പാലാ: പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലാ സെൻറ് തോമസ് റ്റി.റ്റി. ഐ -ലെ 90-ാം വാർഷികം നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കന്മാരോട് കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട നല്ല ബന്ധത്തെക്കുറിച്ചും, കുട്ടികൾക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കുന്നവരും, കുട്ടികൾക്ക് വേണ്ടി അധ്വാനിക്കുന്നവരുമാണ് മാതാപിതാക്കൾ. ഇവർക്ക് എന്നും സ്നേഹവും, കരുതലും തിരികെ നൽകുന്നവരാകണം കുട്ടികൾ എന്ന് അച്ചൻ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
പ്രസ്തുത സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. മായ രാഹുൽ, പ്രീസ്റ്റ് ഫോം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ തെരുവത്ത്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ, PTA പ്രസിഡന്റ് ശ്രീമതി. മഞ്ജു ടോമി, സ്കൂൾ ലീഡർ അഖില്‍ സിജോ, സ്കൂൾ ചെയർപേഴ്സൺ പ്രിയങ്ക ജോസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷാജിമോന്‍ ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി. നിധിയ അന്ന രാജീവ് തുടങ്ങിയവർ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.