കോട്ടയം: തുടരെ എഫ്.ഐ.ആറുകൾ മാറ്റി മാറ്റി ജാമ്യം ലഭിക്കാത്ത വിധം കേസുമായി മുന്നോട്ടു കൊണ്ടു പോയി തുറങ്കലിൽ അടച്ച് ചത്തീസ്ഘഢിൽ ആതുര സേവകരായ കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് വർഗ്ഗീയ ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആരോപിച്ചു. കന്യാസ്ത്രീകളെ വിട്ടയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് Read More…
kottayam
കന്യാസ്ത്രീകളെ മോചിപ്പിച്ചില്ലെങ്കിൽ കുരിശുയുദ്ധം പ്രഖ്യാപിക്കും: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: സ്റ്റൻ സ്വാമിയെ വർഗീയവാദികളുടെ ആരോപണത്തിൻ്റെ പേരിൽ ജയിലിട്ട് കൊലപ്പെടുത്തിയതുപോലെ ഛത്തിസ്ഗഡിൽ വർഗീയവാദികൾ മതപരിവർത്തനം ആരോപിച്ചതിൻ്റെ പേരിൽ മലയാളി കന്യാസ്ത്രീകളെ കൊലപ്പെടുത്താനാണ് നീക്കം എങ്കിൽ കുരിശുയുദ്ധം പ്രഖ്യാപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രഫ:ബാലു ജി Read More…
പറഞ്ഞ സമയത്ത് കാർ നൽകിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
കോട്ടയം :വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം കുടമാളൂർ സ്വദേശിയായ ഋഷികേശ് നൽകിയ പരാതിയിലാണ് നടപടി. 2022 ജൂൺ ഒന്നിന് തെള്ളകത്തു പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ 10000 രൂപ അഡ്വാൻസ് നൽകി കറുപ്പു നിറത്തിലുള്ള വെർണ ഡീസൽ കാർ ബുക്കു ചെയ്തിരുന്നു. എന്നാൽ ഡെലിവറി തീയതിയിൽ വാഹനം നൽകിയില്ല. ഇതുമൂലം പരാതിക്കാരന് Read More…
ക്രിസ്ത്യൻ മിഷണറിമാർ ക്കെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണം: സന്തോഷ് കുഴിവേലിൽ
കോട്ടയം : മതപരിവർത്തനം ആരോപിച്ച് രണ്ട് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് സർക്കാരിന്റെ നടപടി മതേത്വരത്ത രാജ്യമായ ഇന്ത്യക്ക് അപമാനമാണെന്നും, അവരെ എത്രയും വേഗം വിട്ടയ്ക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയുള്ള സംഘ പരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം നേതൃ യോഗം ഉത് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്കുഴിവേലിൽ. പ്രൊഫ. സി.എ അഗസ്റ്റ്യൻ, Read More…
കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി അഡ്വ. ബോബി ജോണും സെക്രട്ടറിയായി അഡ്വ. ജയ്മോൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി കോട്ടയം ബാറിലെ അഭിഭാഷകനായ ബോബി ജോണിനെയും സെക്രട്ടറിയായി പാലാ ബാറിലെ അഭിഭാഷകനായ ജയ്മോൻ ജോസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി അഡ്വ. ജോളി ജെയിംസ് (കാഞ്ഞിരപ്പള്ളി ) ജെറി ജെയ്സൺ (ഈരാറ്റുപേട്ട)വൈസ് പ്രസിഡൻ്റ്മാർ,അഡ്വ. ഇമ്മാനുവൽ സിറിയക് (പാലാ ), അഡ്വ. അഭിരാമി വി എസ് (ഏറ്റുമാനൂർ) ജോയിന്റ് സെക്രട്ടറിമാർ, അഡ്വ. ജോർജ് വർഗീസ് (ചങ്ങനാശ്ശേരി ) ട്രഷറർ. അഡ്വ. സണ്ണി ജോർജ് ചാത്തുകുളം, അഡ്വ. ഷെൽജി തോമസ്, അഡ്വ. Read More…
ഭരണഘടനയുടെ ആത്മാവിനെ നിർജീവമാക്കുന്ന ന്യൂനപക്ഷ അവകാശലംഘനങ്ങൾ തിരുത്തുക: കെ.എസ്. സി സംസ്ഥാന കമ്മിറ്റി
കോട്ടയം : ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്ന ഗവണ്മെന്റ് നടപടികൾ തിരുത്തണമെന്ന് കെ. എസ്.സി സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നൽകുന്ന ന്യുനപക്ഷ അവകാശങ്ങൾ ഭാരതത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും വിളിച്ചോതുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിന്റെ കാര്യക്ഷമതക്കുവേണ്ടിയാണ് 1974-ൽ എൻ. സി. എമ്മും(നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റി) -നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (എൻ. സി. എം. ഇ. ഐ യും) സ്ഥാപിതമായത്.എന്നാൽ സമീപകാലത്ത് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഈ കമ്മീഷനോട് കാണിക്കുന്ന വിവേചനം Read More…
കോട്ടയം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് Read More…
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം ജില്ലയിൽ ജൂലൈ 28 വരെ ഖനനം നിരോധിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമില്ല
കോട്ടയം: അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.











