പാലാ: ആരോഗ്യ സുരക്ഷയ്ക്കായുള്ള സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രമായ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ ആരാഗ്യ പരിരക്ഷാകേന്ദ്രമാക്കി മാറ്റുവാൻ നഗരസഭയുടെ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. മികച്ച ആരോഗ്യ സേവനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നേടുവാനും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ക്യാൻസർ, ഡയാലിസിസ് ചികിത്സകളിൽ മെച്ചപ്പെട്ട സേവനമാണ് ലഭ്യമാക്കുന്നത്. കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ് നിരവധി പേർക്ക് സഹായകരമായി. ജോസ്- കെ.മാണി എം.പിയുടെ ഇടപെടലിൽ ലഭ്യമാകുന്ന സി.ടി.സ്കാൻ Read More…
pala
പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസിയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസിയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്. ഇത് മൂന്നാം തവണയാണ് സ്കൂൾ മികച്ച ഹൈസ്കുളിനുള്ള പൂരസ്കാരം നേടുന്നത്. കെ.സി.എസൽ പാലാ രൂപതയിലെ മികച്ച യൂപി സ്കൂളിനുള്ള പുരസ്കാരവും കെ.സി.എസൽ മികച്ച ആനിമേറ്റർക്കുള്ള യുപി വിഭാഗം പുരസ്കാരം ലിറ്റിൽ ഫ്ളവറിലെ സിസ്റ്റർ ലിസിയമ്മ പിസിക്കും ലഭിച്ചു. ശനിയാഴ്ച പാലാ കത്തിഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക അനധ്യാപക സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ സമ്മാനിക്കും.
അൽഫോൻസ കോളേജിൽ, കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു
പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, M. G. University Chemistry UG Expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജുകളിൽ നിന്നും നാൽപതോളം അധ്യാപകർ പങ്കെടുത്ത വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിച്ചു. കോളേജ് പ്രിൻസിപ്പൽ prof. Dr. Read More…
43 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും
പാലാ: സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായിരിക്കുന്ന 43 മത് ബൈബിൾ കൺവൻഷന് നാളെ വൈകുന്നേരം പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ അരുണാപുരം ഇടവക വികാരി വെരി. റവ. ഫാ.ഏബ്രഹാം കുപ്പപുഴക്കലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചല്ലൂസ് ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം Read More…
പാലാ രൂപത ബൈബിൾ കൺവെൻഷൻ; വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ
പാലാ: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന 43-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡി.വൈ എസ്.പി. സദൻ കെ., സർക്കിൾ ഇൻസ്പെക്ടർ കുര്യാക്കോസ് പി. ജെ, എസ്.ഐ. ദിലീപ് കുമാർ, പാലാ ട്രാഫിക് പോലീസ് ഓഫീസർ സുരേഷ്കുമാർ ബി., ഫാ. തോമസ് കിഴക്കേൽ (കോർഡിനേറ്റർ), ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.മാത്യു എണ്ണക്കാപ്പള്ളിൽ, ജോർജ് പാലക്കാട്ടുകുന്നേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ, Read More…
പാലാ അൽഫോൻസ കോളേജിൽ ഏകദിന ശില്പശാല
പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, എംജി യൂണിവേഴ്സിറ്റി കെമിസ്ട്രി യുജി expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തുന്നു. എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജകളിൽ നിന്നും അധ്യാപകർ പങ്കെടുക്കുന്ന വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിക്കും.
മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ക്ലിനിക്ക് ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് ഉൾപ്പെടെ ദീർഘകാലമായി തുടരുന്ന വേദനകൾക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും. വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളിൽ താപമോ പൾസ് എനർജിയോ നൽകി ഏറ്റവും വേഗത്തിൽ വേദനയ്ക്ക് പരിഹാരം Read More…
പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19-23 വരെ തീയതികളിൽ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ
പാലാ :43-മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19 വെള്ളി മുതൽ 23 ചൊവ്വ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടത്തപ്പെടും. നമ്മുടെ കർത്താവീശോമിശിഹായുടെ തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സീറോമലബാർ സഭയുടെ സാമുദായിക ശക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗമായും ഈ വർഷം നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ കൂടുതൽ ശ്രദ്ധേയമാകുകയാണ്. രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ Read More…
മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ
പാലാ: മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാളെ രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും. സംസ്കാരം ബുധനാഴ്ച (17/ 12/ 2025) 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളിയിൽ. പഠനത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ Read More…
പാലാ മാരത്തൺ ജനുവരി 18ന്
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ Read More…










