general

ഏന്തയാർ – മുക്കുളം പാലം ഉദ്ഘാടനം ചെയ്തു

പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 4.75 കോടി രൂപ അനുവദിച്ച് പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കിരൺ രാജൻ, നൗഷാദ് വെമ്പ്ളി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് Read More…

general

ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം നടത്തി

ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദ്വസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.വി. Read More…

general

വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനം നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ നേതൃ സമ്മേളനവും ഏകദിന സെമിനാറും വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡൻ്റ് ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം കുടുംബ കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. “കുടുംബ കൂട്ടായ്മയുടെ പ്രസക്തിയും കാലഘട്ടത്തിൻ്റെ വെല്ലുവിളികളും” എന്ന വിഷയത്തെക്കുറിച്ച് പാലാ രൂപത കുടുംബ കൂട്ടായ്മ റിസോഴ്സ് ടീം അംഗമായ ജോയി തെക്കുംച്ചേരിക്കുന്നേൽക്ലാസ് നയിച്ചു. കുടുംബ Read More…

general

ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ വിശ്വാസ പരിശീലക സംഗമം

കടപ്ലാമറ്റം: ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ 2026 ലെ വിശ്വാസ പരിശീലക സംഗമവും,25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല,സെന്റ്. ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ശ്രീ. അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗതം ആശംസിക്കുകയും, വയലാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൂർ ഉദ്ഘാടനം നടത്തുകയും ചെയ്തു. 25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം Read More…

general

അത്തിക്കയം സ്വദേശി കര്‍ഷകൻ ജോസഫ് കെ എസ് ന് ജനമിത്ര അവാർഡ്

അത്തിക്കയം സ്വദേശി കര്‍ഷകൻ ജോസഫ് കെ എസ് ജനമിത്ര അവാർഡിന് അർഹനായി. കലാ, സാംസ്കാരിക, സാമൂഹിക, കാർഷിക മേഖലകളിൽ മികവ് തെളിയിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി Dr. APJ Abdul Kalam Study Centre ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. കാർഷിക രംഗത്ത് നടത്തിയ സമഗ്ര സംഭാവനകളും സമൂഹമുഖിയായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രചരിപ്പിക്കുന്നതിലും പുതുതലമുറ കര്‍ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിലും കാഴ്ചവെച്ച സജീവ ഇടപെടലാണ് അവാർഡിനർഹനാക്കിയത്. തിരുവനന്തപുരം നഗരത്തിലെ തിരുവനന്തപുരം മ്യൂസിയം Read More…

general

എസ്. എം. വൈ. എം തീക്കോയി മേഖലയിലെ 2025-2026 ലെ മികച്ച യൂണിറ്റുള്ള അവാർഡ് വെള്ളികുളം എസ് .എം . വൈ. എം. യൂണിറ്റിന്

വെള്ളികുളം: എസ് എം വൈ എം ഫൊറോനായിലെ 2025 2026 പ്രവർത്തന വർഷത്തിലെ മികച്ച എസ് എം വൈ എം യൂണിറ്റിനുള്ള അവാർഡ് വെള്ളികുളം എസ് എം വൈ എം യൂണിറ്റ് കരസ്ഥമാക്കി. ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്ത് ഇടവക തലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. മാസ സമ്മേളനങ്ങൾ, സെമിനാറുകൾ, പഠന ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങൾ, അടുക്കളത്തോട്ടം, കരിയർ ഗൈഡൻസ് സെമിനാറുകൾ, പഠനയാത്ര, കലാ-സാഹിത്യമത്സരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് സംഘടന Read More…

general

ഡി.സി.എൽ പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി

തൊടുപുഴ : ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം നടത്തി. കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഇ.എം. എച്ച് എസിൽ ചേർന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. സമൂഹമാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡി സി. എൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ സ്മാരക പ്രഭാഷണം നടത്തി. സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന Read More…

general

മാതൃവേദി തീക്കോയി മേഖല പാനമത്സരം വെള്ളികുളം യൂണിറ്റിന് രണ്ടാം സ്ഥാനം

വെള്ളികുളം: മാതൃവേദി തീക്കോയി മേഖല പാന മത്സരത്തിൽ വെള്ളികുളം മാതൃവേദി യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.തീക്കോയി സെൻ്റ് മേരീസ് പാരിഷ് ഹാളിൽവച്ച് നടന്ന മത്സരം വികാരി റവ. ഫാ.ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് കരിനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ആഷാൽ മണിയാക്കുപാറ, ആഗി ബെന്നി കൊച്ചുവീട്ടിൽ,ബിൻസി ബേബി കരോട്ടു പുള്ളോലിൽ ,മാഗി ആ ൻ്റണി വള്ളിയാം തടത്തിൽ ,ബീനാ ഷിബു കിഴക്കേമുറിയിൽ, അൽഫോൻസാ ചിറ്റേത്ത് , ലിനി ആൻ്റണി വെള്ളാപ്പാണിയിൽ എന്നിവരടങ്ങിയവെള്ളികുളം ടീമിനാണ് രണ്ടാം സ്ഥാനം Read More…

general

സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം കായിക മുന്നേറ്റത്തിന് കരുത്തേകും: മന്ത്രി വി.എൻ. വാസവൻ

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിർമിക്കുന്ന സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സും കോട്ടയം ജില്ലയുടെയും സംസ്ഥാനത്തിന്റെയും കായിക മുന്നേറ്റത്തിന് കരുത്തേകുമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ 47.81 കോടി രൂപ ചെലവഴിച്ച് പണിയുന്ന സ്റ്റേഡിയത്തിന്റെയും സ്പോർട്സ് കോംപ്ലക്സിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർദ്ദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയം നിർമിക്കുക. കായികരംഗത്ത് ബഹുമുഖ പ്രതിഭയായി തിളങ്ങിയ സൂസൻ മേബിൾ തോമസിന്റെ ഓർമകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും Read More…

general

വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ Castro Pullomkulam ന് ജനമിത്ര അവാർഡ്

വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ Castro Pullomkulam ന് ഡോ. A. P. J. Abdul Kalam ജനമിത്ര അവാർഡ് സമ്മാനിച്ചു. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി Dr. APJ Abdul Kalam Study Centre ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ് ജനമിത്ര അവാർഡ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G. R. Anil അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ I. Read More…