കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബുധനാഴ്ച (ജൂലായ് 31) നടത്താനിരുന്ന രണ്ടാമത് കോണ്‍വോക്കേഷന്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു.
Main News
വയനാട് വൻ ഉരുൾപൊട്ടൽ;11 മരണം; വ്യാപക നഷ്ടം
വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടാമത്തെ ഉരുൾപ്പെട്ടൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവിച്ചത്. ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ അപകട ഭീതിയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. പുഴ ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. Read More…
പുഴയില്‍ അർജുന്റെ ലോറി കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ Read More…
കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും
രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് Read More…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം Read More…
കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് Read More…
മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്
കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് Read More…
നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് Read More…
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ഈ വർഷത്തെ ട്രോളിംഗ് നിരോധനം. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, തുടങ്ങിയവരുമായി മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ട്രോളിങ് Read More…
സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം
സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു Read More…