മികച്ച നേട്ടങ്ങൾ കൈവരിച്ച കോളേജ് വിദ്യാർത്ഥികൾക്കും സെന്റ് തോമസ് കോളേജ് സ്പോർട്സ് അക്കാദമിയിൽ നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡലുകൾ നേടിയവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്റർ ഡിപ്പാർട്മെന്റ് ഫുട്ബോൾ, ക്രിക്കറ്റ്‌, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, കയാക്കിങ് ലീഗ് മത്സരങ്ങളിലെ ജേതാക്കളെയും ഡിപ്പാർട്മെന്റ് സ്പോർട്സ് ക്യാപ്റ്റൻമാരെയും ചടങ്ങിൽ Read More…

pala

പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജലമായ തുടക്കം

പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. ളാലം പഴയ പള്ളി നിത്യ സഹായ മാതാ പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൽഷ്യൽ സുപ്പീരിയർ സി.ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. പാലാ രൂപതാ കോർപ്പറേറ്റ് എജുക്കേഷണൽ എജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ളാലം പഴയ പള്ളി വികാരി Read More…

pala

പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും: തോമസ് പീറ്റർ

പാലാ: പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും. കേരളാ ബഡ്ജറ്റിൽ അനുവദിച്ച 7 കോടി വിനിയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. ഇത് അംഗീകരിക്കുന്നതോടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും എന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ. കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം. തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തങ്ങളിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് നശിച്ചത് കായിക പ്രേമികളെ Read More…

pala

പാലാ സെന്റ് തോമസ് റ്റി റ്റി ഐയുടെ 91-മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

പാലാ: പാലാ സെന്റ്.തോമസ് റ്റി.റ്റി.ഐയുടെ 91-മത് വാർഷികാഘോഷവും സുദീർഘവർഷത്തെ മഹത്തായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ., ശ്രീമതി ജാൻസി ഇമ്മാനുവേൽ എന്നിവർക്കു സ്നേഹോഷ്‌മളമായ യാത്രയയപ്പും നൽകി. സ്‌കൂൾ മാനോജർ വെരി റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവഹിച്ചു. സമീപ നാളുകകളിൽ കുട്ടികൾക്കിടയിൽ ഉണ്ടായ ലഹരി ഉപയോഗത്തിനെതിരെ അദ്ധ്യാപകരും, മാതാപിതാക്കളും, പോലീസും ജാഗ്രത വർധിപ്പിക്കണമെന്ന് ജോസ് കെ മാണി Read More…

pala

പാലാ ജനറൽ ആശുപത്രിയ്ക്ക് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ എയർപോർട്ട് ചെയറുകൾ കൈമാറി

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ സംഭാവന ചെയ്ത എയർപോർട്ട് ചെയറുകൾ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി യ്ക്ക് കൈമാറി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി Read More…

pala

കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (K.C.E.F)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലാ: സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ 2025-2027 വർഷത്തേയ്ക്കുള്ള താലൂക് ഭാരവാഹികളെ 01/03/2025 ൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌-അരുൺ.ജെ.മൈലാടൂർ (ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക്) വൈസ് പ്രസിഡന്റ്‌- റിജോമോൻ അഗസ്റ്റിൻ (തീക്കോയി സർവീസ് സഹകരണ ബാങ്ക്) സെക്രട്ടറി- സോബിൻ ജോസഫ് (തലപ്പലം സർവീസ് സഹകരണ ബാങ്ക് ) ജോയിന്റ് സെക്രട്ടറി- സൗമ്യ.എം.പി (ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് )ട്രഷറർ- അനൂപ്.ജി.കൃഷ്ണൻ (മീനച്ചിൽ താലൂക്ക് കോ Read More…

pala

പാലാ സെന്റ് തോമസ് കോളേജിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി

പാലാ : പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്യന്റ് സർക്കിൾ ഫോർ വുമൺ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി. പ്രോഗ്രാമിന്റെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ: ഫാദർ ഡോക്ടർ സാൽവിൻ കെ തോമസ് അനുഗ്രഹ പ്രഭാഷണവും, Read More…

pala

പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു

പാലാ: പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോ​ഗ്യവികസനം ലക്ഷ്യമിട്ടു കൊണ്ട് 28 കർമ്മ പരിപാടികൾ ഈ സ്കൂളുകളിൽ നടപ്പാക്കും. മെഡിക്കൽ ക്യാമ്പുകൾ, സ്പെഷ്യാലിറ്റി ക്യാമ്പുകൾ, സൈക്കോളജി ബോധവൽക്കരണ സെമിനാറുകൾ, അധ്യാപകർക്കു പരിശീലന പ​രിപാടികൾ , ആവശ്യപ്രകാരം ഹോം കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാ​ഗമായാണ് Read More…

pala

പാലാ കെ.എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിരസത അകറ്റാൻ ഡയാലിസിസ് വിഭാഗത്തിൽ ടി.വി പ്രോഗ്രാമുകൾ ആസ്വദിക്കാം

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിൽ രോഗികൾക്കായും കൂട്ടിരിപ്പുകാർക്കായും ടി.വി.യും കേബിൾ കണക്ഷനും സമ്മാനിച്ചു. പാലാ എം.ഒ.ഡി ഗ്രൂപ്പിനു വേണ്ടി ദേവസ്യാച്ചൻ മറ്റത്തിലും കൗൺസിലർ ബൈജു കൊല്ലം പറമ്പിലും ചേർന്ന് ഇതിൻ്റെ രേഖകൾ ആർ എം ഒ ഡോക്ടർ രേഷ്മയ്ക്ക് കൈമാറി. ദേവസ്യാച്ചൻ മറ്റത്തിലും ബൈജു കൊല്ലംപറമ്പിലുമാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് നേഴ്സിങ്ങ് സൂപ്രണ്ട് ഷരീഫ വി.എം.സീനിയർ നേഴ്സിംഗ് ഓഫീസർ സിദ്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു. രണ്ട് വർഷത്തേയ്ക്കുള്ള കേബിൾ കണക്ഷനുകളും ഇവർ Read More…

pala

ജനറൽ ആശുപത്രിയ്ക്ക് സഹായഹസ്തവുമായി ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ സഹായ ഹസ്തം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്യുന്നത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി. കസേരകൾ Read More…