അരുവിത്തുറ: ശാസ്ത്ര ജനകീയവൽക്കരണ സമ്പർക്ക പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ കെമിസ്ടി വിഭാഗം വിദ്യാർഥികൾ. പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുമായി സമ്പർക്ക സെമിനാർ നടത്തി. ‘ന്യൂക്ലിയർ എനർജിയുടെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ പിജി വിദ്യാർഥികളായ വർഷ, ദേവു, ഭാവന എന്നിവർ സംവദിച്ചു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പൽ വിൽസൺ, അരുവിത്തുറ സെന്റ് ജോർജ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിഹിത Read More…
aruvithura
അരുവിത്തുറ കോളേജിൽ പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും
അരുവിത്തുറ: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും കൂടാതെ അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുകയും, 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തത് ഉൾപ്പെടെ ഒട്ടേറെ സ്തുത്യർഹമായ രക്ഷാപ്രവർത്തന സേവനങ്ങൾ നിർവഹിച്ച ഈരാറ്റുപേട്ട നന്മക്കൂട്ടം, ടീം Read More…
അരുവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ. തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ Read More…
അരുവിത്തുറ കോളേജിൽ പൂർവ്വ അദ്ധ്യാപക എൻഡോൺ മെൻ്റ് വിതരണവും കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും നടന്നു
അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോൺ മെൻ്റ് അവാർഡുകളുടെ വിതരണവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ സെൻ്റ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സണ്ണി കുര്യാക്കോസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൻഡോൺമെൻ്റുകളുടെ വിതരണവും നിർവഹിച്ചു. ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് അസോസിയേഷൻ കോഡിനേറ്റർ Read More…
‘ കളറാ’ക്കി അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ
അരുവിത്തുറ: രാഷ്ട്രദീപിക ഏർപ്പെടുത്തിയ ‘കളർ ഇന്ത്യ.’കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെന്റ് മേരീസ് എൽ..പി സ്കൂളിലെ കുട്ടികൾ കളറിംഗിൽ തങ്ങളുടെ പ്രാഗത്‌ഭ്യം തെളിയിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. തങ്ങളുടെ കളർ ചിത്രങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ മറന്നില്ല.
അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രം:ഡോ.വിനു ജെ ജോർജ്
അരുവിത്തുറ: പ്രകൃതിയിൽ മനുഷ്യൻ്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷകപ്രവർത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോർജ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്സ്സ് വിഭാഗം കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകൃതി – മനുഷ്യ സമന്വയം. ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം Read More…
അരുവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് തുടക്കമായി
അരുവിത്തുറ: പരിസ്ഥിതി സാമൂഹിക ജാഗ്രതയ്ക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും വേണ്ടി മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂളുകളിലും കോളേജുകളിലും രൂപപ്പെടുത്തുന്ന പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സ്കൂൾ തല ഉദ്ഘാടനം റവ.ഫാ. അബ്രാഹം കുഴിമുള്ളിൽ നിർവഹിച്ചു. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സും ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ചു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്സിൽ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഓഗസ്റ്റ് Read More…
അരുവിത്തുറ കോളജിൽ പ്ലേയ്സ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളജിലെ ഈ വർഷത്തെ കരിയർ ആൻഡ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തനങ്ങൾ കോട്ടയം ട്രിപ്പിൾ ഐടി ഡീൻ ഡോ. എബിൻ രാജ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ വിവിധ സാധ്യതകളെക്കുറിച്ച് അദ്ദേഹം ക്ലാസ്സ് നയിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് ബർസർ ഫാ. ബിജു കുന്നാക്കാട്ട്, പ്ലേസ്‌മെന്റ് ഓഫീസർമാരായ ബിനോയ് സി. ജോർജ്,ഡോ. ജമിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കോളജിലെ പ്ലേയ്സ്മെന്റ് സെൽ വഴി Read More…
അരുവിത്തുറ കോളേജിൽ വ്യക്തിത്വ വികസന സെമിനാർ
അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് സെൽഫ് ഫിനാൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന സെമിനാർ സംഘടിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോമേഴ്സ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ ഡോ ജസ്റ്റിൻ തോമസ് ക്ലാസ് നയിച്ചു.
അരുവിത്തുറ കോളേജിൽ വിവിധ കോഴ്സ്സുകളിൽ സീറ്റ് ഒഴിവുകൾ
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബി എ ജേർണലിസം & മാസ് കമ്മ്യൂണികേഷൻ ,ബിക്കോം കോ-ഓപ്പറേഷൻ, ഫൈനാഷ്യൽ മാർക്കറ്റസ്സ്, ബി എസ്സ് സി ഫുഡ് സയൻസ്, ബി വോക്ക് ഫുഡ് ടെക്നോളജി, എംക്കോം എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചാം തിയതിക്കു മുൻപായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകുക.











