kottayam

വില്‍പന നടത്തിയ തുരുമ്പിച്ച കാര്‍ മാറ്റിനല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം : പുതിയ കാര്‍ വാങ്ങിയ ഉപഭോക്താവിന് നല്‍കിയ തുരുമ്പിച്ച വാഹനം മാറ്റി നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരേ എരുമേലി സ്വദേശിനിയായ ഷഹര്‍ബാന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2022 ജൂണ്‍ ഏഴിനാണ് ഷഹര്‍ബാന്‍ മാരുതി സുസുക്കി അരീനയുടെ പൊന്‍കുന്നം ഷോറൂമില്‍ നിന്ന് രണ്ടുവര്‍ഷ വാറണ്ടിയും എക്സറ്റന്‍ഡഡ് വാറണ്ടിയും സഹിതം വാഹനം വാങ്ങിയത്. എന്നാല്‍ കാറിന്റെ നിറം മാറിയതായും പല ഭാഗങ്ങളിലും തുരുമ്പ് വന്നതായും കാണപ്പെട്ടു. തുടര്‍ന്ന് Read More…

kottayam

എൻഡിഎ കേരളത്തിൽ തകർന്നു: അഡ്വ . ജോബ് മൈക്കിൾ എംഎൽഎ

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മിനി സാവിയോയുടെ പ്രചരണ പരിപാടികൾ ഇന്ന് പൂഞ്ഞാറിൽ ടൗണിൽ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി അമ്മിണി തോമസ്, ജോയി ജോർജ്,ബാബു കെ ജോർജ്,ടി എസ് സിജു, സജി സി എസ്, കെ റെജി, ദേവസിയാച്ചൻ വാണിയപുര, ജാൻസ് വയലിക്കുന്നേൽ,കെ Read More…

kottayam

സമൂഹമാധ്യമങ്ങളിലൂടെയുള്ള വസ്ത്രവിൽപന; ഉൽപന്നം നൽകാത്ത ഉടമയ്ക്കു പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം :സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ മുൻകൂർ പണമടച്ചിട്ടും കിട്ടിയില്ല എന്ന പരാതിയിൽ സ്ഥാപന ഉടമയ്ക്കു പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. നീഡിൽ ക്രാഫ്റ്റ് ഡിസൈൻ സ്‌റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വസ്ത്രവിൽപന നടത്തുന്ന ഏറനാട് ഷമീല കൃപാ ഡ്രസ് ഉടമ ഷമീല ബാനു വസ്ത്രവിലയായ 11300 രൂപ ഒൻപത് ശതമാനം പലിശ ചേർത്തും നഷ്ടപരിഹാരമായി 25000 രൂപയും നൽകണമെന്നാണ് കോടതി വിധി. അമേരിക്കയിൽ ദന്ത ഡോക്റായ കോട്ടയം പാത്താമുട്ടം സ്വദേശിനി Read More…

kottayam

15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം 2025

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15 -ാമത് ദർശന അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘തിരുവനന്തപുരം അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ’ ”വംശം” തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം തിരുവനന്തപുരം സൗപർണികയുടെ ”താഴ്‌വാരം” കരസ്ഥമാക്കി.ജനപ്രിയ നാടകത്തിനുള്ള മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസ് അവാർഡ് തിരുവനന്തപുരം നവോദയയുടെ ”സുകുമാരി ” നേടി. ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു (വിളപ്പിൽ മധു അവാർഡ്) Read More…

kottayam

എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: കളക്ടർ ചേതൻകുമാർ മീണ

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ 29,30 തീയതികളിൽ(ശനി, ഞായർ) പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ.ഒമാർക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം Read More…

kottayam

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ കളക്ട്രേറ്റിലെത്തിച്ചു

കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നബാലറ്റ് ഷീറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും പോളിംഗ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളും കളക്ട്രേറ്റിൽ എത്തിച്ചു. വാഴൂർ ഗവണ്‍മെന്‍റ് പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ എ.ഡി.എം എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൂലിക കോൺഫറസ് ഹാളിൽ സജ്ജമാക്കിയ സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാതൃൂ, സ്പെഷൽ തഹസീൽദാർ ജി. പ്രശാന്ത് എന്നിവരും തെര‍ഞ്ഞെടുപ്പു Read More…

kottayam

ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം: ‘തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ ‘എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കളക്‌ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ, Read More…

kottayam

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: മാരത്തൺ നടത്തി

കോട്ടയം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ‘ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ . തോമസ് സന്ദേശം നൽകുകയും സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മാന്നാനം കെ.ഇ. കോളജ് വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും Read More…

kottayam

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലായി നവംബർ 28 വരെയാണ് പരിശീലനം. ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.

kottayam

ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ സാമൂഹിക പങ്കാളിത്തം അനിവാര്യം: ജില്ലാ കളക്ടർ

കോട്ടയം : എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം ക്യാമ്പയിനിന്റെ ഭാഗമായി സി.ഡി.എസ് അധ്യക്ഷൻമാർക്കുവേണ്ടി നടത്തിയ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധവും ആന്റിബയോട്ടിക് സാക്ഷരതാ പരിശീലനവും ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ഹാളിൽ ചേർന്ന യോഗം ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. ഗീതാദേവി ‘ഏകാരോഗ്യം’ എന്ന Read More…