ഭരണങ്ങാനം: ഭരണങ്ങാനത്തും കരൂരും ഉൾപ്പെടെ സമീപപ്രദേശങ്ങളിലും മാസങ്ങളായി മൊബൈൽ കവറേജ് ലഭിക്കുന്നില്ല. സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കാനാണ് എന്ന് പരക്കെ ആക്ഷേപം. കോളേജ് വിദ്യാർത്ഥികൾക്കും ഉപരിപഠനം നടത്തുന്നവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുംസാധിക്കാത്ത അവസ്ഥയാണ് വീടുകളിൽ ഇരുന്ന് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും അതിന് കഴിയുന്നില്ല.
ഫോൺ കോളുകൾ പോകാതിരിക്കുക,ഫോൺ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണ്, ഇപ്പോൾ പ്രതികരിക്കുന്നില്ല, സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കട്ടായി പോകുന്നു,നെറ്റ് കണക്ഷൻ പൂർണ്ണമായും കിട്ടാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ.

ടവറിന് ചുവട്ടിൽ നിന്നാലും പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നത്.പല ബി.എസ്.എൻ.എൽ ഓഫീസുകളും നായ്ക്കളുടെയും, പൂച്ചകളുടെയും പ്രജനന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജനങ്ങൾക്ക് പേടിച്ചിട്ട് അവിടേക്ക് കയറി ചെല്ലാൻ കഴിയാത്ത അവസ്ഥയാണ്.
പൂർവ്വകാല സ്ഥിതിയിലേക്ക് ബി.എസ്.എൻ.എൽ നെ മാറ്റുവാൻ തയ്യാറാകുന്നില്ല എങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.