erattupetta

അമൃതം ന്യൂട്രി മിക്സ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം

ഈരാറ്റുപേട്ട : ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കൻവാടികൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സ് പൂരക പോഷകാഹാരം കുട്ടികൾക്ക് കിട്ടുന്നില്ലന്ന പരാതി വ്യാപകമാകുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കൻ വാടികളിലാണ് അമൃതം ന്യൂട്രിമിക്സ് വിതരണം മുടങ്ങിയിരിക്കുന്നത്. ഈരാറ്റുപേട്ട ബ്ലാക്കിന് പുറത്തുള്ള പഞ്ചായത്തുകളിൽ കൃത്യമായ നിലയിൽ വിതരണം നടക്കുന്നുണ്ടങ്കിലും ബ്ലോക്കിന് കീഴിലുള്ള 9 കീഴിലുള്ള അങ്കൻവാടികളിൽ വിതരണം നടക്കുന്നില്ല. സർക്കാറിൻ്റെ അനുമതിയോടെ കുടംബശ്രീ യൂണിറ്റുകളാണ് ഉൽപാദന വിതരണം നടത്തുന്നത്. അമൃതം ന്യൂട്രി മിക്സ് Read More…

erattupetta

നടയ്ക്കൽ പോസ്‌റ്റോഫീസിൻ്റെ പരിധിയിലുള്ള പ്രദേശങ്ങൾ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയതിൽ പ്രതിഷേധം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നടയ്ക്കൽ ബ്രാഞ്ച് പോസ്റ്റ‌് ഓഫീസിൻ്റെ പരിധിയിൽ വരുന്ന വഞ്ചാങ്കൽ, വി.ഐ.പി. കോളനി, താഴത്തെ നടയ്ക്കൽ, ശാസ്താംകുന്നേൽ, കൊട്ടുകാപ്പള്ളി, ഈലക്കയം, കാട്ടാമല എന്നിപ്രദേശങ്ങൾ ഉൾപ്പെട്ട 5 ഓളം നഗരസഭാ വാർഡുകൾ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈരാറ്റുപേട്ട പോസ് റ്റോഫിസിൻ്റെ പരിധിയിൽ ചേർത്തതിതിനെതിരെ വ്യാപക പ്രതിഷേധം. ഇത് ഈ പ്രദേശത്ത് താമസിക്കന്ന വർക്ക് വലിയ ദുരിതമാണ് സൃ ഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ടയിൽ പോസ്റ്റ്മാൻമാരുടെ എണ്ണം വർധിപ്പിക്കാതെ പരിധി വർധിപ്പിച്ചതു മൂലം Read More…

erattupetta

രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരും : പിസി ജോർജ്

ഈരാറ്റുപേട്ട : രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി സി ജോർജ്. ജാമ്യം ലഭിച്ചശേഷം മാധ്യമപ്രവർത്തകരോട് മെഡിക്കൽ കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അദ്ദേഹത്തിനെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

erattupetta

പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

ഈരാറ്റുപേട്ട: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

erattupetta

പി സി ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. പി സി ജോർജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ തുടരുന്ന പി സി ജോർജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈഎസ്പിയുടെ നേത്യത്വത്തിലാണ് പിസി ജോർജിനെ ചോദ്യം Read More…

erattupetta

മത വിദ്വേഷ പരാമർശം; പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു

ഈരാറ്റുപേട്ട : മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പോലീസിന് വിശദമായി ചോദ്യം ചെയ്യാനായി പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി Read More…

erattupetta

പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

ഈരാറ്റുപേട്ട : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ Read More…

erattupetta

വിദ്വേഷ പരാമർശം; പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാൻ ആണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പി.സി ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ DYSP വീട്ടിൽ എത്തിയെങ്കിലും പി.സി ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പി.സി ജോർജ് കത്ത് നൽകിയത്. പാർട്ടിയുമായി ആലോചിച്ച് Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ്

30061697 രൂപ മുൻബാലൻസും 879956500 രൂപ വരവും ഉൾപ്പെടെ 910018197 (തൊണ്ണൂറ്റി ഒന്ന് കോടി പതിനെണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് കോടി രൂപ) വരവും 864367500(എൺപത്തി ആറ് കോടി നാൽപത്തി മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2025 26 സാമ്പത്തിക വർഷത്തിൽ ഈരാറ്റുപേട്ട നഗരസഭ അവതരിപ്പിക്കുന്നത്. 1.ഡി പി ആറിൽ ഉള്ളവരും സ്വന്തമായി ഭൂമി ഉള്ളവരുമായ മുഴുവൻ അപേക്ഷകർക്കും പി എം എ വൈ ലൈഫ് പദ്ധതിയിൽ പെടുത്തി Read More…

erattupetta

പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ ബഹുനില മന്ദിരം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, Read More…