pala

സ്നേഹവീടിന്റെ താക്കോൽദാനകർമ്മം നിർവഹിച്ചു

പാലാ: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിലൊന്നായ “വീടില്ലാത്തവർക്ക് വീട്” ( HOME FOR HOMELESS ) ഈ പ്രൊജക്റ്റിന്റെ ഭാഗമായി ലയൺ ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൌണ്ടേഷന്റെ സഹകരണത്തോടെ 2022- 2023 വർഷം തുടക്കം കുറിച്ച കോട്ടയം എമിരേറ്റ്സ് സ്പോൺസർ ചെയ്തു ജിയോവാലിയിൽ ഏലിക്കുട്ടി ജോസഫിനു നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജരും മുൻ മൾട്ടിപ്പിൾ കൺസിൽ സെക്രട്ടറിയുമായ ലയൺ ജോർജ് മോറൈലി നിർവഹിച്ചു. ലയൺസ് ക്ലബ്‌ Read More…

pala

രോഗത്തോട് പൊരുതിയ യുവതിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയ

പാലാ: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകട സാധ്യത വരുമെന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപെടുത്തിയത്. വർഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്ലെറ്റ് വളരെ കുറയുന്നതിന് ചികിത്സയിലായിരുന്നു യുവതി. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് Read More…

pala

കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലാ ഡിവിഷൻ സമ്മേളനം

പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർക്കേഴ്സ് ഫെഡറേഷൻ പാലാ ഡിവിഷൻ സമ്മേളനത്തിൽ റോയ്. കെ. മാമ്മൻ പ്രസിഡന്റ്‌ ആയും, റോബിൻ. പി. ജേക്കബ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഡിവിഷൻ കമ്മിറ്റിയും രൂപീകരിച്ചു. സമ്മേളനം AIFEE അഖിലേന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിവി. ജെ. കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ. കെ. വി. നടരാജൻ റിപ്പോർട്ടിങ് നടത്തി. സെക്രട്ടറി റോബിൻ ഡിവിഷൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി പ്രമോദ്, പൊൻകുന്നം Read More…

pala

വാദ്യപ്രജാപതി പുരസ്‌കാരം പേരൂർ സുരേഷിന്

പാലാ : ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം വർഷംതോറും നൽകിവരുന്ന വാദ്യപ്രജാപതി പുരസ്കാരം ഈ വർഷം പേരൂർ സുരേഷിന് നൽകി ആദരിക്കും.2024 ജൂൺ 16ന് ഇടമറ്റം ഓശന മൗണ്ടിൽ വച്ചു നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും ആയ ശ്രീ മനോജ്‌ കുറൂർ പുരസ്‌കാരം കൈമാറും. മധ്യ കേരളത്തിലെ പ്രമുഖ ചെണ്ടമേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അപാര അറിവുമുള്ള ഇദ്ദേഹത്തെ വാദ്യ കലാകാരന്മാരുടെ വോട്ടിംങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.

pala

വായനയുടെ ലോകം വിപുലമാക്കി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ

പാലാ: മീനച്ചിൽ താലൂക്കിൽ വായനയുടെ ലോകം വിപുലമാക്കിയ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് വർണാഭമായ വാർഷികാഘോഷം. വായനശാലകളുടെ എണ്ണ്ത്തിൽ വരെ വർധനവുണ്ടാക്കിയാണ് താലൂക്ക് ലൈബ്രറി കൗൺസിൽ കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിടുന്നത്. 86 വായനശാലകളുമായി പ്രവർത്തനം തുടങ്ങിയ കഴിഞ്ഞ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലൈബ്രറികളുടെ എണ്ണം 90ൽ എത്തിക്കാൻ കഴിഞ്ഞതായി താസൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും സെക്രട്ടറി റോയി ഫ്രാൻസിസും അറിയിച്ചു. മഹാകവി പാലാ നാരായണൻ നായർ ലെബ്രറി, കൊട്ടുകാപ്പിള്ളി ലൈബ്രറി, ഈരാറ്റുപേട്ട, Read More…

pala

പാലായിൽ ദൃശ്യ വിരുന്നൊരുക്കി കാസിൽദാ മെഗാഷോ

പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാസിൽദ മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥമാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിച്ചത്. കോളേജ് മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് അറുപതോളം കലാകാരൻമാർ അണിനിരന്ന നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദാ അരങ്ങേറിയത് . അതേ തുടർന്ന് Read More…

pala

പാലാ ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി.രോഗികൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെയും പരിസര പ്രദേശങ്ങളിലേയും രോഗികൾ ഒ.പി. ചീട്ട് എടുക്കുവാൻ വളരെയേറെ സമയം കാത്തു നിൽക്കേണ്ടി വന്നിരുന്ന സാഹചര്യമാണ് ഇതോടെ ഒഴിവാകുന്നത്.പകർച്ചപനിയുൾപ്പെടെ വ്യാപകമാകുമ്പോൾ മൂവായിരത്തിൽപരം പേരാണ് ഒരേ സമയം ചികിത്സ തേടി എത്തുന്നത്. ഒ.പി. രജിട്രേഷന് വേണ്ടി കൗണ്ടറിനു മുന്നിൽ വലിയ ക്യൂ വാണ് പലപ്പോഴും ഈ സമയത്ത് ഉണ്ടാവുന്നത്.ഇതിന് പരിഹാരമാണ് ഇ-ഹെൽത്ത് രജിസ്ട്രേഷൻ സംവിധാനം. നേരിട്ടും ‘ Read More…

pala

രാമപുരം മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ കാസിൽദ -മെഗാ ഷോ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ

പാലാ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ നാക് എ ഗ്രേഡ് ‘ കരസ്ഥമാക്കി മുന്നേറുന്ന രാമപുരം മാർ ആഗസ്തീനൊസ് കോളേജിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാർത്ഥം മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് കാസിൽദ എന്ന മെഗാ ഷോ നടത്തപ്പെടുന്നു. രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് നൃത്ത,സംഗീത, നാടകാവിഷ്കാരമായ കാസിൽദ സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാർഥികളുടെ ഒന്നര മണിക്കൂർ Read More…

pala

ക്രൈസ്തവ കാരുണ്യം സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖമുദ്ര: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികമായ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ ,സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള അറുപതിന പരിപാടിയുടെ ഉദ്ഘാടനം ജോസ് കെ മാണി Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെ‍‍ഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ജില്ല കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ ഒരു ചെറിയ പുഞ്ചിരി മതി രോഗികൾക്കു ആശ്വാസവും പ്രതീക്ഷയും നൽകാനെന്നു കലക്ടർ പറഞ്ഞു. ഉന്നതമായ മൂല്യം കാത്തു സൂക്ഷിച്ച് പരിചരണം നൽകുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്നും കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. രോഗിപരിചരണത്തിൽ സ്നേഹസാന്ത്വനമായ പരിചരണം നൽകുന്ന നഴ്സുമാർ രോഗികൾക്കു അനുഗ്രഹപ്രദമായ സേവനങ്ങളാണ് എന്നും കാഴ്ച്ചവയ്ക്കുന്നതെന്നു അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. Read More…