കൊഴുവനാൽ : ഹിരോഷിമാദിനത്തിൽ, സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ, പുഷ്പാർച്ചന നടത്തി അകാലത്തിൽ പൊലിഞ്ഞുപോയ ജനസഞ്ചയത്തിന് സ്കൂൾ വിദ്യാർഥികൾ ആദരാജ്ഞലികൾ അർപ്പിച്ചു. സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ്, സോഷ്യൽ സയൻസ് ക്ലബ്ബ് പ്രസിഡൻ്റ് അൻസൽ മരിയ തോമസ്, സെക്രട്ടറി ജനിഫർ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ്ബ് രക്ഷാധികാരി ഷാൽവി ജോസഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, റോസ്മിൻ മരിയ ജോസ്, ജീനാ ജോർജ്, സണ്ണി Read More…
kozhuvanal
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കന്ററി സ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ഉത്ഘാടനം
കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിലൊന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് H.S.Sസിൽ വ്യക്തിത്വ വികസന ക്ലാസ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ലയൺ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഫാക്കിൽറ്റി എസ്. രാധാകൃഷ്ണൻ ക്ലാസ് Read More…
വിദ്യാർഥികൾക്ക് നവ്യാനുഭവമായി ഹിന്ദി ഫിലിം ഫെസ്റ്റിവൽ
കൊഴുവനാൽ : കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് H S ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അയാം കലാം, ഗോദാൻ , ലഗാൻ, തുടങ്ങിയ സിനിമകൾ ഡിജിറ്റൽ ശബ്ദ മികവോടെ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിയ മരിയ, അൽക്ക , ശ്രീഹരി,ജിസ് ബിൻ , സുബ്ബലക്ഷ്മി, എയ്ഞ്ചല , അൻസീലിയ, എലേന,പാർവതി, നീരജ്, അമൃത,തുടങ്ങിയ കുട്ടികൾ പങ്കെടുത്തു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ്, ക്ലബ്ബ് അംഗങ്ങളായ Read More…
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കമായി
കൊഴുവനാൽ: സെന്റ്. ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ 2024-27 ബാച്ചിൻ്റെ ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ സ്കൂൾ ഹാളിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ഉദ്ഘാടനം ചെയ്തു. ഐ. ടി. @ സ്കൂൾ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്ററും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ നിധിൻ ജോസ് ക്ലാസുകൾ നയിച്ചു. ഐ.ടി.@സ്കൂൾ മാസ്റ്റർ ട്രെയിനർ ശ്രീകുമാർ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പരിപാടികൾക്ക് സ്കൂൾ കൈറ്റ് മാസ്റ്റർ ജസ്റ്റിൻ ജോസഫ് കൈറ്റ് മിസ്ട്രസ്സ് ഷാലറ്റ് കെ. അഗസ്റ്റിൻ, Read More…
കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി . അബ്രാഹം: മാണി സി കാപ്പൻ എം എൽ എ
കൊഴുവനാൽ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി അബ്രാഹമെന്ന് മാണി സി കാപ്പൻ എം എൽ എ. അഡ്വ. ടി വി അബ്രാഹം അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് തോമസ് Read More…
ലഹരിക്കെതിരേ തെരുവുനാടകവുമായി കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്.എസ്സിലെ കുട്ടികൾ
കൊഴുവനാൽ: ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്. എസ്. അവതരിപ്പിക്കുന്ന തെരുവുനാടകം ശ്രദ്ധേയമാവുന്നു. ലഹരിയുടെ മോഹവലയങ്ങളിൽ അകപ്പെട്ട് പോവുന്നതും അതിൽ നിന്നും രക്ഷനേടുന്നതും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. കൊഴുവനാൽ സെൻട്രൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിക്ക് നടത്തിയ നാടക പ്രദർശനം പാലാ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു പൂവക്കുളം,ഹെഡ്മാസ്റ്റർ സോണി തോമസ്, ജിജിമോൾ ജോസഫ്, ഷാൽവി ജോസഫ്, ജസ്റ്റിൻ ജോസഫ് ,ജസ്റ്റിൻ Read More…
ജനപ്രിയ ഡോക്ടർക്ക് കൊഴുവനാൽ സ്കൂളിൻ്റെ ആദരം
കൊഴുവനാൽ: ദേശീയ ഡോക്ടർ ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ അമല ഡെൻ്റൽ കെയർ ഉടമയും, ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറുമായ ഡോ. എലൈൻ ആൻ മാത്യുവിനെ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ ആദരിച്ചു. ഹോസ്പിറ്റലിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ സൂസമ്മ മൈക്കിൾ , സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ് സിബി ഡൊമിനിക്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ് ജസ്റ്റിൻ എബ്രാഹം,ഏലിയാമ്മ മാത്യു വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, കിഷോർ സെബി, Read More…
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
കൊഴുവനാൽ ; സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാചാര്യനും സ്കൂളിലെ അധ്യാപകനുമായ സണ്ണി എബ്രാഹം യോഗാ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ച യോഗം കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ബന്നിച്ചൻ പി.ഐ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് മിനിമോൾ ജേക്കബ്ബ് റോസ്മിൻ മരിയ ജോസ്, ജസ്റ്റിൻ എബ്രാഹം, അധ്യാപക വിദ്യാർഥികളായ അനു ജോൺസൺ, അനാമിക സുരേഷ്കുമാർ, സാന്ദ്രാ കെ. സാബു എന്നിവർ നേതൃത്വം നൽകി.
രക്ത ദാന രംഗത്തെ കെടാവിളക്ക് : സജികുമാർ മേവിടയ്ക്ക് അനുമോദനവുമായി കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് HS ലെ കുട്ടികൾ
കൊഴുവനാൽ: ലോകരക്ത ദാന ദിനത്തോടനുബന്ധിച്ച് അനേകം വ്യക്തികൾക്ക് ഒ നെഗറ്റീവ് രക്തം ദാനം ചെയ്ത സജികുമാർ മേവടയെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. രക്ത ദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും , താൻ നടത്തിയ രക്തദാനാനുഭവങ്ങളെക്കുറിച്ചും സജികുമാർ കുട്ടികളോട് സംസാരിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, സിബി ഡൊമിനിക്, ഷൈനി എം.ഐ., ജസ്റ്റിൻ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.
ജൂൺ 14 ലോക രക്ത ദായക ദിനം; മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട് ജീവരക്തത്തിന്റെ കാവല്‍ക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിബു തെക്കേമറ്റം
ജീവകാരുണ്യരംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് ജീവരക്തത്തിന്റെ കാവല്‍ക്കാരനായ പാലായുടെ സ്വന്തം ഷിബു തെക്കേമറ്റം. മനുഷ്യജീവന് അത്യന്താപേഷികമായ രക്തം സഹജീവികള്‍ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അപകടങ്ങളില്‍പെട്ടും മാരകമായ അസുഖങ്ങള്‍ ബാധിച്ചും മറ്റും ചികിത്സയില്‍ കഴിയുന്ന ബന്ധുജനങ്ങള്‍ക്കോ, സുഹൃത്തുകള്‍ക്കോ, അയല്‍വാസികള്‍ക്കോ ജീവന്‍ നിലനിര്‍ത്തുന്നതിന് രക്തത്തിനായി നെട്ടോട്ടമോടിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ കോട്ടയം ജില്ലയിലെ പല ആശുപത്രികളിലും ഇന്ന് ആ അവസ്ഥയില്ല. കോളേജ്തലം മുതല്‍ സാമുദായിക തലത്തില്‍വരെ ഇന്ന് രക്തം Read More…











