general

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഡ്രീംലാൻഡ് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമാണം പൂർത്തിയാക്കിയ ഡ്രീംലാൻഡ് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത പദ്ധതികളിലൂടെ 16 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടമാണിത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി

വെള്ളികുളം: പുതിയ അധ്യയന വർഷത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലേക്ക് കടന്നുവന്ന നവാഗതരായ വിദ്യാർഥികൾക്ക് വർണ്ണാഭമായ സ്വീകരണമാണ് നൽകിയത്.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ നവാഗതരായ വിദ്യാർഥികൾക്ക് സ്വാഗതമേകി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയി ജോസഫ് പാലക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആൻറണി കൊല്ലി തടത്തിൽ, സിനിമോൾ ജിജി വളയത്തിൽ ,ലിൻസി കുഴിപ്പറമ്പിൽ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ ചെരുവിൻ പറമ്പിൽ Read More…

general

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തി

വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തപ്പെട്ടു വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാലപ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് വണക്കമാസം പ്രാർത്ഥന,ലദീഞ്ഞ്, നേർച്ച പായസം വിതരണം എന്നിവ നടത്തി. ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ ജോർജ് പഴേ പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

general

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈ സ്‌കൂളിൽ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈസ്‌കൂൾ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു. സ്‌കൂൾ പ്രവേശനോത്സവം റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് (ബിഷപ്പ്, ഈസ്റ്റ് കേരള ഡയോസിസ്) നിർവ്വഹിച്ചു. ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനം ശ്രീ.ജെറ്റോ ജോസ് (മെമ്പർ , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്) നിർവ്വഹിച്ചു.റവ മാക്‌സിൻ ജോൺ (സ്‌കൂൾ ലോക്കൽ മാനേജർ)അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ജെസ്സി ജോസഫ് (RILADPI, സി.എം.എസ് സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ) നിർവ്വഹിച്ചു. മാഗസിൻ പ്രകാശനം: ശ്രീ.എ.ജെ ഐസക്,അമ്പഴശ്ശേരിൽ Read More…

general

കാറ്റും മഴയും: വെല്ലുവിളികളെ മറികടക്കാൻ 24 മണിക്കൂറും കർമനിരതരായി കെ.എസ്.ഇ.ബി; കോട്ടയം ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 7.9 കോടി രൂപയുടെ നഷ്ടം

കോട്ടയം: കനത്തമഴയ്‌ക്കൊപ്പം അസാധാരണമായ കാറ്റും ഇത്തവണത്തെ കാലവർഷത്തിൽ ദുരിതം വിതച്ചപ്പോൾ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനായി കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും കഠിനപ്രയത്‌നത്തിൽ. കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്കു വീഴുന്നതു മുൻ കാലവർഷ സീസണുകളേക്കാൾ വളരെയേറെ കൂടുതലായതോടെ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് പലയിടത്തും ഉണ്ടായത്. ഒരു ഭാഗത്ത് ഒടിഞ്ഞു വീണ മരങ്ങൾ നീക്കി വെദ്യുതി വിതരണം പുന:സ്ഥാപിക്കുമ്പോഴേയ്ക്കും മറ്റു പലയിടത്തും സമാന അവസ്ഥയുണ്ടാകുന്നുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകളും പോസ്റ്റുകളും Read More…

general

വെള്ളികുളംസ്കൂളിൽ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ നൂറ്റാണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ , നൂതന കാഴ്ചപ്പാടുകൾ,അധ്യാപക- വിദ്യാർത്ഥി സൗഹൃദ കാഴ്ചപ്പാട്,വിദ്യാർത്ഥികളുടെ മനശാസ്ത്രപരമായ നിലപാടുകൾ,മൂല്യാധിഷ്ഠിത പരിശീലനത്തിന്റെ പ്രസക്തി. തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ. സെബിൻ . എസ് കൊട്ടാരം ശില്പശാലയ്ക്ക് നേതൃത്വം Read More…

Blog general

മുരിക്കുംവയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക ലേഖ. ജി ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു

മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അധ്യാപിക ശ്രീമതി. ലേഖ. ജി വിരമിക്കുന്നു. 1998 ൽ GUPS കരീമഠം സ്കൂളിൽ സർവീസ് ആരംഭിച്ച ലേഖ ടീച്ചർ GHSS പനമറ്റം, GVHSS പൊൻകുന്നം, GVHSS മുരിക്കുംവയൽ എന്നീ സ്കൂളുകളിലായി 28 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ( 2025 മെയ്‌ 31) സർവീസിൽ നിന്ന് വിരമിക്കുകയാണ്. അധ്യാപനകാലമുടനീളം അർപ്പണ മനോഭാവ ത്തോടെ, സേവന സന്നദ്ധതയോടെ പ്രവർത്തിച്ച ടീച്ചർക്ക് മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ Read More…

general

വെള്ളികുളം സ്കൂളിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ അവധിക്കാല പരിശീല ക്യാമ്പ് സമാപിച്ചു. ഫുട്ബോൾ,ഹാൻഡ് ബോൾ, ഷട്ടിൽ എന്നീ വിവിധ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. മികച്ച ഷട്ടിൽ പ്ലെയറായി മുഹമ്മദ് അൽ അമീൻ, മികച്ച ഹാൻഡ്‌ബോൾ പ്ലെയറായി സ്വാതിക സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. ഫുട്ബോൾ കളിയിൽ മികച്ച ഫീൽഡറായി ജസ്റ്റിൻ വേലിക്കകത്ത്, മികച്ച ഡിഫൻഡറായി ആദർശ് അനിൽ, മികച്ച സ്ട്രൈക്കറായി അനുഗ്രഹ്, മികച്ച ഗോൾകീപ്പറായി സച്ചു എന്നിവരെ തെരഞ്ഞെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും Read More…

general

വെള്ളികുളം മാതാവിന്റെ ഗ്രോട്ടോയിൽ മെയ് മാസ വണക്കസമാപനം നാളെ

വെള്ളികുളം: വെള്ളികുളം പള്ളിയുടെ മാതാവിന്റെ ഗ്രോട്ടോയിൽ മെയ്മാസ വണക്കം സമാപനം നാളെ (ശനിയാഴ്ച ) നടത്തപ്പെടുന്നു. 4.00 pm ന് ആഘോഷമായ വിശുദ്ധ കുർബാന,ജപമാല പ്രദിക്ഷണം, വണക്കമാസ പ്രാർത്ഥന, നേർച്ച പായസം വിതരണം. വികാരി ഫാ. സ്കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.