kanjirappalli

കൂട്ടിക്കലിൽ തീപിടിത്തം; പുരയിടവും രണ്ട് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു

കുട്ടിക്കൽ: കൂട്ടിക്കലിൽ പഞ്ചായത്തിലെ തേൻ പുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശം പൂപ്പാടി റഹിമിൻ്റെ പലചരക്കു കട, മഠത്തിൽ സലിമിൻ്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവ ഭാഗികമായും ഇതോട് ചേർന്നുള്ള പുരയിടവുമാണ് കത്തി നശിച്ചത്. രാത്രി 12 മണിയോടെ തീപിടുത്തമുണ്ടാവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആണ് തീയണച്ചത്. വലിയ നഷ്ടമാണ് സംഭവിച്ചത്.

kanjirappalli

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് പുലിയെ ചത്ത നിലയിൽ കണ്ടെത്തി

ഇളംകാട് വാഗമൺ റൂട്ടിൽ മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് പുലിയെ ചത്ത നിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

kanjirappalli

വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് 2.30 കോടി നഷ്ടപരിഹാരം

കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് 2.30 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവായി. ബെംഗളൂരുവിലെ പേപ്പർകാറ്റ് കമ്പനിയിൽ വിഷ്വൽ മീഡിയ മാനേജരായി ജോലി ചെയ്തിരുന്ന പുത്തൂർ സ്വദേശി കല്ലുതുണ്ടിൽ വീട്ടിൽ സ്റ്റെവിൻസൺ ഐസക് ഷാജിക്കാണു നഷ്ടപരിഹാരത്തുക അനുവദിച്ച് ട്രൈബ്യൂണൽ ജഡ്ജി കെ.പി.പ്രദീപ് ഉത്തരവിട്ടത്. 2017 ജൂൺ 15ന് ജോലി ആവശ്യത്തിനായി ബെംഗളൂരുവിൽ നിന്നു ഹൈദരാബാദിലേക്ക് പരസ്യ ചിത്രീകരണത്തിനായി യാത്ര ചെയ്തിരുന്ന വാൻ എൻഎച്ച് 44 ൽ കർണൂൽ പൊലീസ് സ്റ്റേഷൻ Read More…

kanjirappalli

കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ഞിരപ്പളളി ബ്ലോക്കിന്

കാഞ്ഞിരപ്പളളി : മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുള്‍കലാം അവറുകളുടെ സ്മരണാര്‍ത്ഥം തിരുവന്തപുരം പ്രധാന കേന്ദ്രമാക്കി രാജ്യത്താകമാനം കലാ-സംസ്കാരിക – വിദ്യാഭ്യാസ -ശാസ്ത്ര, സാങ്കേതിക, ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്റ്റഡി സെന്‍റര്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച പാര്‍മെന്‍റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുളളവര്‍ക്ക് ജനമിത്രാ പുരസ്കാരം നല്‍കി ആദരിച്ചു. കേരളത്തിലെ 152 ബ്ലോക്കുകളില്‍ 2080 മെമ്പര്‍മാരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴിക്ക് Read More…

kanjirappalli

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റലിൽ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 28, 29, 30, 31 തീയതികളിൽ സൗജന്യ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 91882 28226 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കിഡ്‌നിയിലെ കല്ലുകൾ, പ്രോസ്‌റേറ്റ് ഗ്രന്ഥി Read More…

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യത്തോടെ കരൾ രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ് 2025 ജനുവരി 16 വ്യാഴാഴ്ച്ച നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ക്യാമ്പിന് മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. അനീഷ് ഫിലിപ്പ് മേൽനോട്ടം വഹിക്കും. മുൻ‌കൂർ ബുക്കിംഗ് സൗകര്യത്തിനായി 9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഇ.എൻ.ടി രോഗ/സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൊണ്ട, മൂക്ക്, ചെവി എന്നിവയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കി സൗജന്യ ഇ.എൻ.ടി രോഗ/സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 19, 20, 21 തീയതികളിൽ നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാവും. കൂടാതെ എക്സ് റേ, സി.ടി സ്കാനിംഗ്, കേൾവി പരിശോധനകൾ തുടങ്ങിയ വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാവും. മൂക്കിലെ ദശ വളർച്ച, ടോൺസിലൈറ്റിസ്, കീഹോൾ സൈനസ്സ് ശസ്ത്രക്രിയ, Read More…

kanjirappalli

എച്ച്.ഐ.വി ബാധിതരോടുള്ള സാമൂഹികബഹിഷ്‌കരണം കുറഞ്ഞു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കോട്ടയം: എച്ച്‌ഐവി അണുബാധിതരോടുള്ള സഹാനുഭൂതി വർധിച്ചതും ബഹിഷ്‌കരണം വലിയൊരു പരിധിവരെ അവസാനിപ്പിക്കാനും കഴിഞ്ഞത് നേട്ടമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാതല പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അണുബാധിതർക്ക് തുല്യത ഉറപ്പുവരുത്താൻ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെങ്കിലും അവരുടെ ജീവിതം സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ ശക്തമായ ബോധവത്കരണവും ചികിത്സയിലുണ്ടായ വമ്പിച്ച മുന്നേറ്റവുമാണ് ഇതിന്റെ പ്രധാന കാരണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. Read More…

kanjirappalli

മെഗാ രക്തദാന ക്യാമ്പ്

കാഞ്ഞിരപ്പള്ളി: എച്ച്‌ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എച്ച്‌ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മെഗാ രക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ നടത്തി. ‘അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിനത്തിന്റെ സന്ദേശം. പാലാ ബ്ലഡ് ഫോറത്തിൻ്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും എച്ച് ഡി എഫ് ഡി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് ദിനാചരണവും Read More…

kanjirappalli

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 3 ചൊവ്വാഴ്ച മുതൽ ഡിസംബർ 5 വ്യാഴാഴ്ച വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് ഇന്ന് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. റീനു മറിയം ജോർജ് (MBBS, MD) നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും Read More…