അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.ശരിയായ തീരുമാനമെടുക്കാൻ പഠിപ്പിക്കലാണ് വിദ്യാഭ്യാസം. മൂല്യങ്ങളും ധാർമ്മിക ചിന്തകളും ഉൾചേരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്ന അരുവിത്തുറ കോളേജ് സംസ്ഥാനത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആൻ്റൊ ആൻ്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു. Read More…
aruvithura
അരുവിത്തുറ കോളേജിൽ അദ്ധ്യാപകദിനാചരണം
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാചരണവും പൊളിറ്റിക്കസ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോറെജി വർഗ്ഗീസ് മേക്കാടന് ആദരവ് നൽകി ഗുരുവന്ദനം സമർപ്പിച്ചു. കോളേജ് ബർസാർ റവ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ Read More…
അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5 ന് തിരിതെളിയും
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5-ാം തീയതി വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആൻ്റൊ ആൻ്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.ൽ. എ, മുൻ Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വ്യക്തിത്വ വികസന കളരി
അരുവിത്തുറ: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും വ്യക്തിത്വ വികസന പരിശീലകയുമായ നിഷാ ജോസ് കെ മാണി നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി പി സി. Read More…
സോഫിയാ ഫിസിക്സ് വിജ്ഞാന വിനമയ പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജ് കോളേജ്
അരുവിത്തുറ : ദേശീയ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഫിയാ ഫിസിക്സ് വിജ്ഞാന വിനിമയ ക്യാംപയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്കുമാർ ആർ ഫിസിക്സ് വിഭാഗം അദ്ധ്യാപകരായ ബിറ്റി Read More…
ഇംഗ്ലീഷ് വാർത്താപത്രിക പെഗാസിസ് പേപ്പേഴ്സ്സ് പുറത്തിറക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ്
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ തുടർച്ചയായി എട്ടാം വർഷവും പെഗാസസ്സ് പേപ്പേഴ്സ്സ് ഇംഗ്ലീഷ് വാർത്താ പത്രിക പുറത്തിറക്കി. വാർത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും ചിൻമയാ വിശ്വവിദ്യാപീഠ് ഡീംഡ് സർവ്വകലാശാല അസ്സിസൻ്റ് പ്രൊഫ. ഡോ റെയ്സൺ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽകോളേജ് ബർസാർ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അദ്ധ്യാപികമാരായ ഡോ നീനു Read More…
അരുവിത്തുറ സെന്റ്.ജോർജ് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
അരുവിത്തുറ സെന്റ്.ജോർജ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്‌തംബര്‍ മാസം 3-ാം തീയതിക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.
ഒന്നാം റാങ്കിൻ്റെ തിളക്കത്തിൽ അരുവിത്തുറ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ്
അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി എം എസ്സ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്കും മൂന്ന് എ ഗ്രേഡുകളും നേടി. അരുവിത്തുറ കോളേജ് കെമിസ്ട്രി വിഭാഗം എം എസ്സ് സി ക്രെമിസ്ട്രിയിൽ നന്ദനാ പ്രഭാകരൻ സി കെ എ പ്ലസ്സോടെ ഒന്നാം സ്ഥാനവും, അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവർ എ ഗ്രേഡും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിൾ ജോർജിനേയും അദ്ധ്യാപകരേയും കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ Read More…
അരുവിത്തുറ സെന്റ് മേരീസിൽ കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിൽ
അരുവിത്തുറ: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വളരെ കാര്യക്ഷമമായി നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കി. സാധാരണ തെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടികൾക്കായി പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. ഏറ്റവും സുതാര്യമായ രീതിയിൽ പോളിംഗ് നടത്താൻ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യുവും അധ്യാപകരും ഏറെ ശ്രദ്ധിച്ചിരുന്നു. വോട്ടുചെയ്തു പുറത്തുവന്ന കുട്ടികൾക്ക് അവരുടെ വിരലിലെ മഷി അടയാളം ഏറെ സന്തോഷവും അഭിമാനവും പകർന്നു. പോളിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ Read More…
അരുവിത്തുറ കോളജിൽ ദേശീയ ബഹിരാകാശ ദിനാഘോഷങ്ങൾ
അരുവിത്തുറ: ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫിസിക്സ് റിസേർച്ച് ആൻഡ് പിജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘ഇന്ത്യൻ ബഹിരാകാശ സങ്കേതികവിദ്യയും മുന്നേറ്റവും ഇന്ന്, നാളെ’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കു വേണ്ടി സിംപോസിയം സംഘടിപ്പിച്ചു. വിദ്യാർഥികൾ ഇൻഡ്യയുടെ ശൂന്യാകാശ ഗവേഷണ മേഖലയുടെ ചരിത്രം, വളർച്ച, ഭാവി എന്നിവയെ കുറിച്ച് ആശയസംവാദം നടത്തി. സിംപോസിയത്തിൽ ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം ദേശീയ Read More…











