ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും Read More…
erattupetta
ജി.ഐ.ഒ ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വം
ഈരാറ്റുപേട്ട: ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ഈരാറ്റുപേട്ട ഏരിയക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. റിദാ ഫാത്തിമ (പ്രസിഡന്റ്), ഫർസാന സമദ് (ജനറൽ സെക്രട്ടറി), ഹിദാ ഇബ്രാഹിം (വൈസ് പ്രസിഡന്റ്), ആലിയ പി. സൈഫൽ (ജോയിന്റ് സെക്രട്ടറി), ഹിബ ഫാത്തിമ (റിസർച്ച് & സ്റ്റഡീസ്), ബാസിമ പി. അഷ്‌റഫ് (സർവീസ്), ഫാദിയാ പി.എസ്, ഫിദ സലിം, ഹലീമ ബീവി (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇസ്മായിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പെൻഷനേഴ്സ് യൂണിയൻ സമ്മേളനം
ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ Read More…
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മലർവാടി മഴവിൽ ചിത്രരചന മത്സരം
ഈരാറ്റുപേട്ട: മലർവാടി, സംസ്ഥാന തലത്തിൽ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മഴവിൽ ചിത്രരചന മത്സരത്തിൽ ഈരാറ്റുപേട്ടയിലെ രണ്ട് സെന്ററുകളിലായി നാനൂറോളം കുട്ടികൾ പങ്കാളികളായി. ഈരാറ്റുപേട്ട അൽ മനാർ സ്കൂളിലും നടക്കൽ മുണ്ടക്കപ്പറമ്പ് ഹിറാ മസ്ജിദ് മദ്രസയിലുമായി നടന്ന മത്സരത്തിൽ ഈരാറ്റുപേട്ട നഗരസഭയിലേയും സമീപ പഞ്ചായത്തുകളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. പ്രമുഖ ചിത്രകാരൻ നസീർ കണ്ടത്തിൽ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. കാറ്റഗറി ഒന്നിൽ യുംന മർയം, ഫർസാന മിസ്റിൻ, നൈസ നൌഫൽ, കാറ്റഗറി രണ്ടിൽ Read More…
“ഭൂതകാലങ്ങളിൽ ” 2026; പൂർവ്വ വിദ്യാത്ഥി സംഗമം നടത്തി
ഈരാറ്റുപേട്ട: തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 1995-പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.”ഭൂതകാലങ്ങളിൽ 2026 എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി. മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗമം ഉത്ഘാടനം ചെയ്തു. സെക്രട്ടറി സിയാദ് മുരുക്കോലിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഇ. ഷിഹാബ്, കെ.പി. മുജീബ് ,സക്കീർ നടയ്ക്കൽ.സുധീർ ബഷീർ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.
ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി.പി നാസർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ കെ, സൂപ്പർവൈസേഴ്സ് നേതൃത്വം നൽകി. വിവാഹ നിരോധന നിയമം, പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാടി പ്രവർത്തകരുടെ തെരുവുനാടകം അരുവിത്തുറ പള്ളിക്ക് സമീപം അവതരിപ്പിച്ചു.
പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് 9 കോടി അനുവദിച്ച് ബിഎം&ബിസി ടാറിങ് : ടെൻഡർ ഉറപ്പിച്ചു
ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട സംസ്ഥാന8 പാതയെയും, മുണ്ടക്കയം-കാഞ്ഞിരപ്പള്ളി ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതുമായ പിണ്ണാക്കനാട്-ചേറ്റുതോട് -പാറത്തോട് റോഡ് ബിഎം & ബിസി നിലവാരത്തിൽ റീടാർ ചെയ്യുന്നതിന് 9 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 5.5 മീറ്റർ വീതിയിൽ ബി എം & ബി സി ടാറിങ് കൂടാതെ കലുങ്കുകൾ , ഓടകൾ , റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി അനുബന്ധ പ്രവർത്തികളും നടത്തും. കൂടാതെ സംരക്ഷണ ഭിത്തികൾ, വളവ് Read More…
ഈരാറ്റുപേട്ട ട്രാഫിക് കമ്മിറ്റിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം
ഈരാറ്റുപേട്ട: സമഗ്ര ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നതിനായി നഗരസഭയിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റിയിൽ പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ എത്താതിരുന്നത് രൂക്ഷ വിമർശനത്തിനിടയായി. പാലാ ഡി.വൈഎസ്.പി. ആർ.ടി.ഒ തഹസിൽദാർ , എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥർ സംബന്ധിക്കേണ്ട യോഗമായിരുന്നു. എന്നാൽ ഇവരാരും പങ്കടുത്തില്ല. യോഗ തീയതി ഔദ്യോഗികമായി നഗരസഭയിൽ നിന്നും അറിയിച്ചിരുന്നതാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിലാണ് യോഗം വിളിച്ചത്. വ്യാപാരി നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തൊഴിലാളി നേതാക്കളുമെല്ലാം കൃത്യസമയത്ത് എത്തിചേർന്നു. എന്നാൽ യോഗത്തിൽ Read More…
പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം ശനിയാഴ്ച
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാത്ഥികൾ. “ഭൂതകാലങ്ങളിൽ 2026 ” വിദ്യാത്ഥി കുടുംബസംഗമം (ശനിയാഴ്ച) 24/1/2026 രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് :974728286, 9847 842247
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി രോഹിത് വെമുല ദിനം ആചരിച്ചു
ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, Read More…











