ഭരണങ്ങാനം : വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ 2 പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടവിന് 200 മീറ്റര്‍ മാത്രം മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) Read More…
bharananganam
മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി
ഭരണങ്ങാനം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഇവര്‍ക്കായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി.
ജീപ്പുമില്ല ജീവനക്കാരുമില്ല, ഭരണങ്ങാനത്ത് വൈദ്യുതി വിതരണം അവതാളത്തിൽ
ഭരണങ്ങാനം: സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം അവ താളത്തിൽ. ജീവനക്കാരുടെ കുറവും വലിയ ഏരിയായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഓഫീസിന് അനുവദിച്ചിട്ടുള്ള ജീപ്പും ഇപ്പോഴില്ല. ഇതുമൂലം വൈദ്യുതി പുനഃസ്ഥാപി ക്കാൻ താമസം നേരിടുകയാണ്. ഒരു മാസം 1500 കിലോമീറ്റർ ഓടാനുള്ള പണമേ ജീ പ്പിന് അനുവദിക്കുകയുള്ളുവെന്ന് ജീവനക്കാർ പറയുന്നു.അത് ചിലപ്പോൾ 15 ദിവസ മാകുമ്പോൾ കഴിയും. പിന്നീട് ജീവനക്കാർ സ്വന്തം ബൈക്കിലും മറ്റുമാണ് തകരാർ പ രിഹരിക്കാൻ കറങ്ങി നടക്കുന്നത്. മണിക്കൂറുകൾക്കു ശേഷമാണ് വൈദ്യുതി പുനഃ സ്ഥാപിക്കാനാകുന്നത്. Read More…
ഭരണങ്ങാനത്തും കരൂരിലും പരിസരപ്രദേശങ്ങളിലും ബി.എസ്.എൻ.എൽ മൊബൈൽ കവറേജ് ലഭിക്കുന്നില്ല; സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കാൻ എന്ന് പരക്കെ ആക്ഷേപം
ഭരണങ്ങാനം: ഭരണങ്ങാനത്തും കരൂരും ഉൾപ്പെടെ സമീപപ്രദേശങ്ങളിലും മാസങ്ങളായി മൊബൈൽ കവറേജ് ലഭിക്കുന്നില്ല. സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കാനാണ് എന്ന് പരക്കെ ആക്ഷേപം. കോളേജ് വിദ്യാർത്ഥികൾക്കും ഉപരിപഠനം നടത്തുന്നവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുംസാധിക്കാത്ത അവസ്ഥയാണ് വീടുകളിൽ ഇരുന്ന് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും അതിന് കഴിയുന്നില്ല. ഫോൺ കോളുകൾ പോകാതിരിക്കുക,ഫോൺ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണ്, ഇപ്പോൾ പ്രതികരിക്കുന്നില്ല, സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കട്ടായി പോകുന്നു,നെറ്റ് കണക്ഷൻ പൂർണ്ണമായും കിട്ടാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ. ടവറിന് ചുവട്ടിൽ നിന്നാലും പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നത്.പല Read More…
പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് നേടി നെവിൻ നൈജു
ഭരണങ്ങാനം: പാലാ കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി ലുമിനറി സ്കോളർഷിപ്പ് പരീക്ഷയിൽ 3 ആം റാങ്ക് ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നെവിൻ നൈജുവിന് . ഭരണങ്ങാനം മരോട്ടിക്കൽ നൈജു ജോസഫിന്റെയും നൈസി നൈജു (ടീച്ചർ,സെന്റ് ജോർജ് സ്കൂൾ കൂട്ടിക്കൽ)വിന്റേയും മകനാണ് നെവിൻ. സഹോദരങ്ങൾ : നേഹൽ നൈജു, നോബിൻ നൈജു.
ഇടമറ്റത്ത് നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം; എസ്എസ്എല്‍സി പരീക്ഷയ്ക്കു പോയ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്, മൂന്നു പേരുടെ പരിക്ക് ഗുരുതരം
പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അമ്പാറ സ്വദേശിയെ എറണാകുളത്തുനിന്നും കാണാതായതായി പരാതി
കൊച്ചി: ഭരണങ്ങാനം അമ്പാറ സ്വദേശിയെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്ലേവിൻ ജോസ് (45) എന്നയാളെയാണ് എറണാകുളം, ഇളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാണാതാകുമ്പോള്‍ വെള്ള പാന്റ്‌സും മെറൂണ്‍ കളറിലുള്ള ചെക്ക് ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി തിരിച്ചെത്തി, വീട്ടില്‍ നിന്ന് പോയത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടർന്ന്
ഭരണങ്ങാനം: ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി വീട്ടില്‍ തിരിച്ചെത്തി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്നാണ് താന്‍ വീടു വിട്ടുപോയതെന്ന് യുവതി ഈരാറ്റുപേട്ട ന്യൂസിനോട് വെളിപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരമാണ് യുവതി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടെ യുവതി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതോടെ യുവതി തിരിച്ചെത്തുകയായിരുന്നു.
ഭരണങ്ങാനം ടൗണിലെ ഗതാഗത പരിഷ്കാരം അശാസ്ത്രീയമെന്ന് യാത്രക്കാർ
ഭരണങ്ങാനം: ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരം അശാസ്ത്രീയമെന്നു യാത്രക്കാർ. ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള പുതിയ ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നാണു പ്രധാന പരാതി. ഇവിടെ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചാൽ യാത്രക്കാർക്ക് സൗകര്യപ്രദമാകും. കനത്ത വെയിൽ ചൂടായതിനാൽ യാത്രക്കാർ ഇപ്പോൾ കാണിക്കമണ്ഡപത്തിനു സമീപത്തെ മരത്തണലിലാണു നിൽക്കുന്നത്. ഇടമറ്റം – പൈക, പൂവത്തോട് – അമ്പാറനിരപ്പ് റൂട്ടുകളിലെ ബസ് സ്റ്റോപ്പ് ഇടമറ്റം റോഡിലെ റൗണ്ടാനയ്ക്കു സമീപത്തേക്കു മാറ്റിയതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. അപകടവുമുണ്ടാകുന്നു. ഇവിടുത്തെ പെട്ടി ഓട്ടോ, പിക് Read More…
ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം; ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ
ഭരണങ്ങാനം: തീർഥാടന കേന്ദ്രമായ ഭരണങ്ങാനം ടൗണിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ഭരണങ്ങാനം ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പാലാ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസക്കാലത്തേക്കാണ് ആദ്യം നടപ്പാക്കുക. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ളാക്കൽ, പാലാ ആർ.ടി.ഒ, പാലാ ഡിവൈ.എസ്.പി, പാലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മീനച്ചിൽ തഹസിൽദാർ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ മാസം പതിനഞ്ച് മുതലാണ് ഗതാഗത Read More…










