മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് 32 നവംബർ (തുണ്ടിയംകുളം)അംഗനവാടിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശാ വർക്കർ ശ്രീമതി ജെസി ആൻഡ്രൂസ് ബോധവത്കരണ ക്ലാസ് നയിച്ചു,അംഗനവാടി വർക്കർ ശ്രീമതി ശരണ്യ അരുൺ,ഹെൽപ്പർ ശ്രീമതി നിർമ്മല ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു
general
വയനാട് ദുരന്തം: സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും
കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച 12,200 രൂപയുടെ ചെക്ക് അധ്യാപകരും വിദ്യാർഥികളും ജില്ലാ കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. ഹെഡ്മിസ്ട്രസ് റെനിമോൾ ജോസഫ്, അധ്യാപികയായ മാനസ ജെയിംസ്, മാനേജർ ഫാദർ ഫിൽമോൺ കളത്തറ, പി.ടി.എ. പ്രസിഡന്റ് വിനോദ് ലൂക്കോസ് എന്നിവർ വിദ്യാർഥികളോടൊപ്പമെത്തിയാണ് ചെക്ക് കൈമാറിയത്.
എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം: രാഷ്ട്രീയം മറന്ന് പ്രവർത്തനം നടത്തണം’; എകെ ആന്റണി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അൻപതിനായിരം രൂപ നൽകും. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് എകെ ആന്റണി പറഞ്ഞു. 53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതൽ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും Read More…
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. അധ്യാപകരായ ഡോക്ടർ ജെൻസി, രേഖാ മോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
‘കൈകോർക്കാം ലോകസമാധാനത്തിനായി’ ഹിരോഷിമ – നാഗസാക്കി ദിനാനുസ്മരണം
നീലൂർ: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിച്ചു. ക്രിസ്റ്റ മരിയ മാത്യു, അക്ഷര സന്തോഷ്, നെബിൻ മജു, ആഞ്ജലീന എലിസബത്ത് ഷെൽവി , അലോണ സലേഷ്, പൂജ മോൾ ബി, അക്ഷര സുനിൽ, അനഘ പ്രവീൺ എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു. പ്രധാന അധ്യാപക ശ്രീമതി ലിനിറ്റ തോമസിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പ്രവർത്തനങ്ങൾ നടന്നത്. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രേഖചിത്രത്തിൽ കുട്ടികൾ പ്രാർത്ഥനാപൂർവ്വം ഒപ്പുവെച്ചു. ഹിരോഷിമ – നാഗസാക്കി Read More…
ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം
ഷിരൂരിൽ മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ഗംഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്ന് ദിവസം Read More…
വയനാട് ദുരന്തം : പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ക്നാനായ കാത്തലിക് യൂത്ത് ലീഗ്
വയനാട് മേപ്പാടി,മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കൈത്താങ്ങാകുവാൻ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ക്നാനായ യുവത. ദുരിത ബാധിതരായി ക്യാമ്പുകളിലും, മറ്റിടങ്ങളിലുമായി കഴിയുന്നവർക്ക് സഭ സംവിധാനങ്ങളോട് ചേർന്നു പുനരധിവാസം (ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം etc…)ലഭ്യമാക്കുവാൻ കെ സി വൈ എൽ കോട്ടയം അതിരൂപത നേതൃത്വം നൽകാൻ കെ സി വൈ എൽ അതിരൂപത സിന്ഡിക്കേറ്റ് യോഗം തീരുമാനിക്കുകയും kcyl പുനരാധിവാസ ഫണ്ട് രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. Kcyl അതിരൂപത പ്രസിഡന്റ് Read More…
വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങ്’; കേരള കോൺഗ്രസ് എം MLAമാർ ഒരു മാസത്തെ ശമ്പളം CMDRFലേക്ക് നൽകും
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകും. വയനാട് ദുരന്തത്തിൽ സർവം തകർന്നു നിൽക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കേരള കോൺഗ്രസ് എമ്മിന്റെ ജനപ്രതിനിധികൾ രംഗത്ത് എത്തുന്നത്. വയനാട് ജനതയ്ക്ക് അതിജീവനത്തിന് കൈത്താങ്ങ് ആവുകയാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മണി എംപി അറിയിച്ചു. നിരവധി പേരാണ് വയനാടിനെ വീണ്ടെടുക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നൽകുന്നത്. Read More…
വയനാട് ദുരന്തം:നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ധനമന്ത്രാലയം
വയനാട് ഉരുള്‍ പൊട്ടലിലെ ദുരിത ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളോട് ആവശ്യപ്പെട്ട് ധനമന്ത്രാലയം. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് എന്നീ കന്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ ധനമന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ് വ്യക്തമാക്കുന്നു. ഏറെ ക്ലെയിമുകളും വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ ഭാഗമായുള്ളവര്‍ക്കാണ് തുക വിതരണം വേഗത്തിലാക്കുന്നത്. 350ലേറെ Read More…
വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രാർത്ഥന നടത്തി
ചെമ്മലമറ്റം: വയനാട് പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. പ്രാർത്ഥനാ ശിശ്രുഷകൾക്ക് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേതൃത്വം നല്കി. ഹെഡ്‍മാസ്റ്റർ ജോബെറ്റ് തോമസും, വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.











