general

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ Read More…

general

സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും

സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി.പുലർച്ചെ അഞ്ച് മണിക്കാണ് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

general

‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

കേരള കോൺഗ്രസ് സിപിഐഎം വിട്ട് യുഡിഎഫിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കോൺഗ്രസിനേപ്പോലെ Read More…

general

സ്വർണവിലയിൽ നേരിയ കുറവ് ;ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53400 രൂപയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് 400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞു. 6675 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ Read More…

general

ഇടവമാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം

ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറക്കും. അതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം തീർഥാടകരെ ദർശനത്തിന് അനുവദിക്കും. നാളെ മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്‍തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. .

general

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കും. പത്രിക സമർപ്പണം വൻ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ അസ്സി Read More…

general

യാത്രക്കാർക്ക് ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാന്‍ KSRTC; സേവനം സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…

general

മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ; അടിയന്തര യോഗം വിളിച്ച് നഗരസഭാ കൗണ്‍സിൽ

മൂവാറ്റുപുഴ∙ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഈ മാസം 9ന് രാവിലെ എട്ടുമണിയോടെയാണ് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് കരിഓയിൽ ശുദ്ധീകരിക്കുന്ന സ്ഥലത്തെ വളർത്തുനായ പുറത്തുചാടി ഒൻപതു പേരെ ആക്രമിച്ചത്. ഇതിൽ എട്ടുപേർക്കു കടിയേറ്റു. മറ്റൊരു നായയെയും ആടിനെയും പശുവിനെയും Read More…

general

പക്ഷിപ്പനി; നിരണത്തെ സർക്കാർ ഫാമിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

പക്ഷിപ്പനി ബാധയെ തുടർന്ന് പത്തനംതിട്ടയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സർക്കാർ ഫാമിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക. നാളെ രാവിലെ എട്ടുമണിക്ക് കള്ളിയിങ്ങ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കും. മറ്റന്നാൾ ആയിരിക്കും നടപടികൾ തുടങ്ങുക. ഒരാഴ്ച മുൻപാണ് തിരുവല്ല നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകൾ കൂട്ടത്തോടെ ചത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി Read More…

general

ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചു: മന്ത്രി ആർ ബിന്ദു

വടകരയിലെ ആർഎംപി നേതാവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു. പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പൊടെ കാണുന്ന മുന്നണിയായി യുഡിഎഫ് അധപതിച്ചു. ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ്. തിരുത്തൽ ശക്തികളായാണ് കെ കെ രമയടക്കം യുഡിഎഫിലെ സ്ത്രീ നേതൃത്വം നൽകേണ്ടതെന്നും Read More…