പാലാ: തുടർച്ചയായി ഉണ്ടായ പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം മാണി സ്മാരക സിന്തറ്റിക് ട്രാക്കിൻ്റെ പുനരുദ്ധാരണത്തിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി. 2017-ൽ സംസ്ഥാന കായിക മേളയേടുകൂടിയാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രൗഡി പാലായ്ക്ക് സ്റ്റേഡിയത്തിന് വീണ്ടെടുക്കേണ്ടതായുണ്ട്, ഫ്ലഡ് ലൈറ്റും, സ്ഥിരം ഗ്യാലറിയും സ്റ്റേഡിയത്തിന് അത്യാവശ്യമാണ്. മദ്ധ്യകേരളത്തിൽ കൂടുതൽ കായിക താരങ്ങൾ പരിശീലനം തേടുന്നതും നിരവധി കായിക മത്സരങ്ങൾ നടക്കുന്നതുമായ Read More…
pala
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ ഉദ്ഘാടനം നടത്തി
പാലാ: കാൻസർ രോഗികൾക്കും രോഗമുക്തി നേടിയവർക്കും അതിജീവനത്തിന്റെ പുതിയ പാത തുറക്കാൻ ഉപകരിക്കുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പെന്നു ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക കാൻസർ ദിനാചരണം ഉദ്ഘാടനവും പുതിയതായി ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും നിർവ്വഹിക്കുകയായിരുന്നു ഗവ.ചീഫ് വിപ്. എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിൽ Read More…
പാലാ വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു Video
പാലാ: വലിയ പാലത്തില്‍ നിന്നും മീനച്ചിലാറ്റില്‍ ചാടിയ വൃദ്ധന്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാലാ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. പാലാ പോലീസും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പാലത്തിന് മുകളില്‍ നിന്നും ലഭിച്ച ബാഗിനുള്ളില്‍ തങ്കച്ചന്‍ പുള്ളിക്കാനം എന്ന് രേഖപ്പെടുത്തിയ ആശുപത്രി ചീട്ട് ലഭിച്ചു.
കരുണയുടെ വെളിച്ചം സമൂഹത്തിൽ പ്രകാശിപ്പിക്കണം: മാർ ജോസഫ് കൊല്ലംപറമ്പിൽ
പാലാ: കരുണ അർഹിക്കുന്നവരെ കണ്ടെത്തി സഹായിക്കാൻ സമൂഹം തയ്യാറാകണമെന്ന് ഷംഷാബാദ് രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയും സഹായവും അർഹിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കുന്നതിലൂടെ കരുണയുടെ വെളിച്ചമാണ് സമൂഹത്തിൽ പ്രകാശിപ്പിക്കുന്നതെന്നും മാർ കൊല്ലംപറമ്പിൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി Read More…
പാലാ സെന്റ് തോമസ് കോളേജിൽ ലോക തണ്ണീർത്തട ദിനചാരണം നടത്തി
പാലാ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ സെന്റ് തോമസ് കോളേജ് ഭൂമിത്രസേനയും, എൻ എസ് എസ് യൂണിറ്റും സംയുക്തമായി ലോക തണ്ണീർത്തട ദിനാചരണവും ദേശീയ ശുചിത്വ ദിനാചരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജെയിംസ് ജോണും, ലയൺസ് Read More…
ഷാജു തുരുത്തൻ പാലാ നഗരസഭാ ചെയർമാൻ
പാലാ: പാലാ നഗരസഭാ ചെയർമാനായി എൽ.ഡി.എഫിലെ ഷാജു തുരുത്തൻ (കേരള കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന കൗൺസിൽ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. ഷാജുവിന് I7 വോട്ട് ലഭിച്ചു.ആൻ്റോ പടിഞ്ഞാറേക്കര പേർ നിർദ്ദേശിച്ചു. രാജി വച്ചചെയർപേഴ്സൺ ജോസിൻ ബിനോ പിന്താങ്ങി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ വി.സി.പ്രിൻസി ന് 9 വോട്ടും ലഭിച്ചു . തെരഞ്ഞെടുപ്പുയോഗത്തിൽ പാലാ ഡി.ഇ.ഒ പി.സുനിജ വരണാധികാരിയായിരുന്നു.മുൻധാരണ അനുസരിച്ച് എൽ.ഡി.എഫിലെ ജോസിൻ ബിനോരാജി വച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.വരണാധികാരി സത്യവാചകം ചൊല്ലി കൊടുത്തു. നഗരസഭാ ഒന്നാം വാർഡ് Read More…
ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു
പാലാ: കവീക്കുന്ന് സെന്റ് എഫ്രേംസ് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്ന ‘തിരികെ’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, ജോബിൻ ആർ തയ്യിൽ, പ്രിൻസി അലക്സ്, എസ്തേർ മറിയം ടോമി, ഐറീന ടോണി എന്നിവർ പങ്കെടുത്തു.
മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു
പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി. എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് Read More…
പാലാ ഡിപ്പോയുടെ ദീർഘദൂര സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു
പാലാ: കുടിയേറ്റ മേഖലയിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസുകൾ പലതും ഒന്നൊന്നായി വെട്ടിക്കുറയ്ക്കുവാൻ നടപടി ആരംഭിച്ചു. വയനാട്ടിലെ കുടിയേറ്റ പ്രദേശത്തേക്ക് കാലങ്ങളായി സർവ്വീസ് നടത്തി വരുന്ന പാലാ- പെരിക്കല്ലൂർ സർവ്വീസിനാണ് ആദ്യ പ്രഹരം നൽകിയിരിക്കുന്നത്.ഈ സർവ്വീസ് സുൽത്താൻ ബത്തേരി വരെ സർവ്വീസ് നടത്തിയാൽ മതിയെന്നാണ് കോർപ്പറേഷൻ്റെ ഉത്തരവ്. 35000 മുതൽ 50000 രൂപ വരെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് കൂടിയാണിത്.പെരികല്ലൂർ നിന്നും പുറം ലോകത്തേയ്ക്കുള്ള ആദ്യ സർവ്വീസും ഇതു തന്നെയാണ്. സർവ്വീസ് വെട്ടി കുറച്ചതിനെ Read More…
ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്. നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.