general

വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവക അംഗങ്ങളുടെ പ്രതിഷേധം

കളത്തൂക്കടവ്: കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തോടെ വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും, മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, അന്യായമായ അധിനിവേശങ്ങൾ തടയുക, മുനമ്പം ജനതക്ക് നീതി ലഭ്യമാക്കുക, രാഷ്ട്രീയ പാർട്ടികളുടെ ജനവഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടവക അംഗങ്ങൾ മുനമ്പം ഐക്യദാർഢ്യദിനം ആചരിച്ചു. പ്രതിക്ഷേധ സമരത്തിന്റെ ഉദ്ഘാടനം കളത്തൂക്കടവ് ഇടവക കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ Read More…

general

റോഡിൻ്റെ ശോച്യാവസ്ഥ ബി.ജെ.പി വാഴ വെച്ച് പ്രതിഷേധിച്ചു

PWD അധികൃതരുടെ കെടുകാര്യസ്ഥത മൂലം കൊല്ലപള്ളി – മേലുകാവ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഇതിൽ പ്രിതിഷേധിച്ച് കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.

general

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ 19 മത് ചരമവാർഷിക ദിനത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ ഫ്രാൻസിസ് ജോർജ് എം പി, മോൻസ് ജോസഫ് എം എൽ എ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു, Read More…

general

“ഒരു തൈ നടാം ” പദ്ധതി മുരിക്കും വയലിൽ

മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ ഏഴാം തീയതി പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു തൈ നടാം ” പദ്ധതി ഇന്ന് മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററിസ്കൂളിൽ നടത്തി. പി. റ്റി.എ വൈസ് പ്രസിഡൻ്റ് പി.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് കെ.റ്റി.സനിൽ ഉത്ഘാടനം ചെയ്തു.നവതി ആഘോഷസമതി സെക്രട്ടറി സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം Read More…

general

പി.പി ദിവ്യക്ക് ആശ്വാസം; ജാമ്യം അനുവദിച്ച് തലശ്ശേരി സെഷൻസ് കോടതി

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.

general

രണ്ടു ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ചോലത്തടം ഇടവകയുൾപ്പെടെ കൂട്ടിക്കൽ ദേശത്തുണ്ടായ പ്രളയത്തിൽ ഈ ഇടവകയിലെ നാലു വീടുകൾ തകരാൻ ഇടയായി. അവിടെത്തന്നെ വീട് വയ്ക്കാൻ സാധ്യമല്ലാത്തതും അനുവാദം ഇല്ലാത്തതുമായ ഈ നാല് വീടുകൾ കൂടാതെ നാലു കുടുംബങ്ങളോട് മാറി താമസിക്കാനും ഗവൺമെന്റ് അധികൃതർ പറഞ്ഞിരിക്കുന്നവയും കൂട്ടി 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നു. പള്ളിവക സ്ഥലം നൽകിയും സുമനസ്സുകളുടെ സഹകരണത്തോടെ ധനം സമാഹരിച്ചു സ്ഥലം വാങ്ങിയും 7 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം ഒരുക്കാനും ഒരു ഭവന നിർമ്മാണം പൂർത്തിയാക്കാനും ദൈവം കൃപ ചെയ്തു. Read More…

general

കവീക്കുന്നിൻ്റെ സ്വന്തം കൃഷിയച്ചൻ

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർ ത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ് കൃഷിയച്ചൻ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര. കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാർഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചൻ്റെ പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചൻ്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി Read More…

general

കെനി മാബൂനി ഷിറ്റോറിയോ കരാട്ടെ ഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും

കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 24-മത് വാർഷികം അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവ്വഹിച്ചു. ഗ്രേഡ് ബെൽറ്റ് സമർപ്പണവും സർട്ടിഫിക്കറ്റ് സമർപ്പണം ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു നിർവഹിച്ചു. ചടങ്ങിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.

general

കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ലഭിച്ചു

കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം ലഭിച്ചു. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. Read More…

general

പഠനശിബിരം സംഘടിപ്പിച്ചു

മനുഷ്യാവകാശ ഫോറം (കേരള) പഠനശിബിരം ജില്ല ലീഗൽ സർവിസസ് സിവിൽ ജഡ്ഡി ആർ. ആർ. രജിത ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അ ബ്ദുൽ അസീസ് അധ്യക്ഷ ത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി.പി.എം. ഇബ്രാഹീം ഖാൻ മുഖ്യപ്ര ഭാഷണം നടത്തി. സ്ഥിരം ലോക് അദാലത് ചെയർമാൻ വേണു കരുണാകരൻ, ഡോ. ജാക്സൺ തോട്ടുങ്കൽ, സജി നമ്പൂതിരി എന്നി വർ ക്ലാസെടുത്തു. ഫാ. ജോസ് കുളത്തുവെള്ളിൽ പ്രഭാഷണം നടത്തി. ഫോറം യൂത്ത് പ്രസിഡന്റ് Read More…