aruvithura

കലാലയ ജീവതം ബുദ്ധിപരമായി ആസ്വദിക്കണം :നിഷാ ജോസ് കെ മാണി

അരുവിത്തുറ: കാലാലയ ജീവിതം ബുദ്ധിപരമായി ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ നിഷാ ജോസ് കെ മാണി പറഞ്ഞു. ബുദ്ധിപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള നിർണ്ണായ കാലഘട്ടമാണിതെന്നും ആരോഗ്യകരമായ സൗഹൃദങ്ങൾ കലാലയങ്ങളിൽ സൃഷ്ടിക്കപ്പടണമെന്നും നിഷാ ജോസ് കെ മാണി പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വനിതാ സെൽ ദക്ഷയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോളേജ് Read More…

aruvithura

അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ജൂബിലി ആഘോഷ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. 1965 ൽ സ്ഥാപിതമായ സെൻ്റ് ജോർജ് കോളേജ് കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് Read More…

aruvithura

അരുവിത്തുറ കോളജിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു

അരുവിത്തുറ: രാജ്യം 25-ാം മത് കാർഗിൽ വിജയ് ദിവസമാഘോഷിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് അഭിവന്ദ്യമർപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ്സ്സ് കോളജിൽ കാർഗിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റാണ് ഡ്രിൽ ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി. ഓഫീസർ ലൈജു വർഗീസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

aruvithura

സഹ അദ്ധ്യയനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ പീയർ ടീച്ചിങ്ങ് പരിശീലനം

അരുവിത്തുറ: വിദ്യാർത്ഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി പിയർ ടീച്ചിങ്ങ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി എഡ് കോളേജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ ബിനാ സി.ജി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്,കോമേഴ്സ്സ് വിഭാഗം മേധാവി Read More…

aruvithura

ചാന്ദ്രദിനം ആഘോഷമാക്കി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ

അരുവിത്തുറ :ചന്ദ്രനെ കൂടുതലറിയാൻ അവസരമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നല്കി. ചന്ദ്രനെപ്പറ്റി കൂടുതൽ അറിയാൻ അവസരമൊരുക്കിക്കൊണ്ട് കുട്ടികൾക്കായി ഒരു വീഡിയോ പ്രദർശനം നടന്നു.കൂടാതെ ചാന്ദ്രദിന ക്വിസ്, കവിത,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.

aruvithura

അരുവിത്തുറ കോളേജിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അന്തർദേശീയ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി ” ആരോഗ്യ, മാനുഷിക മേഖലകളിൽ ലഹരി ഉയർത്തുന്ന വെല്ലുവിളികൾ എങ്ങനെ നേരിടാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കണ്ണദാസൻ കെ സെമിനാർ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ലഹരിക്കെതിരായ സാമൂഹികാവബോധം വളർത്തുന്നതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കു വഹിക്കാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെയും മൊബൈൽ ഫോണിൻ്റെ യും ദുരുപയോഗം Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സീറ്റ് ഒഴിവ്

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എം കോം കോഴ്സ്സിൽ മനേജ്മെൻ്റ് കോട്ടായിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ചേരാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക.9495749325.

aruvithura

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറയിൽ

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തും, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. പാലാ രൂപത DFC ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ: സൗമ്യ FCCയും, അരുവിത്തുറ ലയൺസ്ക്ലബ് സെക്രട്ടറി മനേഷ് Read More…

aruvithura

എം.കോം സീറ്റൊഴിവ്‌

അരുവിത്തുറ സെന്റ്‌. ജോർജ് കോളേജില്‍ എം.കോം സ്വാശ്രയ കോഴ്‌സില്‍ മാനേജ്‌മെന്റ്‌ ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. താല്‌പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട്‌ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍- 9495749325 , 9446200363

aruvithura

അരുവിത്തുറ കോളേജിലെ ഫുഡ് സയൻസ്സ് വിദ്യാർത്ഥികൾക്ക് വഴികാട്ടാൻ പൂർവ്വ വിദ്യാർത്ഥികളുമായി സംവാദം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫുഡ്‌ സയൻസ് ഡിപ്പാർട്മെന്റ് നവാഗതർക്കായി ഭക്ഷ്യസംസ്കരണ മേഖലയിലെ തൊഴിലാവസരങ്ങളും ഗവേഷണ സാധ്യതകളും എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥികളുമായി സംവാദം സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി ഭക്ഷ്യ സംസ്കരണ ഗവേഷണ രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് സംവാദം നയിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് സംവാദം ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററും ആയ ഫാ. ബിജു കുന്നക്കാട്ട്, ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ. Read More…