മുണ്ടക്കയം:മുണ്ടക്കയത്തെ നാല്പത്തിയഞ്ച് വർഷത്തെ സേവനപാരമ്പര്യമുള്ള വിദ്യാലയമായ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നിന്നും മുപ്പത്തി രണ്ട് വർഷത്തെ അധ്യാപക ജീവിതവും ,ഒൻപത് വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനു ശേഷം മാത്യു സ്കറിയ മാപ്പിളകുന്നേൽ ഇന്ന് വിരമിച്ചു. ഒൻപതു വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനിടയിൽ എസ്എസ് എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കുവാനും ഈ വർഷം എസ്എസ് എൽസി പരീക്ഷയിൽ നാല്പത്തിയെട്ട് ഫുൾ എ പ്ലസും കരസ്ഥമാക്കാനും ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ Read More…
mundakkayam
സരിതയ്ക്ക് ഒരു കൈത്താങ്ങ് : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന വട്ടക്കാവ് സ്വദേശി സരിതയുടെ ജീവന് നിലനിര്‍ത്താന്‍ സഹായ യാത്ര നടത്തി ഷൈബു ബസ്
മുണ്ടക്കയം :മുണ്ടക്കയം-കോരുത്തോട്, തെക്കേമല,റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ഷൈബു’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനും ഉടമയുമായ വി.എസ്. അലി യാത്രക്കാരുടെ മുന്നില്‍ ഇന്ന് മുതൽ എത്തുന്നത് ടിക്കറ്റ് ബാഗും മെഷീനുമൊപ്പം സരിത ചേച്ചിടെ ജീവന് നിലനിര്‍ത്താന്‍ സഹായം ചോദിക്കും. യാത്രക്കാര്‍ കൈയയച്ച് സഹായിക്കും എന്ന വിശ്വാസത്തിൽ ബസിൽ വെച്ചിരിക്കുന്ന ബക്കറ്റില്‍ ചികിത്സ സഹായ യാത്രക്കാര്‍ക്ക് തുക നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുമ്പ് നിരവധി ആളുകളുടെ ചികിത്സ സഹായ ധനസമാഹരണത്തിന് സൗജന്യമായി സര്‍വിസ് നടത്തി ഷൈബു ബസും ജീവനക്കാരും മാതൃകയായിട്ടുണ്ട്. Read More…
ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു
മുണ്ടക്കയം: മുരിക്കുംവയൽശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും. ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും Read More…
ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയായ യുവതി സുമനസുകളുടെ സഹായം തേടുന്നു
മുണ്ടക്കയം: മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ് 25,26 ,തീയതികളിൽ നാട് ഒരുമിക്കുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇരു വൃക്കകളും പൂർണ്ണമായി തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന 39 വയസ്സുള്ള വീട്ടമ്മയായ സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട്. 15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും. പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട Read More…
വാഹനം ഇടിച്ച് വൃദ്ധ കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്
മുണ്ടക്കയം : പുതുപ്പറമ്പിൽ തങ്കയെ കോരുത്തോട് പനക്കച്ചിറയിൽവച്ച് ശബരിമല തീർഥാടന വാഹനം ഇടിക്കുകയും, തുടർന്ന് തങ്ക മരിക്കുകയും ചെയ്തു.. ഇടിച്ച വാഹനം നിർത്താതെ പോയി. തുടർന്ന് ഇടിച്ച വാഹനം കണ്ടെത്താൻ മുൻ മുണ്ടക്കയം SHO ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിൽ ഷൈൻ കുമാറിനോടൊപ്പം എസ് ഐ മനോജ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർമാരായ രഞ്ജിത്ത് എസ് നായർ, ജോഷി എം തോമസ്, ജോൺസൺ തുടങ്ങിയവരാണ്. ഇവർ മുണ്ടക്കയം മുതൽ കമ്പം Read More…
മഴക്കാറുകാണുമ്പോൾ മഴയിൽ വീട് നിലം പൊത്തുമോ എന്ന ഭീതിയിൽ വേലനിലം സിവ്യൂ കവല പുത്തൻപുരയ്ക്കൽ ശശിയും കുടുംബവും
മുണ്ടക്കയം :എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോൾ ഒരോ മഴക്കാറ് കാണുമ്പോഴും മഴയത്ത് ചോർന്ന് ഒലിക്കുന്ന നാല്പത്തഞ്ച് വർഷം പഴക്കമുളള വീട് നിലം പൊത്തുമേ എന്ന ഭീതിയിൽ കഴിയുകയാണ് വേലനിലം സിവ്യൂ കവല പുത്തൽ പുരയ്ക്കൽ പി.കെ. ശശിയും കുംടുംബവും. കൂലി പണിക്കാരനായ ശശിയും ,തൊണ്ണൂറ് വയസുകാരിയായ മാതാവ് മീനാക്ഷിയമ്മയും ,ശശിയുടെ ഭാര്യ അമ്പിളിയും, പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൾ ശ്രേയയും, ഏഴാം ക്ലാസ് വിദ്യാർത്ഥി സജ്ഞയും അടങ്ങുന്നതാണ് ഈ കുംടുംബം. ഒരു ബൈക്ക് അപകടത്തിൽ കാലിനു പരിക്കേറ്റ കൂലി Read More…
റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി
മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫിലിപ്പ് കെ.വിയുടെ നേതൃത്തിൻ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥരായ സുധീഷ്,റെജി എന്നിവരെത്തി പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു. എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല. Read More…
43- മത് നാഷണൽ മാസ്റ്റേഴ്സ് മീറ്റ്; മുണ്ടക്കയം സ്വദേശി പി.കെ പ്രസാദിന് സിൽവർ മെഡൽ
മുണ്ടക്കയം :മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പ്രസാദ് മുംബൈയിൽ വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന് 800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും നേടി നാടിൻ്റെ അഭിമാനമായി മാറി. കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, Read More…
ശബരിമല വിമാനത്താവള പദ്ധതി:പൊതുതെളിവെടുപ്പ് മാറ്റിവച്ചു
മുണ്ടക്കയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സമ്പൂർണ്ണ അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതി
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നത് ലക്ഷ്യം വെച്ച് 2024-25 സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സമ്പൂർണ്ണ അംഗൻവാടി കെട്ടിട നിർമ്മാണ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക വിനിയോഗിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവൻ അംഗൻവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. മുണ്ടക്കയം( കാഞ്ഞിരപ്പള്ളി അഡിഷണൽ ), ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ ഐ.സി.ഡി.എസ് ഓഫീസുകളുടെ കീഴിലായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ Read More…