general

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി

ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബിന്റെയും വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ സെന്റ് പോൾസ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ. തങ്കച്ചൻ കോണിക്കലിന്റെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് Ln. സെബാസ്റ്റ്യൻ മർക്കോസ് നിർവ്വഹിച്ചു. ലയൺസ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ്, Read More…

general

വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തു വിതരണം നടത്തി

വെള്ളികുളം: വിഷരഹിത പച്ചക്കറിഉൽപാദനം ലക്ഷ്യം വെച്ചുകൊണ്ട് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തി. ‘വിഷരഹിത പച്ചക്കറിയിലൂടെ വിഷവിമുക്ത ഗ്രാമം’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് വെള്ളികുളം ഇടവകയിലെ എ.കെ.സി.സിയും മറ്റു സംഘടനകളും ചേർന്ന് നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചത്. മാരകമായ വിഷം നിറഞ്ഞ പച്ചക്കറികൾ ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആണ് മനുഷ്യനെ കാർന്നു തിന്നുന്നത് . ഇത്തരം വിഷം നിറഞ്ഞ പച്ചക്കറികൾ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് Read More…

general

കൗൺസിലർ സാവിയോ കാവുകാട്ടിന്റെ നിലപാടിൽ പ്രതിഷേധവുമായി കോൺഗ്രസ്

അരുണാപുരം: പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി രംഗത്ത്. പ്രദേശവാസികളോട് കൂടിയാലോചനകൾ നടത്താതെ സ്വന്തം വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് സ്വന്തം വീട്ടുപേര് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. മുനിസിപ്പാലിറ്റിയുടെ ചെലവിൽ “കാവുകാട്ട് ലെയിൻ” എന്ന് എഴുതിയ ബോർഡ് ഉയർന്ന പോലെയാണ് പ്രദേശവാസികൾ സംഭവമറിയുന്നത്. പ്രദേശവാസികളോട് കൂടിയാലോചിക്കാതെ കൗൺസിലർ അധികാരം ദുർവിനിയോഗം ചെയ്ത് റോഡിന് സ്വന്തം വീട്ടു പേരിട്ടത് അംഗീകരിക്കാനാവില്ല എന്ന് കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി വ്യക്തമാക്കി. ധിക്കാരപരമായ സമീപനത്തെ വച്ചുപൊറുപ്പിക്കില്ല Read More…

general

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും,മുണ്ടക്കയം ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ26 ന് രാവിലെ 10 മണി മുതൽ പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ നൽകുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു. പി ടി എ പ്രസിഡൻ്റ് സനിൽ കെ റ്റി അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ Read More…

general

മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്കകുന്നേൽ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. അബ്രഹാം ഈറ്റയ്ക്ക കുന്നേൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മിഷൻ ലീഗിൻ്റെ ആരംഭകാലത്ത് സംഘടനയെ വളർത്തുന്നതിനും ദൈവ വിളി പ്രോത്സാഹിപ്പിക്കുന്നതിലും ഈറ്റയ്ക്ക കുന്നേലച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ദൈവവിളി പ്രോത്സാഹനത്തിനുവേണ്ടി ഭരണങ്ങാനത്ത് ആരംഭിച്ചകേരള വൊക്കേഷൻ സർവീസ് സെൻ്ററിൻ്റെ പ്രഥമ ഡയറക്ടറായി അച്ചൻ ശുശ്രൂഷ ചെയ്തു. ഈറ്റയ്ക്കകുന്നേലച്ചന്റെഅമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വെള്ളികുളം സ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ റിനു റെജി ചെരിവിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.നീതു സന്തോഷ് താന്നിപ്പൊതിയിൽ അനുസ്മരണ പ്രഭാഷണം നടത്തി. Read More…

general

കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ ഫാ.ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് സെപ്റ്റംബർ മാസം 21ആം തീയതി 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 24 പേരാണ് പങ്കെടുത്തത്. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. പ്രസംഗ മത്സരം വി കുർബാനക്ക് ശേഷം രാഷ്ട്രദീപിക എം ഡി റവ. Read More…

general

എസ്.എം. വൈ. എം തീക്കോയി ഫൊറോന കലോത്സവം വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വെള്ളികുളം: എസ്. എം വൈ .എം .തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ വെള്ളികുളം ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലളിതഗാനം ഫാൻസി ഡ്രസ്സ് ,പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി. ലളിതഗാനം മത്സരത്തിൽ ആഗ്നസ് മരിയ അനീഷ് കൊള്ളികൊളവിൽ ഒന്നാം സ്ഥാനവും സേറാ ആൻ ജോസഫ് താന്നിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാൻസി ഡ്രസ്സ് മത്സരത്തിൽ ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ Read More…

general

മഹാസമാധി ദിനാചരണം

പാതാമ്പുഴ :എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ്റെ തൊണ്ണൂറ്റിയെട്ടാമത് മഹാസമാധി ദിനാചരണം നടത്തി. ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസപ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു. വൈകുന്നേരം 320 ന് മഹസമാധി പൂജ നടത്തി. മോഹനൻ ശാന്തി തമ്പലക്കാട് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷാജി പി.ബി. പാറടിയിൽ, വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ, യൂണിയൻ Read More…

general

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണം നടത്തി

പനയ്ക്കപ്പാലം : അന്താരാഷ്ട്രസമുദ്ര തീര ശുചീകരണ ദിനാചരണ ദിനത്തിനോടനുബന്ധിച്ച് നദീശുചീകരണം നടത്തി. പനയ്ക്കപാലത്ത് മീനച്ചിലാറ്റിലാണ് ശുചീകരണം നടത്തിയത്. പ്രകൃതി രക്ഷാ സു പോഷണവേദി കേരളം, സ്വാമി വിവേകാനന്ദ വിദ്യാലയം, സേവാഭാരതി, വിവിധസാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ നേതൃത്വം വഹിച്ചു. പനയ്ക്കപാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ: രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീനച്ചിലാർ സംരക്ഷണസമതി സെക്രട്ടറി എ.ബി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ പ്രതിജ്ഞ പങ്കിട്ടു. Read More…

general

പഞ്ചദിന ഗ്രാമീണ പഠനക്യാമ്പ് ‘ദിശ’ കുമളിയിൽ തുടക്കം കുറിച്ചു

കുമളി : രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചദിന ഗ്രാമീണ പഠന ക്യാമ്പ് ‘ദിശ’സെപ്റ്റംബർ 18ന് കുമളിയിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. പളിയക്കുടി ഊര് മൂപ്പൻ അരുവി. എ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി സിജു തോമസ് പഞ്ചായത്ത് അംഗം വിനോദ് ഗോപി, എസ്.ടി പ്രൊമോട്ടർ ബിനീത.സി, സ്റ്റാഫ് കോർഡിനേറ്റർ സാന്ദ്രാ ആൻ്റണി അധ്യാപകരായ സൈമൺ ബാബു, ഷെറിൻ മാത്യു, Read More…