general

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും ഏവർക്കും ഇഷ്ടം ആയി. കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികൾ വേദിയെ മനോഹരം ആക്കി. കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂർണം ആയിരുന്നു. കുട്ടികൾക്കും മാതാപിതാക്കൾ നടത്തിയ വിവിധ ഒണക്കളികൾ വാശിയേറിയതായി രുന്നു. PTA കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഓണസദ്യയും പായസവും അതിഗംഭീരം ആയിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി ജോസ് ഓണഘോഷ പരിപാടികൾക്ക് നേതൃത്വo Read More…

general

അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ: പൊതു മാനദണ്ഡങ്ങൾ രൂപീകരിക്കും

കോട്ടയം : അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിലെ സാങ്കേതികതടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നു ജില്ലാവികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഉടൻതന്നെ യോഗം ചേർന്നു പൊതുമാനദണ്ഡങ്ങൾ രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി. മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ല നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ Read More…

general

ചികിത്സയ്ക്കായി യുവാവ് സഹായം തേടുന്നു

ഈരാറ്റുപേട്ട പെരുന്നിലത്ത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുപ്രസാദിനും ഭാര്യക്കും ഗുരുതരമായി പരിക്ക് സംഭവിക്കുകയും വിഷ്ണുപ്രസാദിന്റെ വലതുകാലിന്റെ തുടയെല്ല് പൊടിഞ്ഞുപോവുകയും ചെയ്തു. വളരെ നീളം കൂടിയ ഒടിവാണ് വിഷ്ണുവിന് സംഭവിച്ചത്. മൂന്നു സർജറികളും ഒരു പ്ലാസ്റ്റിക് സർജറിയും ചെയ്താൽ മാത്രമേ വിഷ്ണുവിന്റെ കാല് ഭേദമാക്കാൻ കഴിയുകയുള്ളു. ഇതിനായി വിഷ്ണുവിന് മാത്രം 11 ലക്ഷത്തോളം രൂപ ചിലവ് വരും. നല്ലവരായ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം ചെറുതോ വലുതോ ആകട്ടെ അത് ഈ ക്യൂ ആർ കോഡിലോ, Read More…

general

ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ബാങ്കിനു മുമ്പിൽ പ്രതിഷേധ സമരം

ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ 30കോടി രൂപയുടെ അഴുമതി വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ബാങ്കിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പ്രസിഡൻ്റ്. ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ശ്രീ എൻ കെ ശശീകുമാർ , ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ, മണ്ഡലം പ്രസിഡൻ്റ് ശ്രീ Read More…

general

നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി. കണ്ണൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കേസ് തലശേരി കോടതിയിലേക്ക് മാറ്റി. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് അനാവശ്യമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹര്‍ജിയില്‍ കോടതി ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടിരുന്നു. ആവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചില്ലെന്ന് ഹര്‍ജിയില്‍ Read More…

general

അയ്യൻകാളി അനീതിക്കെതിരെ പടനയിച്ച മഹാൻ: സജി മഞ്ഞക്കടമ്പിൽ

ഏറ്റുമാനൂർ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടാനായും, അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും, സ്ത്രീകൾക്ക് മാറ് മറക്കാനും ഉള്ള അവകാശം നേടിക്കൊടുക്കാൻ പടനയിച്ച ധീരാ നായകനായിരുന്നു മഹാത്മ അയ്യങ്കാളി എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.ഷാജിതെള്ളകം,അൻസാരി ഈരാറ്റുപേട്ട, ബിജു Read More…

general

ഉജ്ജ്വല ബാല്യം പുരസ്‌കാരം; കുട്ടികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് (2024) കുട്ടികള്‍ക്ക് ഈ മാസം(ഓഗസ്റ്റ്) 30 വരെ അപേക്ഷ നല്‍കാം. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാണ് 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്-ശില്‍പ്പനിര്‍മ്മാണം, അസാമാന്യ ധീരത എന്നീ മേഖലകളില്‍ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ Read More…

general

സീറോമലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ

സീറോമലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപ തകളെ അതിരൂപതകളായി ഉയർത്തികൊണ്ടും മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലിൽ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐ സന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചുകൊണ്ടും സീറോമലബാർ സഭയുടെ പിതാവും Read More…

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും സൗജന്യ ബുക്കു വിതരണവും നടത്തി

മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും ഓണസദ്യയും സൗജന്യ ബുക്കു വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും കലാപരിപാടികളും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം മേച്ചാൽ CMS ചർച്ച് വികാരി റവ.ഫാ. പി.വി.ആൻഡ്രൂസിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ.പി. സി.മാത്തുക്കുട്ടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും റവ.ടി.ജെ.ബിജോയി Read More…

general

പ്രതിഷേധ സമരം

ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ വമ്പിച്ച അഴിമതിക്ക് എതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച (29.08.2025) 11മണിക്ക് പ്രവിത്താനം ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന സമരം പ്രഖ്യാപനം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശീകുമാർ ജില്ലാ ഉപാധ്യക്ഷൻ സജി എസ് Read More…