അരുവിത്തുറ: ‘അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ” മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും ആവേശമുണർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. റോസ് ബെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂലമറ്റം സെൻ്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫ. ഡോ. ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസൃതമായി, ഉപദേശങ്ങൾക്കപ്പുറം മാതാപിതാക്കളുടെയും അധ്യാപകരുടെയും ജീവിതമാതൃകയും പ്രാർഥനയും കൊണ്ട് കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങൾ Read More…
aruvithura
അരുവിത്തുറ കോളേജിൽ ആഗോള ഊർജസ്വാതന്ത്ര്യ ദിനം ആചരിച്ചു
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗോള ഊർജ്ജ സ്വാതന്ത്ര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെ അനുസ്മരിക്കുന്ന നിനായാണ് ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആചരിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ആഗോള ഉർജ്ജ സ്വാതന്ത്ര്യ ദിനഘോഷം ഉദ്ഘാടനം ചെയ്തു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് അദേഹം പറഞ്ഞു. ഉർജ്ജ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ വെല്ലുവിളികൾ എന്ന വിഷയത്തിൽ Read More…
അരുവിത്തുറ കോളേജിൽ ദീക്ഷാരംഭം 2024 പൂർത്തിയായി
അരുവിത്തുറ : നവാഗത ബിരുദ വിദ്യാർത്ഥികളെ പുതിയ ഓണേഴ്സ്സ് ബിരുദ വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിന് മുന്നോടിയായി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് സംഘടിപ്പിച്ച സ്റ്റുഡൻ്റ് ഇൻഡക്ഷൻ പ്രോഗ്രാം ദീക്ഷാരംഭം -2024 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുഖ്യ അതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ Read More…
അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനവും വിവിധ ക്ളബുകളുടെ ഉദ്ഘാടനവും
അരുവിത്തുറ:അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ ആദരിക്കലും സമുചിതമായി നടത്തപ്പെട്ടു. ശ്രീ. ഷിനു മോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ ശ്രീ. ഷാജി മാത്യു യോഗം ഉദ്ഘാടനം ചെയ്യുകയും രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് കൊടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബിജു മോൻ മാത്യു പൊതു നിർദ്ദേശങ്ങൾ നല്കി. തുടർന്ന് എൽ Read More…
മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി
അരുവിത്തുറ : മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ അൽഫോൻസാ പബ്ലിക് സ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി. മഴക്കാല രോഗങ്ങൾ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ . സംഗീത.എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ്.സി.സി അധ്യക്ഷത വഹിച്ചു.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി. കോളേജിലെ പൂർവ വിദ്യാർത്ഥിയും കായികതാരവും ആയിരുന്ന 1990 – 1995 പ്രീ ഡിഗ്രി & ബി എസ് സി മാത്‍സ് പ്രസിഡന്റ് MJF. LN. റ്റിജു ചെറിയാനാണ് വാട്ടർ കൂളർ സ്പോൺസർ ചെയ്തത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, കോളേജ് ബർസാർ ആൻഡ് കോഴ്സ് Read More…
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആർട്ട് ഹൗസ് ഉദ്ഘാടനം ചെയ്തു
അരുവിത്തുറ: വിദ്യാർഥികളുടെ നൈസർഗിക വാസനകൾക്ക് വേദിയൊരുക്കി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിന്റെ സംരംഭമായ ആർട്ട് ഹൗസ് ചലച്ചിത്ര താരം പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്ട് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് എന്നിവർ സംസാരിച്ചു.
ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളേജ്
അരുവിത്തുറ: സർവ്വകലാശാലാ വിദ്യാഭ്യാസരഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭ് 2024 അരംഭിച്ചു. സാസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോടനുബദ്ധിച്ചാണ് ഒരാഴച്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സി Read More…
അരുവിത്തുറ കോളേജിൽ ഫ്യൂച്ചർ സ്റ്റാർ മെൻറ്റേഴ്സ് ശില്പശാല
അരുവിത്തുറ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ട് ഈ വർഷത്തെ മെൻ്റർ ടിച്ചേഴ്സ് ട്രെയിനിംഗ് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവണ് മൻ്റ് ,എയിഡഡ് ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത അൻപതോളം മെൻ്ററന്മാർ പരിശീലനപരിപാടിയിൽ പങ്കെടുത്തു.അരുവിത്തുറ സെൻ്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ സിബി ജോസഫ് ഉത്ഘാടനം ചെയ്തു. കിൻഫ്ര ചെയർമാൻ ജോർജ് കുട്ടി അഗസ്തി Read More…
വിജ്ഞാനോത്സവത്തിന് ഒരുങ്ങി അരുവിത്തുറ കോളേജ്
അരുവിത്തുറ : ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് കാരണമാകുന്ന പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള നാലുവർഷ ബിരുദ ക്ലാസുകൾ ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് അരുവിത്തുറ കോളേജ്. കേരളത്തിലെ ബിരുദ വിദ്യാഭ്യാസത്തെ വിദേശ സർവകലാശാലകളിലെ ബിരുദ വിദ്യാഭ്യാസത്തോട് കിട പിടിക്കുന്ന രീതിയിൽ നൂതനവും തൊഴിൽ അധിഷ്ഠിതവും ആക്കി തീർക്കാൻ ഉതങ്ങുന്ന പുതിയ നാലുവർഷ ബിരുദ പാഠ്യപദ്ധതിയുടെ നടത്തിപ്പിനായുള്ള അവസാന Read More…











