പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ എഫ്.ഒ.ടി, എഫ്.ഇ.എൻ.ഒ. സംവിധാനങ്ങൾ ഉൾപ്പെടുത്തി അഡ്വാൻസ്ഡ് പൾമണറി ഫംഗ്ഷൻ ലാബ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പാലാ ഡിവൈഎസ്പി സദൻ. കെ നിർവ്വഹിച്ചു. രോഗത്തെ നിർണയിക്കുന്നതിനും ഇത് തടയുന്നതിനും ആധുനിക ചികിത്സകൾ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ഏറ്റവും ആധുനിക ചികിത്സകൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പൾമണറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് പൾമണറി ഫംഗ്ഷൻ ലാബ് പ്രവർത്തനം Read More…
pala
ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനവുമായി പി.എസ്. ഡബ്ളു യു.എസ്
പാലാ: ക്രിസ്തുമസിനൊടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ, ക്യാരറ്റ്, ഐസിംഗ് കേക്കുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്. 2024 നവംബർ 30- ശനിയാഴ്ച്ച രാവിലെ 10 AM മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ടേഷനും വിശദ വിവരങ്ങൾക്കായി: mob. 9447143305.
സഹകരണ വാരാഘോഷം, യു. ഡി. എഫ് ബഹിഷ്കരിച്ചു
പാലാ: സഹകരണ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ഇടതുപക്ഷ നിലപാടിൽ പ്രതിക്ഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് തല സഹകരണ വാരാഘോഷ പരിപാടി യു. ഡി. എഫ് ബഹിഷ്കരിച്ചു. യു. ഡി. എഫ് ഭരിക്കുന്ന മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തില്ല.മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രവർത്തകരും ബഹിഷ്കരണത്തിൽ പങ്കെടുത്തു.
സൗജന്യ ബോധവൽക്കരണ സെമിനാറുകൾ ആരംഭിച്ചു
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി രൂപത കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തുന്ന സൗജന്യ ബോധവൽക്കണ സെമിനാറുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ട് നിർവ്വഹിച്ചു. ഹിസ്റ്ററി വിഭാഗം അധ്യാപകൻ റെജി മാത്യു, സ്റ്റാഫ് സെക്രട്ടറി Read More…
സിജോ പ്ലാത്തോട്ടം ; യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
പാലാ: സിജോ കുര്യാക്കോസ് പ്ലാത്തോട്ടത്തി (പാലാ)നെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു. നിലവിൽ യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. യൂത്ത് ഫ്രണ്ട് എം അന്തീനാട് യൂണിറ്റ് പ്രസിഡന്റ്, കരൂർ മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. തെരഞ്ഞെടുപ്പുയോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.ജോസ്. കെ.മാണി എം.പി.യോഗം ഉദ്ഘാടനം Read More…
ഐ എൻ ടി യു സി പാലാ മണ്ഡലം പ്രവർത്തക കൺവെൻഷൻ
പാലാ :ഐ എൻ ടി യു സി പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ ടി യു സി പാലാ നിയോജക മണ്ഡലം സമ്മേളനത്തിനും മഹാറാലിക്കും പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഐ എൻ ടി യു സി പാലാ മണ്ഡലം പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യു സിനിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലപ്പറമ്പിൽ ഉദ്ഘാടനം Read More…
66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോ തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു
പാലാ: 66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളർന്നു വന്നിരുന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ Read More…
സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ
പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…
ശിശുദിനാഘോഷം സംഘടിപ്പിച്ചു
പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ മുഖ്യാതിഥി ആയിരുന്നു. ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാബു കൂടപ്പാട്ട് സ്വാഗതവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ നന്ദിയും പറഞ്ഞു. പുസ്തക നിറവിനോടനുബന്ധിച്ച് നടത്തിയ കഥയെഴുത്ത്, കവിതപാരായണം Read More…
കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കും
പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് Read More…