കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെന്റ് ജോൺ എൽ.പി.എസ്., പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ്. എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ ( ജൂൺ 4) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
kottayam
കോട്ടയം ഈസ്റ്റ് ബി.ആർ.സിയിൽ ഓട്ടിസം പാർക്ക് തുറന്നു
കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി (ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളിലേക്കു പോകുന്നതിനു പകരം പാർക്കിലേക്ക് എത്തുന്ന അനുഭവം കുട്ടികൾക്കു സൃഷ്ടിക്കാൻ പുതിയ സെന്ററിനു കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ Read More…
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ്. എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ (തിങ്കളാഴ്ച) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു; ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ പ്രവേശനമില്ല
കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള Read More…
കോട്ടയത്ത് റബർ തോട്ടത്തിൽ രണ്ടാഴ്ച പഴക്കമുള്ള അജ്ഞാത മൃതദേഹം
കോട്ടയം വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരഭാഗങ്ങൾ അഴുകിയ നിലയിലാണുള്ളത്. തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തുനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിദ്യാഭ്യാസത്തെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂനപക്ഷ സമൂഹത്തിന് വലിയ പങ്ക്: മിനി ആന്റണി
കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂന പക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ സംഘടിപ്പിച്ച കോട്ടയം ജില്ലാ സെമിനാർ മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാൻ ന്യൂനപക്ഷ സമൂഹം വലിയ തരത്തിൽ സഹായിച്ചിട്ടുണ്ടെന്നും മിനി ആന്റണി പറഞ്ഞു. സംസ്ഥാന ന്യൂന Read More…
കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേല :ആകാശ് സ്റ്റീഫൻ
കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേലയാണെന്ന് കെഎസ്‌യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്. ഇത്തരം പ്രചരണങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളൂ.കെഎസ്‌യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഈ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ല. ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല. പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് എന്നും Read More…
മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു
ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ Read More…
വൈദ്യുതിതടസം: പരിഹാരത്തിന് കെ.എസ്.ഇ.ബി. കൺട്രോൾ റൂം തുറന്നു
കോട്ടയം: മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ജില്ലയിൽ കെ.എസ്.ഇ.ബി. കൺട്രോൾറൂം തുറന്നു. എല്ലാ ഡിവിഷനു കീഴിലും വൈദ്യുതി തടസം പരിഹരിക്കുന്നതിനുവേണ്ടി ദ്രുതകർമസേനയും രൂപീകരിച്ചിട്ടുണ്ട്. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് 9496010101 എന്ന എമർജൻസി നമ്പറിലേക്കോ 1912 എന്ന റ്റോൾ ഫ്രീ നമ്പർ മുഖേനയോ അറിയിക്കാവുന്നതാണ്. കോട്ടയം സർക്കിൾ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്ക് 9496018398, 9496018396, 9496018397, 9496008062, 9496008229 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി Read More…
ന്യൂനപക്ഷ കമ്മിഷൻ സെമിനാർ മേയ് 25ന് മാമ്മൻ മാപ്പിള ഹാളിൽ
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്കായി സംഘടിപ്പിക്കുന്ന സെമിനാർ മേയ് 25ന് (ശനി) കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 25ന് രാവിലെ 10.00 മണിക്കു പൊതുഭരണ(ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്യും. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ചടങ്ങിൽ അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശരി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ Read More…











