pala

എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം’ ഏഴാം ഘട്ടം നടത്തപ്പെട്ടു. എസ്എംവൈഎം ഏന്തയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏന്തയാർ സെൻറ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് എസ്എംവൈഎം ഏന്തയാർ യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. തോമസ് തയ്യിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ പ്രസിഡന്റുമാരായ Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി പ്രവർത്തനം ആരംഭിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു. 7 മിനിറ്റിനുള്ളിൽ രോ​ഗനിർണയം നടത്താൻ സാധിക്കുന്ന ഏറ്റവും നൂതന സാ​ങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗത്തിന്റെ കീഴിൽ പ്രവർ‌ത്തനം തുടങ്ങിയത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നത് പത്യേതകതയാണ്. സി.ഇ.ഒ റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രൊജക്ടസ്, Read More…

pala

പാലാ രാമപുരത്ത് എൽ.ഡി.എഫ് സീറ്റ് ധാരണ; തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ’ (എം)

പാലാ: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ ധാരണയായി. ആകെയുള്ള 19 സീറ്റിൽ 13 എണ്ണത്തിൽ കേരള കോൺഗ്രസ്(എം), 4 സീറ്റിൽ സി.പി.എം, രണ്ട് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്. പാലാ മേഖലയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായ തിടനാട് പഞ്ചായത്തിൽ നാല് സ്ഥാനാർത്ഥികളെ കേ.കോൺ (എം) പ്രഖ്യാപിച്ച് പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച് പ്രചാരണമാരംഭിച്ചു കഴിഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിലെ കേരള കോൺഗ്രസ് (എം) Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ​ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ്

പാലാ: ഉ​ദരസം​ബന്ധമായ രോ​ഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ്. പാലാ മെഡിസിറ്റിയിൽ 27 തിങ്കളാഴ്ച്ച മുതൽ നവംബർ 08 വരെ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷനും വി​ദ​ഗ്ധ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കും. കൂടാതെ ലാബ്, റേഡിയോളജി, എൻഡോസ്കോപ്പി, കൊളനോസ്കോപ്പി എന്നിവയ്ക്ക് ഇളവുകളും ലഭ്യമാകും. പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പറുകൾ – 86069 66529, 7907742620.

pala

വാരിയെല്ല് കൊണ്ട് മൂക്ക് പുനർരൂപപ്പെടുത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയ

പാലാ . അപകടത്തിൽ മൂക്കിന്റെ പാലം തകർന്ന് സാരമായ രൂപഭേദം വന്ന യുവാവിന് മാർ സ്ലീവാ മെഡിസിറ്റിയിൽ വാരിയെല്ല് കൊണ്ട് മൂക്കിന്റെ ആകൃതിയും ഉറപ്പും പുനസ്ഥാപിച്ചു. വിദേശമലയാളിയും ഏറ്റുമാനൂർ സ്വദേശിയുമായ 41കാരന്റെ മൂക്കാണ് പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗവും ഇ.എൻ.ടി വിഭാഗവും ചേർന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കിയത്. ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായ എയർ കോമഡോർ ഡോ.പൗളിൻ ബാബുവിന്റെ നേതൃത്വത്തിൽ‌ ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ.ലിനു തോമസ്, Read More…

pala

കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയ കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അംബാസിഡർ, വൈസ് ചാൻസിലർ, എം പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച കെ ആർ നാരായണൻ മികച്ച ഭരണാധികാരിയായിരുന്നു. കെ ആർ നാരായണൻ പ്രചോദനമാണ്. കേരളത്തിൻ്റെ പുത്രനാണ് അദ്ദേഹമെന്നും ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ നാളെ കെ ആർ നാരായണൻ്റെ പ്രതിമ താൻ Read More…

pala

വി. ജോൺപോൾ രണ്ടാമൻ അനുസ്മരണം നടത്തപ്പെട്ടു

പാലാ: എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുസ്മരണം നടത്തപ്പെട്ടു. ഒക്ടോബർ ഇരുപത്തിരണ്ട് സീറോ മലബാർ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് അനുസ്മരണം നടത്തപ്പെട്ടത്. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന അനുസ്മരണത്തിൽ വി. ജോൺപോൾ രണ്ടാമന്റെ ഛായാചിത്രത്തിനു മുൻപിൽ യുവജനങ്ങൾ പൂക്കൾ അർപ്പിച്ചു. രൂപതയിലെ യുവജന നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് എസ്എംവൈഎം പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി Read More…

pala

എസ്എംവൈഎം പാലാ രൂപത കലോത്സവം : കലാകിരീടം കുറവിലങ്ങാടിന്

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കലോത്സവം ‘ഉത്സവ് 2025’ നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട കലോത്സവത്തിൽ രൂപതയിലെ ഇരുപത് ഫൊറോനകളിൽ നിന്നും വിജയിച്ച് വന്ന അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈ വർഷത്തെ കലാകിരീടം കുറവിലങ്ങാട് ഫൊറോന കരസ്ഥമാക്കി. രാമപുരം ഫൊറോന, അരുവിത്തുറ ഫൊറോന എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം തുടങ്ങി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ഏറ്റവും പ്രാധാന്യത്തോടെയാണ് അണുബാധ പ്രതിരോധം നടപ്പാക്കുന്നതെന്നു അദ്ദേ​ഹം പറഞ്ഞു. ആശുപത്രികളിലും സമൂഹത്തിലും അണുബാധ പ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങളും ഇൻഫെക്ഷൻ പ്രിവൻഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് അദ്ദേ​​ഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ.പൗളിൻ ബാബു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, Read More…

pala

ലോകസമാധാനത്തിനായി ‘ഒരുമയിൽ ഒന്നായി’ എന്ന സന്ദേശവുമായി ചിത്രരചനാ മത്സരം

പാലാ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കെടിജെഎം ഹൈസ്കൂളിൽ ‘ലോകസമാധാനത്തിനായി ഒരുമയിൽ ഒന്നായി ‘ എന്ന സന്ദേശം നൽകുന്നതിനായി നടത്തിയ ചിത്രരചനാ മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ പാലാ ലയൺസ് ക്ലബ്‌ പ്രസിഡന്റ് ഡോ.വി. ജെ. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. സമ്മേളനം കെടിജെഎം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. മനോജ് പൂത്തോട്ടാൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ.സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അറിയിച്ച് ശ്രീ. ക്ലീറ്റസ് ഇഞ്ചപറമ്പിൽ, പിടിഎ പ്രസിഡന്റ് ശ്രീ.കിഷോർ ചക്കാലക്കൽ, ശ്രീ. പ്രിൻസ് ഓടയ്ക്കൽ Read More…