pala

‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’; ബോര്‍ഡ് മോഷ്ടാവിനെ ക്യാമറയില്‍ കുടുക്കി മദ്യവിരുദ്ധ സമിതി

പാലാ :നഗരത്തിന് പൊതുശല്യമായി തീര്‍ന്ന ഒരാള്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ രൂപതാ കാര്യലയത്തിന്റെ ബോര്‍ഡ് മോഷണത്തെ തുടര്‍ന്ന് ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സമിതിയുടെ ഓഫീസ് കാര്യാലയത്തിന്റെ കോമ്പൗണ്ടിലെ ബോര്‍ഡില്‍ രൂപതാ ബിഷപ്പിനെതിരെയും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയും അപകര്‍ത്തിപരമായ പോസ്റ്ററുകള്‍ തുടരെ പതിപ്പിച്ച് ആക്ഷേപം നടത്തിയിരുന്ന കടനാട് സ്വദേശിയും ഇപ്പോള്‍ പാലായിലെ ഒരു ലോഡ്ജ് മുറിയില്‍ കഴിയേണ്ടിവരികയും ചെയ്യുന്ന ജെയിംസ് പാമ്പയ്ക്കന്‍ എന്ന വ്യക്തിയാണ് ഓഫീസിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന മറ്റൊരു ഇരുമ്പ് ബോര്‍ഡുമായി മുങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത്. അപകീര്‍ത്തിപരമായ Read More…

pala

കോതമംഗലത്തെ സോനയുടെ മരണം; കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്: എസ്എംവൈഎം

പാലാ : വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്. വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻറെ പുറകിൽ Read More…

pala

വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ചു, വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

പാലാ: വാറണ്ടി കാലയളവിൽ കേടായ ടി.വി. നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളിൽ ടി.വി. പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകുകയും ചെയ്യണം. ടെലിവിഷൻ പ്രവർത്തനക്ഷമമാക്കുവാൻ കാലതാമസം വരുത്തിയാൽ ഉത്തരവ് ഇറങ്ങിയ തീയതി മുതൽ ടെലിവിഷൻ പ്രവർത്തനക്ഷമമാക്കി നൽകുന്നതുവരെ പ്രതിവർഷം 15,000 രൂപ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് Read More…

pala

പാലാ ളാലം പഴയ പള്ളിയില്‍ എട്ടുനോമ്പ് തിരുനാളും മരിയന്‍ കണ്‍വന്‍ഷനും

പാലാ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയില്‍ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 25 മുതല്‍ സെപ്തംബര്‍ എട്ടുവരെ മരിയന്‍ കണ്‍വന്‍ഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കും. തിരുനാളിനു ഒരുക്കമായി 25 മുതല്‍ 29 വരെ മരിയന്‍ കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ കണ്‍വന്‍ഷന്‍ നയിക്കും. 30 ന് വൈകുന്നേരം നാലിന് Read More…

pala

എസ്എംവൈഎം രചന മത്സരം നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ രചന മത്സരം നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട രചന മത്സരത്തിൽ രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്തു. കഥ, കവിത, ഉപന്യാസം, പത്രവാർത്ത, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ എന്നീ വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരം എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ Read More…

pala

പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണം: ജോസ്.കെ.മാണി എം.പി

പാലാ: ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും അവഗണനയിലും പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിയ്ക്കുവാൻ പാലായിൽ യുവജന മുന്നേറ്റം നടക്കുകയാണെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു. പാലായിൽ കേരള കോൺഗ്രസ് (എം) ൻ്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ യുവജനമാർച്ചിൻ്റെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർലമെൻ്റ് അംഗo എന്ന നിലയിൽ പത്ത് വർഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് കോട്ടയം ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിറഞ്ഞ ഒരു എഡ്യൂക്കേഷൻ ഹബ് ആക്കി Read More…

pala

ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസ് നേടി

ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി. പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലെ എ ഡി ജി പി പി വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം Read More…

Blog pala

മുണ്ടാങ്കൽ വാഹനാപകടത്തിൽ മരിച്ച അന്നമോൾടെ സംസ്കാരം തിങ്കളാഴ്ച്ച

പാലാ : മുണ്ടാങ്കൽ വാഹന അപകടത്തിൽ മരിച്ച അന്നമോളുടെ മൃതദേഹം തിങ്കളാഴ്ച അന്ന മോൾ പഠിച്ച പാലാ സെൻ്റ് മേരീസ് സ്കൂളിൽ പൊതുദർശനം തുടർന്ന് പ്രവിത്താനത്തെ വീട്ടിലും അതിന് ശേഷം 11 മുതൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ. പൊതുദർശനത്തിനു ശേഷം സംസ്ക്കാരവും നടക്കും.

pala

പുറത്തുവരുന്നത് ഭരണസമിതിയുടെ കെടുകാര്യസ്ഥത

പാലാ :നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽഗവൺമെൻറ് ആശുപത്രിയുടെ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റോ ഇല്ല എന്ന ഗുരുതര വെളിപ്പെടുത്തൽ പുറത്ത്. ഇന്ന് ചേർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലറായ സിജി ടോണി രേഖാമൂലം ഉയർത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ ഫയർ എൻ ഒ സിയോ ഇല്ല എന്ന് നഗരസഭ അധികൃതർക്ക് സത്യം വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തിൽ അടിയന്തര പ്രവർത്തന അനുമതി നൽകുകയായിരുന്നു Read More…

pala

ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ പാലായിൽ

പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ രാവിലെ 9 ന് (09/08/2025) പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 ന് മന്ത്രി പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി Read More…