അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും 26 ബുധനാഴ്ച്ച രാവിലെ 9.45 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കോളേജ് മനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ സി.റ്റി അരവിന്ദ കുമാർ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറും. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, സ്തുത്യർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. Read More…
aruvithura
അരുവിത്തുറ കോളേജിൽ വിപുലമായ യോഗാ ദിനാചരണം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഐ ക്യു ഏ സി യുടെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗാ ദിനാചരണങ്ങൾ നടന്നു. കോളേജ് ഐ ക്യു ഏ സി യുടെ അഭിമുഖ്യത്തിൽ നടന്ന യോഗാദിനാചരണം ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിലെ അയുർവേദ വിഭാഗം ഫിസിഷ്യൻ ഡോ പൂജാ റ്റി അമൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഷ്ടയോഗാ ബോധവൽക്കരണവും പരിശീലന ക്ലാസ്സും നടന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാർ ഫാ. Read More…
അരുവിത്തുറ സെൻ്റ്.മേരീസിൽ യോഗ ദിനം ആചരിച്ചു
അരുവിത്തുറ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ കുട്ടികൾക്കായി യോഗക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലക പ്രീതി ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യോഗയുടെ അനന്ത സാധ്യതകളേക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും, സ്കൂളിൽ യോഗ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും യോഗയിൽ പരിശീലനം നല്കുകയും ചെയ്തു. ഈ പരിശീലനം കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു.
കുരുന്നുകൾക്ക് പുസ്തകശേഖരം സമ്മാനിച്ച് അരുവിത്തുറ കോളേജ് കെമിസ്ടി ഡിപ്പാർട്ട്മെൻ്റ്
അരുവിത്തുറ : വായനാദിനാചരണത്തോടനുബന്ധിച്ച് ആരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കെമിസ്ടി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു അരിക്കാട്ട്, ഡോ മഞ്ജു മോൾ മാത്യു, അൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതയായി
അരുവിത്തുറ: ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ. ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).
പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണ്ണായകം: ജിതേന്ദ്രനാഥ്. യു. എം
അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് Read More…
സ്നേഹവീടുകൾ കൈമാറി: അരുവിത്തുറ കോളേജ് എൻ.എസ്. എസ് യൂണിറ്റ്
അരുവിത്തുറ: സെന്റ്. ജോർജ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എറണാകുളത്തിൻ്റെയും എം. ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിൻ്റേയും സഹകരണത്തോടെ നടത്തുന്ന ‘സ്നേഹവീട് ‘ പദ്ധതിയുടെ ഭാഗമായി നിർധനരായവർക്ക് പണിതു നൽകുന്ന രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുടുബാംഗങ്ങൾക്ക് താക്കോലുകൾ കൈമാറി. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു. ഏ Read More…
അരുവിത്തുറ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. സംഗീത.എസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , അധ്യാപിക അനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പാരിസ്ഥിതിക പുനസ്ഥാപനം; അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ഏകദിന സെമിനാർ
അരുവിത്തുറ : പാരിസ്ഥിതിക പുനസ്ഥാപനം വെല്ലുവിളികളും അവശ്യകതയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വനം വകുപ്പ് വൈൽഡ് ലൈഫ് എജ്യുകേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. Read More…
പരിസ്ഥിതി ദിനാഘോഷം അരുവിത്തുറ സെൻ്റ് മേരീസ് സ്കൂളിൽ
അരുവിത്തുറ: വിവിധ മത്സരങ്ങളോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, കവിതാലാപനം ,പരിസ്ഥിതിദിന ക്വിസ് ,ചുമർ പത്രിക നിർമ്മാണം, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു ,കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടിക ൾ അവരുടെ വീടിൻ്റെ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും അവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ Read More…