പാലാ: ജനകീയ സർവേകളിലും പ്രചരണത്തിലും തോമസ് ചാഴികാടൻ ബഹുദൂരം മുന്നിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭാ പ്രദേശത്ത് തോമസ് ചാഴികാടന്റെ റോഡ് ഷോ ഊരാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളും അണികളും കൂട്ടത്തോടെ വിട്ടുപോകുന്നതിൽ എൽഡിഎഫിനെതിരെ പ്രതിഷേധിച്ചിട്ട് എന്തുകാര്യമാണുള്ളതെന്നും ജോസ് കെ. മാണി ചോദിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നതെന്നും അക്രമികളെ സഹായിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കനത്ത മഴയിലും തളരാത്ത Read More…
pala
മുതിർന്ന വോട്ടർമാരെ ആദരിച്ചു
പാലാ : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിങ് ഉയർത്തുന്നതിനായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലങ്ങളിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. പാലാ മണ്ഡലത്തിലെ 117-ാം നമ്പർ ബൂത്തിലെ മുതിർന്ന വോട്ടറും മുതിർന്ന പൗരന്മാരുടെ സംരക്ഷണകേന്ദ്രം ദയാഭവനിലെ അന്തേവാസിയുമായ സേവ്യർ മൈക്കിളിനെ പാലാ നിയോജകണ്ഡലം ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ ആദരിച്ചു. ദയാഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് Read More…
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്; പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ
കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. NDAയുടെ ഘടക കക്ഷിയായി പ്രവർത്തിക്കും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ Read More…
ഇൻഡിപെൻഡൻ്റ് വോട്ടേഴ്സ് ഗ്രൂപ്പ്
നിങ്ങൾ പാർട്ടി അടിമകൾ (u d f/ldf/bjp)അല്ലങ്കിൽ മാത്രം കുറിപ്പ് വായിക്കുക: പ്രൊഫ. ജോസ് വെട്ടിക്കൽ പൊതു തിരെഞ്ഞെടുപ്പ് പടിക്കൽ എത്തിക്കഴിഞ്ഞു. വോട്ട് തെണ്ടൽ എല്ലാ പാർട്ടികളും നന്നായി നടത്തുന്നു. ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ എന്തർഹതയാണുള്ളത് ? 1.പാവപ്പെട്ടവന്റെ കാശ് കോഓപ്പറേറ്റീവ് ബാങ്കുകളെ ഉപേയോഗിച്ച് മോഷ്ടിച്ചിട്ട് മാന്യന്മാർ ആയി ഇടതനും വലതനും നടക്കുന്നു. ഒറ്റ പാർട്ടിക്കാരനും ഒന്നും ചെയ്യുന്നില്ല. 2.കടുത്ത അഴിമതി, ന്യൂന പക്ഷ, ഭൂരിപക്ഷ വർഗീയത, ജിഹാദി ഭീകരത ഇവയെല്ലാം തടസമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. വെയ്റ്റിങ് Read More…
അഡ്വ.ജോജോ ജോസഫ് പറയ്‌ക്കലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) ലേക്ക്
പാലാ: ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ.ജോ ജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)-ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോജോ അറിയിച്ചു.
അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ
ദർശന അക്കാദമി പാലാ യുടെ നേതൃത്വത്തിൽ ചെത്തിമറ്റം ദർശന അക്കാദമിയിൽ വച്ച് നടത്തുന്ന കുട്ടികൾക്കായുള്ള അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ ആരംഭിക്കും. ചെത്തിമറ്റം ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് ക്ലാസുകൾ നടക്കുക രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281771769
പാലായെ ഇളക്കി മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികടൻ്റ രണ്ടാം ഘട്ട പര്യടനം
പാലാ: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ച് പാല. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന് ആളുകൾ സ്ഥാനാർത്ഥിക്ക് പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നാണ് സ്ഥാനാർത്ഥി യാത്രയാക്കിയത്. ഇന്ന് രാവിലെ ചേർപ്പുങ്കൽ പള്ളി ജംഗഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്വീകരണത്തിന് Read More…
ചാഴികാടൻ്റെ പ്രവർത്തന മികവിന് ജനം അംഗീകാരം നൽകും:ജോസ് കെ മാണി
പാലാ: ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം വിജയകരമായി നടപ്പാക്കിയ ചാഴികാടൻ്റെ പ്രവർത്തന മികവിന് വോട്ടർമാർ അംഗീകാരം നൽകി വിജയിപ്പിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു. ചാഴികാടനെതിരായി സംഘടിതമായി നടന്നുന്ന പ്രചാരണത്തെ എൽ.ഡി.എഫ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പാലാ നഗരസഭയിൽ ഊരാശാലയിൽ നടത്തിയ കുടുംബ സംഘമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോർജുകുട്ടി ആഗസ്തി, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, മേരി ഡോമിനിക്, കെ.കെ. ഗിരിഷ് കുമാർ, പി.എൻ പ്രമോദ്, അഡ്വ ജോഷി ത കിടിപുറം, പ്രിൻസ് പാലക്കാട്ടുകുന്നേൽ, Read More…
പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു
പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തോമസ് ചാഴികാടൻ്റെ രണ്ടാം ഘട്ട പര്യടനം ശനിയാഴ്ച്ച പാലായിൽ
പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട മണ്ഡല പര്യടനo ശനിയാഴ്ച്ച നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിക്കും.ചേർപ്പുങ്കലിൽ സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.