pala

കെ.എം മാണിയുടെ സ്മരണകളിൽ നിറഞ്ഞ് തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്

പാലാ: ജനപ്രതിനിധിയെന്ന നിലയിൽ റിക്കാർഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാർത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കത്തീഡ്രൽ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥനകൾ നടത്തിയാണ് തോമസ് ചാഴികാടൻ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോൾ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാർത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവർത്തകർ വരവേറ്റു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം Read More…

pala

ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർപ്യുരിഫയർ ഉദ്ഘാടനം ചെയ്തു

പാലാ: ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഡോക്ടർ അനിത വർഗീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകി നിർവഹിച്ചു. ഡോക്ടർമാരായ ബിന്ദു എം, ദീപാ വി, ബിനോജ് കെ ജോസ്, മുൾട്ടിപ്പിൽ കൗൺസിൽ ട്രഷറർ ഡോക്ടർ സണ്ണി വി സക്കറിയ, മുൻസിപ്പൽ കൗൺസിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര, Ln എബ്രഹാം പാലക്കുടി, Ln ജോർജുകുട്ടി ആനിത്തോട്ടം, Ln കുട്ടിച്ചൻ കുന്നത്തേട്ട്,Ln ബി Read More…

obituary pala

ചെറുവള്ളില്‍ സണ്ണി ആന്റണി നിര്യാതനായി

പാലാ: ളാലം കൊണ്ടാട്ടുകടവ് – മാര്‍ക്കറ്റിന് എതിര്‍ഭാഗം ചെറുവള്ളില്‍ സണ്ണി ആന്റണി നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (01/04/24) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ളാലം പഴയപള്ളി സിമിത്തേരിയില്‍.

pala

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൈക സ്വദേശി എം. എം സജീവ് കുമാറിനെ (48) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെ പൈക ഭരണങ്ങാനം റൂട്ടില്‍ ഇടമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

പാലാ ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. പുതിയ ശാസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്താല്‍ മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴയാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങള്‍ Read More…

Accident pala

വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…

pala

കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…

pala

57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു

പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…

Accident pala

പാലാ ചെത്തിമറ്റത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.