മുണ്ടക്കം: പറത്താനം പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ (കുഞ്ഞറുക്കൻ – 72) നിര്യാതനായി. മൃതസംസ്കാരം നാളെ 2 / 12 /2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ഓമന സുകുമാരൻ മക്കൾ: രാജേഷ് ജയേഷ്,സീമ മരുമക്കൾ,പ്രമോദ്, രഞ്ചു.
obituary
കല്ലിടയിൽ തോമസ് നിര്യാതനായി
അരുവിത്തുറ : വെയിൽകാണാംപാറ കല്ലിടയിൽ തോമസ് (92) നിര്യാതനായി. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 12 ന് (25/11/2025) പാതാഴയുള്ള മകൻ ടോമി തോമസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ 4മണിക്ക് ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി നിര്യാതനായി
മേലമ്പാറ: പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി (82) നിര്യാതനായി. ഭാര്യ പരേതയായ നളിനാക്ഷി.(മൂന്നാനി കുളത്തുങ്കൽ കുടുംബാംഗം). മക്കൾ:പി.യു റെജി (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് മീനച്ചിൽ), റെനി. മരുമക്കൾ: കല (കടവിൽ, അടിമാലി), സാബു (കറുകപ്പള്ളിൽ, പൂഞ്ഞാർ). പരേതൻ സി. പി.ഐ .(എം) മുൻ തലപ്പലം ലോക്കൽ കമ്മറ്റിയംഗവും കാഞ്ഞിരപ്പാറ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. നിലവിൽ കാഞ്ഞിരപ്പാറ ബ്രാഞ്ചംഗമാണ്. സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
തടിക്കപറമ്പിൽ എബി ബേബി നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ തടിക്കപറമ്പിൽ എബി ബേബി (35) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (22/11/2025) 5.15ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കൊച്ചുപുരക്കൽ മേഴ്സി ജേക്കബ് നിര്യാതയായി
അരുവിത്തുറ : കൊച്ചുപുരക്കൽ മേഴ്സി ജേക്കബ് (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന്, (21/11/2025) ഉച്ചകഴിഞ്ഞ് 2:30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആരംഭിക്കുന്നതാണ്.
പഴേട്ട് ജോമി ജോർജ് നിര്യാതനായി
അമ്പാറനിരപ്പേൽ: പഴേട്ട് ജോമി ജോർജ് (47): അന്തരിച്ചു. ഭാര്യ സ്മിത ജോമി വയല നിരവത്ത് കുടുംബാംഗം. മക്കൾ: ആൽബി ജോമി (ആസ്ട്രേലിയ), ഏബൽ ജോമി (വിദ്യാർത്ഥി, സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തറ). മൃതദേഹം നാളെ (20/11/2025) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെളളിയാഴ്ച (21/11/2025) 2.30 ന് വീട്ടിൽ അരംഭിച്ച് അമ്പാറ സെന്റ് ജോസഫ് പള്ളിയിൽ. പരേതൻ തിടനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും യു ടെക്ക് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പാർട്ണറും ആണ്.
നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് (തൊമ്മച്ചൻ–81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കയ്യൂർ വറവുങ്കൽ മേരി തോമസ്. മക്കൾ: ഷാന്റി, ഷിന്റോ, ഷിജോ, ഷാരി. മരുമക്കൾ: ശംഭു (പട്ന), സുമി കൊച്ചുപുരയ്ക്കൽ, ടോണു കരുണയ്ക്കൽ (കണ്ണൂർ).
ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് നിര്യാതനായി
പെരിങ്ങുളം: ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനിയാഴ്ച) 11 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പെരിങ്ങുളം പുന്നത്താനത്ത് കുടുംബാംഗം. മക്കൾ: ഷാജു ജോസ് (ഡിവൈഎസ്പി ഇടുക്കി വിജിലൻസ്), ലിൻസി, ജോർജ്ജിയ, ജോസ്മോൻ. മരുമക്കൾ: ജയന്തി ഷാജു പൂങ്കുടിയിൽ കൊണ്ടാട് (അധ്യാപിക, ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂൾ പയ്യാനിത്തോട്ടം), അനിൽ കല്ലൂപ്പാറ പാലാ, മാത്തുക്കുട്ടി (ബാബു) വഞ്ചിയിൽ മുണ്ടക്കയം, കൊച്ചുറാണി താന്നിപ്പൊതിയിൽ മംഗളഗിരി.
സ്പീക്കര് എ.എന്. ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം വെള്ളിയാഴ്ച
സ്പീക്കര് എ.എന്. ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില് എ.എന്. ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്ത്താവ്: എ.കെ.നിഷാദ് (മസ്ക്കത്ത്). ഭര്ത്താവ്: എ.കെ.നിഷാദ് (മസ്ക്കത്ത്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്. മാതാവ്: പരേതയായ എ.എന്. സെറീന. മക്കള്: ഫാത്തിമ നൗറിന് (ചാര്ട്ടഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്ഥി, വെല്ലൂര്), സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനില്.
ഇടക്കുന്നേൽ എൽസമ്മ എബ്രഹാം നിര്യാതനായി
കൊഴുവനാൽ: തോണക്കര ഇടക്കുന്നേൽ പരേതനായ ടി. എ എബ്രഹാമിന്റെ ഭാര്യ എൽസമ്മ എബ്രഹാം (68) (ഇളങ്ങുളം വെളുത്തേടത്തുകാട്ടിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം നാളെ (06-11-2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ. മക്കൾ: ശിൽപ്പ (നേഴ്സ്, ദുബായ്), റ്റിന്റോ (ഐ.ടി, മേരീക്വീൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പളളി). മരുമക്കൾ: അരുൺ (ദുബായ്), അരീക്കൽ അങ്കമാലി.











