കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സാഹസിക നീന്തൽ താരമായ പത്തുവയസുകാരി കല്ലു എന്ന് വിളിക്കുന്ന സൂര്യഗായത്രി അർഹയായത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ് രാഖി ദമ്പതികളുടെ ഏകമകളും,വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി. 2025 മാർച്ച് 22ന് ആണ് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, Read More…
general
ഏറ്റുമാനൂർ മാതൃശിശു സംരക്ഷണ കേന്ദ്രം നാടിന് സമർപ്പിച്ചു
തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. നാലര പതിറ്റാണ്ടായി തെള്ളകത്ത് പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപ കേന്ദ്രത്തിനൊപ്പം അങ്കൻവാടിയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ജോണി വർഗീസ്, വിജി ചവറ, തങ്കച്ചൻ കോണിക്കൽ, മഞ്ജു Read More…
മാവടി പള്ളിയിൽ സൗഹൃദം 2025
മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വളർച്ചയ്ക്കും ആല്മീയ ജീവിതത്തിനും കരുതായിരുന്ന മുൻ വികാരിമാർ, മദർ സുപ്പീരിയേഴ്സ്, കൈക്കാരന്മാർ, ദേവാലയ ശുശ്രൂഷികൾ, അക്കൗണ്ടന്റുമാർ തുടങ്ങിയവരെ ആദരിക്കുന്നു. നാളെ (ഒക്ടോബർ 20 ന്) നടക്കുന്ന ഈ സ്നേഹസംഗമത്തിൽ മാർ ജേക്കബ് മുരിക്കൻ (ഓക്സിലറി ബിഷപ്പ് എമെരിത്തൂസ്) പിതാവ് പങ്കെടുക്കും. രാവിലെ 10.30 ന് സമൂഹബലി, അനുഭവങ്ങൾ പങ്കുവെക്കൽ,സ്നേഹാദരം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
പാഞ്ചാലിമേട് ടൂറിസം കേന്ദ്ര പരിസരം ശുചീകരിച്ചു
മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ കുട്ടികൾ പ്രകൃതി പഠന യാത്രയുടെ ഭാഗമായി പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുകയും പരിസരപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി അധ്യാപകരായ സന്തോഷ് പിജി രേഖ രാജൻ എന്നിവർ പങ്കെടുത്തു ഇടുക്കി പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ അഭിരാം സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി.
കാണാതായ ആളെ കണ്ടെത്തി
വേലത്തുശ്ശേരി: എവറസ്റ്റ് വളവ് പായിക്കാട്ട് സുജാത (62) യെ ഇന്ന് രാവിലെ 5 മണിയോടെ കുളത്തുങ്കൽ ഭാഗത്തു നിന്നും കണ്ടെത്തി.
ആളെ കാണ്മാനില്ല
വേലത്തുശ്ശേരി: എവറസ്റ്റ് വളവ് പായിക്കാട്ട് സുജാത (62 വയസ്സ്) ഇന്ന് രാവിലെ 9.00 AM മുതൽ കാണാതായി. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ആളെ ഇതുവരെ കണ്ടെത്തൽ കഴിഞ്ഞിട്ടില്ല. ആളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ MOB: 9961674030 ഈ നമ്പറിലോ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബ്, എസ്. ഇ പിപദ്ധതികളുടെ ഉത്‌ഘാടനം
മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ വിദ്യാഭ്യാസം(റോബോട്ടിക്സ്) പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും ഈ പദ്ധതികളുടെ ആരംഭം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പരിപാടിയുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിക്കും. അഡ്വ. ശുഭേഷ് സുധാകരൻ (ജില്ലാ Read More…
കേരള കോൺഗ്രസ് അയർക്കുന്നം മണ്ഡലം കൺവൻഷൻ
അയർക്കുന്നം :കേരള കോൺഗ്രസ് മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും ഞായറാഴ്ച വൈകുന്നേരം 5.30 ന് ഔസേപ്പച്ചൻ കുന്നപ്പള്ളിയുടെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ടിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി മുഖ്യപ്രഭാഷണവും മുൻകാല പ്രവർത്തകർ, മികച്ച കർഷകർ, പ്രതിഭകൾ എന്നിവരെ ആദരിക്കൽ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി, സ്റ്റേറ്റ് കോർഡിനേറ്റർ അപു Read More…
തങ്കമണിയിൽ ഓർമ്മച്ചെപ്പ്-2025 വയോജന സംഗമം സംഘടിപ്പിച്ചു
കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കമണി പാരീഷ് ഹാളിൽ വച്ച് പഞ്ചായത്ത് തല വയോജന സംഗമം സംഘടിപ്പിച്ചു. ഓർമ്മച്ചെപ്പ് 2025 എന്ന പേരിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. 500 ലേറെ വയോജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു. പഞ്ചായത്തിലെ 30 അംഗൻവാടികളിൽ രൂപംകൊടുത്ത സൗഹൃദ സായന്തന വയോജന ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വയോജനസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരയും മെഗാ ഡാൻസും ഫാൻസി ഡ്രസ്സും സംഗമത്തിന്റെ സവിശേഷതയായി മാറി. ഓർമ്മചെപ്പിന്റെ ‘ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും Read More…
തൊടുപുഴ പ്രവിശ്യാ ബാഡ്മിന്റൺ മത്സരം 18 ന്
തൊടുപുഴ : ഡി.സി.എൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ (ഡബിൾസ്) തൊടുപുഴ പ്രവിശ്യാതല മത്സരം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ബാഡ്മിൻറൺ ഫോർ കോർട്ടിൽ നടക്കും. പ്രവിശ്യയിലെ സ്കൂളുകളിൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഒരു സ്കൂളിൽനിന്ന് ഓരോ വിഭാഗത്തിലും ഓരോ ടീമിനു വീതം പങ്കെടുക്കാം . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന മറ്റുള്ളവർക്ക് മെമൻ റ്റോകളും സമ്മാനിക്കും . ഒന്നാം Read More…










