erattupetta

ഗോള്‍ഡന്‍ ജൂബിലി: സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും നടത്തി

നടയ്ക്കല്‍: വിദ്യാഭ്യാസ മേഖലയില്‍ അന്‍പത് വര്‍ഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎംഎം യുഎം യുപി സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്‌ഘാടനവും കാരക്കാട് സ്കൂളിൽ നടന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1976 ല്‍ ഹാജി വിഎംഎ കരീം സ്ഥാപിച്ച സ്‌കൂളിൽ നാളിതുവരെ പഠനം നടത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷ്റഫ് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ Read More…

erattupetta

ഈരാറ്റുപേട്ടയിൽ ഇനി ആരോഗ്യത്തിന്റെ സൺറൈസ്

ഈരാറ്റുപേട്ട : ലോക പ്രശസ്ത ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് നേതൃത്വം നൽകുന്ന സൺറൈസ് ഗ്രൂപ്പിന്റെ 7 മത്തെ യൂണിറ്റ് ഈരാറ്റുപേട്ടയിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 15 വൈകുനേരം 5.30 നു ആശുപത്രിയിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ 70 വയസിനു മുകളിൽ പ്രായം ഉള്ളവർക്കായ് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ പദ്ധതിയായ കരുതൽസ്പർശത്തിന്റെ പ്രകാശനം പത്തനംതിട്ട ലോക്സഭാ എം.പി ആന്റോ ആന്റണിയും ഈരാറ്റുപേട്ട നിവാസികൾക്കായി നൽകുന്ന അരികെ പദ്ധതിയുടെ പ്രകാശനം Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 വികസന സെമിനാർ

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി മാത്യു പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ശ്രീ. ആനന്ദ് ജോസഫ് തലപ്പലം, ശ്രീ. രജനി സുധാകരൻ തലനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ ബി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ Read More…

erattupetta

കുട്ടികൾ ശുചിത്വം വരച്ചു : സ്കൂളുകൾ അത് ഏറ്റെടുത്തു

ഈരാറ്റുപേട്ട : കോട്ടയം ജില്ലയിലെ 220 കുട്ടികൾ വാനോളം സന്തോഷത്തിലാണ്. തങ്ങൾ വരച്ച 220 ചിത്രങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശരിയായ മാലിന്യ സംസ്ക്കാരം രൂപപ്പെടുത്താനും മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം തിരുത്താനും ഉതകുന്ന ചിത്രങ്ങൾ വരയ്ക്കാൻ കോട്ടയം ജില്ലാ ശുചിത്വ മിഷൻ ആവശ്യപ്പെട്ടപ്പോൾ അത് ഇത്രത്തോളം വിപുലമായ പ്രദർശനമായി മാറുമെന്ന് കുട്ടികൾ കരുതിയിരുന്നില്ല. കുട്ടികൾ വരച്ചതിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ചിത്രത്തിലും അത് വരച്ച Read More…

erattupetta

വോളിബോൾ ടൂർണമെന്റിൽ ഗിരിദീപം ബദനി എച്ച്എസ് എസിന് ഒന്നാം സ്ഥാനം

ഈരാറ്റുപേട്ട :മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി അഖിലകേരള ഇന്റർ സ്കൂൾ ബോയ്സ് വോളി ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് നിർവഹിച്ചു. വാശിയേറിയ മത്സരത്തിൽ ഗിരി ദീപം ബദനി എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻറ് പീറ്റേഴ്സ് എച്ച്എസ് എസ് കോലഞ്ചേരി രണ്ടാം സ്ഥാനവും എസ് എം വി എച്ച്എസ്എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും Read More…

erattupetta

ബഡ്ജറ്റ് -പൂഞ്ഞാറിന് മികച്ച പരിഗണന : അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക വഴി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും, കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകൾക്ക് ഏറെ ആശ്വാസകരമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നതും അധിക ധന വിഹിതം അനുവദിച്ചിരിക്കുന്നതും, തീക്കോയി, പൂഞ്ഞാർ തെക്കേക്കര Read More…

erattupetta

ഖുർആൻ സ്റ്റഡിസെൻ്റർ പഠിതാക്കളുടെ സംഗമവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ന്യേത്യത്വത്തിൽ ഖുർആൻ സ്റ്റഡി സെൻ്റർ പഠിതാക്കളുടെ സംഗമവും ‘സൂറുത്തുന്നൂർ’ ആധാരമാക്കി നടത്തിയ പ്രശ്നോത്തരിയുടെ ജില്ലാതല വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ട് പോയ ഒരു ജനതയെ കേവലം 23 വർഷക്കാലം കൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന ഉത്തമ സമൂഹമാക്കി മാറ്റിയത് പരിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിലാണെന്നും Read More…

erattupetta

ബസിൽവെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായ വിദ്യാർത്ഥിനിക്ക് രക്ഷകരായി ബസ് ജീവനക്കാർ

ഈരാറ്റുപേട്ട: കോട്ടയം കുന്നോനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇന്ന് ഉച്ചയ്ക്ക് കോട്ടയം കുന്നോനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദേവമാത ( KL 35 F 3759) ബസിൽ ഈരാറ്റുപേട്ടയിൽ വച്ച് പൂഞ്ഞാർ കുളത്തുങ്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. ഉടൻതന്നെ ദേവമാതാ ബസ് ജീവനക്കാർ കുട്ടിയെ ഈരാറ്റുപേട്ട പി എം സി ആശുപത്രിയിൽ എത്തിച്ചു. ദേവമാത ബസ് ഡ്രൈവർ അമ്പാടി, ജോമോൻ, പ്രണവ് എന്നിവരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.

erattupetta

എസ്.ഡി.പി.ഐ. ജില്ലാ ജനപ്രതിനിധി സംഗമം നാളെ

ഈരാറ്റുപേട്ട: എസ്. ഡി. പി. ഐ. കോട്ടയം ജില്ലാ ഈരാറ്റുപേട്ട പ്രതിനിധിസംഗമം നാളെ (7/02/25) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ വച്ച് നടക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് യു.നവാസ്, എന്നിവർ സംസാരിക്കും.

erattupetta

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പിൽ പോകുമെന്ന് ഷോൺ ജോർജ് അറിയിച്ചു. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ അറസ്‌റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടിയത്. BNS 196, Read More…