kottayam

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ

കോട്ടയം :മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ ) രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഐസിന്റെ ഉപയോഗം. ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും ശുദ്ധമല്ലാത്ത Read More…

kottayam

സ്ത്രീപക്ഷ നവകേരളം പരിപാടിക്കു തുടക്കം

കോട്ടയം: വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലയിലും കേരളത്തിലെ സ്ത്രീകളെ മുന്നിലാക്കിയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേർന്നു നടത്തുന്ന ‘സ്ത്രീപക്ഷ നവകേരളം’ ത്രിദിന പരിപാടി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീശാക്തീകരണത്തിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിൽനിന്ന് ലഭിച്ചതും ഈ നേട്ടത്തിന് കാരണമായി. ലിംഗസമത്വ കാഴ്ച്ചപ്പാടിലധിഷ്ഠിതമായ നവകേരള സൃഷ്ടിക്കാണു സ്ത്രീപക്ഷ നവകേരളം പരിപാടി സംഘടിപ്പിക്കുന്നതെന്നും ജില്ലാ Read More…

kottayam

കോട്ടയം ജില്ലാ റവന്യൂ അസംബ്ലി; ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും : റവന്യൂ മന്ത്രി

കോട്ടയം : ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടിയ പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. നിലവിൽ 2998 പട്ടയങ്ങളാണ് കോട്ടയത്ത് ഇതിനകം വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ പട്ടയം സ്പെഷൽ ഓഫീസിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കൽ, നോഡൽ ഓഫീസർമാരുടെ സേവനം എന്നിവ ഊർജിതമാക്കണം. 2025 ജനുവരിക്ക് മുമ്പ് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. Read More…

kottayam

കേരളാ കോൺഗ്രസ് (ബ്രി) നേതാക്കൾ ബിജെപിയിൽ ചേർന്നു

കോട്ടയം: ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട പ്രവർത്തകർ ബിജെപിസംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു. കെറ്റിയുസി ബി മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് കുമാർ മാഞ്ചേരിൽ, കർഷക യൂണിയൻ ബി മുൻ സംസ്ഥാന ഹരിപ്രസാദ്. ബി നായർ, പാലാ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് വേണു വി ആർ, മുൻ ജില്ലാ Read More…

kottayam

കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി

കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…

kottayam

മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങൾ പൂർത്തിയായി: വിവിധ മേഖലകളിൽ ബി ജെ പിയുടെ സ്വാധീനം ശക്തപ്പെടുത്താൻ തീരുമാനം

കോട്ടയം: ബിജെപിയുടെ വിവിധ മോർച്ചകളുടെ യോഗം കോട്ടയത്ത് ചേർന്നു. സ്ത്രീകളുടെ നിലപാട് ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പട്ടികജാതി, പട്ടികവർഗ സമൂഹത്തിന്റെ പിന്തുണയും പരമാവധി സമാഹരിക്കണമെന്ന് വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ സംസാരിക്കവേ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ പാർട്ടിയിലേക്ക് എത്തിക്കണമെന്നും സാമൂഹ്യ വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണമെന്നും ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ട വിശ്വാസികളായ നൂറുകണക്കിന് Read More…

kottayam

ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചു

കോട്ടയം : ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ. കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ആരെയും മുൻധാരണയോടെ വിലയിരുത്തരുത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുറന്നുപറയാൻ അവസരം ഒരുക്കണം. പരാജയങ്ങളിൽ ആരെയും തനിച്ചാക്കരുതെന്നും ഒപ്പമുണ്ടാകണമെന്നും കളക്ടർ വിദ്യാർഥികളോട് പറഞ്ഞു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. Read More…

kottayam

നെൽ വില നൽകാതെ കർഷകർക്ക് സർക്കാർ വിലക്കയറ്റം സമ്മാനിച്ചു : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കാണം വിറ്റും ഓണംഉണ്ണണം എന്ന ആഗ്രഹത്തിൽ പ്രതിസന്ധികളെ അധിജീവിച്ച് നെല്ല് വിളയിച്ച കർഷകരിൽ നിന്നും സംസ്ഥാന സർക്കാർ മാസക്കൾക്ക് മുമ്പ് സംഭരിച്ച് അമിത വിലക്ക് വിപണിയിൽ വിറ്റഴിച്ച ശേഷം കർഷകർക്ക് ഓണത്തിന് കുടിശിക തുകനൽകും എന്ന് വിഗ്ദാനം ചെയ്ത സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുക ആണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കാമ്പിൽ ആരോപിച്ചു. സ്വന്തം നെല്ല് സർക്കാരിന് വിറ്റിട്ടും ഓണമുണ്ണാൻ നെൽ കർഷകർ തെണ്ടേണ്ട ഗതികേടിൽ ആയിരിക്കുക ആണെന്നും അദ്ധേഹം പറഞ്ഞു. തിരുവോണത്തിന് Read More…

kottayam

തിരുവാതിര കളി മത്സരം

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും ചേർന്ന് സെപ്തംബർ 3 മുതൽ 8 വരെ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി (ചിങ്ങനിലാവ് 2025 ) ദർശന സാംസ്‌കാരിക കേന്ദ്രം സെപ്തംബർ 6 നു തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് വേണ്ടിയുള്ള തിരുവാതിര ടീമുകളെ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്‌ 9400896783, 9447008255, 9188520400.

kottayam

ജലമാണ് ജീവൻ ജനകീയ കാമ്പയിൻ ഒന്നാം ഘട്ടത്തിനു തുടക്കം

കോട്ടയം: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ജലമാണ് ജീവൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി. തിരുവാർപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൊച്ചമ്പലം സ്റ്റാൻഡിലെ പൊതു കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ജലസ്രോതസുകൾ ഏറെയുള്ള കേരളത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…