Your blog category

Blog

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

പൂഞ്ഞാർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക,പ്രതിദിന കൂലി 600 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക,തൊഴിൽ സമയം Read More…

Blog pala

പാലാ രൂപത ബൈബിൾ കൺവെൻഷൻ; വിവിധ കമ്മിറ്റികൾ രൂപീകരിച്ചു

പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിവർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. വൈകുന്നേരം 3.30 മുതൽ രാത്രി 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ അഞ്ച് ദിവസത്തെ കൺവെൻഷൻ നയിക്കും. ഡിസംബർ 19-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബൈബിൾ കൺവെൻഷന്റെ Read More…

Blog

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ല ,കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും ലയൺസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണുപരിശോധനാ മെഡിക്കൽ ക്യാമ്പ് നടത്തി. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പരിസരവാസികൾക്കും ക്യാമ്പിൽ പങ്കെടുത്ത് തിമിര ശസ്ത്രക്രിയവേണ്ടുന്നവർക്ക് പരിസരം നടത്തുകയും,കണ്ണട ആവശ്യക്കാർക്ക് വിതരണവും ചെയ്യതു.പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുതു. Read More…

Blog general

സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണം : റെസിഡന്റ്‌സ് അപെക്സ് കൌൺസിൽ ഓഫ് കേരള

സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് റെസിഡന്റ്‌സ് അപെക്സ് കൌൺസിൽ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ്‌ ഹാഷിം പറക്കാടൻ ജനറൽ സെക്രട്ടറി ജോബ് അഞ്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു. വൈദുതി നിരക്ക് വർധന വിഷയം റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വിശദമായി അവതരിപ്പിച്ചിരുന്നതാണ്. വൈദുതി നിരക്ക് വർധന മൂലം പൂർണമായും ജീവിത ചിലവുകൾ കൂടുന്ന സാഹചര്യം നിലവിൽ വരും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Blog general

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…

Blog pala

സഹകരണ വാരാഘോഷം, യു. ഡി. എഫ് ബഹിഷ്കരിച്ചു

പാലാ: സഹകരണ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ഇടതുപക്ഷ നിലപാടിൽ പ്രതിക്ഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് തല സഹകരണ വാരാഘോഷ പരിപാടി യു. ഡി. എഫ് ബഹിഷ്കരിച്ചു. യു. ഡി. എഫ് ഭരിക്കുന്ന മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തില്ല.മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രവർത്തകരും ബഹിഷ്കരണത്തിൽ പങ്കെടുത്തു.

Blog

ശബരിമല തീർത്ഥാടകർക്ക് അന്നദാനം

പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വത്തിൻ്റെയും, ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെയും (സാസ്) സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ വിരിപ്പന്തലൊരുക്കി അന്നദാനം ആരംഭിച്ചു. പാലാ – പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന ശബരിമല തീർത്ഥാടകർക്ക് ദിവസവും രാവിലെ 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഊണ് എന്നിങ്ങനെയാണ് സൗജന്യ ഭക്ഷണ വിതരണം. നൂറുകണക്കിന് തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും വിപുലമായ സൗകര്യങ്ങളുള്ള ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം ആഡിറ്റോറിയത്തിലാണ് അന്നദാനം. ഇതിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി Read More…

Blog obituary

കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് നിര്യാതനായി

മേലുകാവ് : കെയ്‌ലിലാൻഡ് കൊച്ചുപുരയ്ക്കൽ ആൽവിൻ ജോർജ് (23) അന്തരിച്ചു. രാവിലെ 10 ന് കെയ്ലിലാൻഡ് സഭാ പാരീഷ്ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് 3 മണിക്ക് സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. അച്ഛൻ : ജോർജ് സാമുവൽ (വാവച്ചൻ). അമ്മ : ആനിയമ്മ ജോർജ്. സഹോദരി : സെസിൽ സൂസൻ ജോർജ്.

Blog general

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ NSS ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് ഓഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിൽ നടന്നു. പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രതീഷ് വിഎസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു. വയനാടിന് ഒരു കൈത്താങ്ങിന്റെ ഭാഗമായി വിവിധ ചലഞ്ചുകൾക്ക് തുടക്കം കുറിച്ചു. മോട്ടിവേഷൻ ക്ലാസുകൾ, ജെൻഡർ പാർലമെന്റ്, Read More…

Blog kottayam

FITU കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രച്ചേരി, ജനമിത്ര ജില്ലാ ജനറൽ സെക്രട്ടറി

കോട്ടയം:ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ( FITU)കോട്ടയം ജില്ലാ പ്രസിഡന്റായി ഷാജഹാൻ ആത്രചേരിയെയും , ജനറൽ സെക്രട്ടറിയായി ജനമിത്രയെയും തിരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. സഹഭാരവാഹികളായി ഫൈസൽ.കെ.എച്ച്(ട്രഷറർ),ബൈജു സ്റ്റീഫൻ(വൈസ് പ്രസിഡന്റ്), മുഹമ്മദ് റിയാസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വെൽഫെയർ Read More…