പാലാ: വഞ്ചനാകേസിൽ പ്രതിയായി ഹൈക്കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി’ സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റ് നിരവധി കേസുകളിലും എം.എൽ.എയ്ക്ക് എതിരെ കേസുകൾ ഉള്ളതായി യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ എം.എൽ.എ നാടിന് അപമാനമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മാനിച്ച് യു.ഡി.എഫ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളി) Read More…
pala
കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തു വാലിന് സ്വീകരണം നൽകി
പാലാ: കേരള സർക്കാരിന്റെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടും നിലവിലെ ഭരണ സമിതി അംഗവുമായ ബേബി ഉഴുത്തുവാലിന് പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി. പ്രസിഡന്റ് നിർമലാ ജിമ്മി വൈസ് പ്രസിഡണ്ട് സണ്ണി ചാത്തംവേലി ബോർഡ് മെമ്പർമാരായ ഗിരീഷ് കുമാർ, പ്രമോദ് പി എൻ, സാവിയോ കാവുകാട്ട്, സിജോ കുര്യാക്കോസ്, റൂബി ജോസ്, ബിജു പാലുപ്പടവിൽ, കെ എസ് പ്രദീപ്കുമാർ, Read More…
പുലിയന്നൂർ പാലത്തിലെ ഡിവൈഡർ പൊളിച്ചുനീക്കും: ഷാജു തുരുത്തൻ
പാലാ: തുടരെ വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിലെ പുലിയന്നൂർ പാലo ഭാഗത്ത് റോഡിന് നടുവിലുള്ള ഡിവൈഡർ പൊളിച്ച് നീക്കുമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചതായി നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അറിയിച്ചു. പുലിയന്നൂർ ഭാഗത്തെ അപകട കരമായ സ്ഥിതിയ്ക്ക് ശാസ്ത്രീയമായ നടപടികൾ സ്വീകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുവാൻ സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് പി.ഡബ്ല്യു.ഡി. അധികൃതർ ഡിവൈഡർ പൊളിച്ചു നീക്കുവാൻ നടപടി സ്വീകരിച്ചതായി കത്ത് Read More…
KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു
പാലാ: KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു. പ്രതിഷേധ യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് സ : റോയ് കെ. മാമ്മൻ, സെക്രട്ടറി s:റോബിൻ. പി. ജേക്കബ്, AITUC പാലാ മണ്ഡലം കമ്മിറ്റി അംഗം സ : സജിമോൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷാമബത്ത തൊഴിലാളികളുടെ അവകാശമാണ് ഔദാര്യമല്ല എന്ന് യോഗം മുന്നറിയിപ്പ് നൽകി. സർക്കാർ തീരുമാനത്തിന് വിധേയമായേ DA നൽകുകയുള്ളു എന്ന ബോർഡ് മാനേജ്മെന്റിന്റെ നയം തിരുത്തിയില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. Read More…
പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി നടത്തപ്പെട്ടു
പാലാ: എസ്.എം.വൈ.എം പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി ജൂൺ മുപ്പതാം തീയതി ഞായറാഴ്ച 600 ൽ അധികം യുവജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ടു. രൂപതയുടെ നാല് സോണുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരമറ്റം പുത്തേട്ട് ആർകേഡിൽ നിന്ന് ആരംഭിച്ച റാലി പാലാ ജൂബിലി കപ്പേളയിൽ സമാപിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് യുവജനങ്ങൾ റാലിയിൽ മുന്നോട്ടു നീങ്ങിയത്. റാലിയുടെ ആരംഭത്തിൽ ഫ്ലാഷ് മോബും അവസാനം പാലാ കുരിശുപള്ളിയുടെ മുൻപിലായി മെഗാ Read More…
ഡോക്ടർമാരെ ആദരിച്ചു
മീനച്ചിൽ : ഒരു തലമുറയുടെ ആയുസ്സും ആരോഗ്യവും നിലനിൽക്കുന്നത് ഡോക്ടർമാരിലൂടെയാണെന്നും, നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ പ്രത്യേക ആദരവ് അർഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മീനച്ചിൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ശബരിനാഥ് ഡോക്ടർ മീര എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, ലിസമ്മ ഷാജൻ , നളിനി Read More…
ബേബി ഉഴുത്തുവാല്‍ കിന്‍ഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയര്‍മാന്‍
വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാനായി ബേബി ഉഴുത്തുവാല്‍ ചുമതലയേറ്റു. കേരള കോണ്‍ഗ്ര് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ്. പാലാ ചക്കാമ്പുഴ സ്വദേശിയായ ബേബി ഉഴുത്തുവാല്‍ 18 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക യൂണിയന്‍ (എം) മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഭാര്യ ഡെയ്‌സി ബേബി രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. മകന്‍ ഡോണ്‍ ബേബി (ഖത്തര്‍).
മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു ആർ.എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഗവ.മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങൾ ഡോ.സിന്ധു ആർ.എസ്.പങ്കുവച്ചു.ഏറെ കടമ്പകൾ കടന്നു കരൾ മാറ്റിവയ്ക്കൽ നടത്താൻ സാധിച്ചത് വനിത ഡോക്ടർമാർക്ക് ഉൾപ്പെടെ പ്രചോദനം പകർന്നതായും അവർ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ Read More…
കെ റ്റി യു സി (ബി) ക്ക് സംസ്ഥാന പ്രസിഡന്റ് പാലായിൽനിന്ന്
കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെ സംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. ഏറെക്കാലം ബി ജെ പി യുടെ കാരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും പഞ്ചായത്ത് കൺവീനറായും കാരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും പൊന്നാട കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ് (ബി) യുടെ പാലാ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായും Read More…
പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ
ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ Read More…