പാലാ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ആശുപത്രിപടിക്കു സമീപത്തുണ്ടായ അപകടത്തിൽ പൈക സ്വദേശി എബ്രഹാമിന് ( 59) പരുക്കേറ്റു. നെല്ലാറപ്പാറ ഭാഗത്തുണ്ടായ അപകടത്തിൽ കളത്തൂക്കടവ് സ്വദേശി ബിബിന് (42) പരുക്കേറ്റു.
Accident
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കൂത്താട്ടുകുളം സ്വദേശികളായ അച്ചനും മക്കൾക്കും പരുക്കേറ്റു. രഞ്ജു ജോൺ ( 44 ) റിതിക രഞ്ജു ( 10 ) രേണിക രഞ്ജു ( 11 ) എന്നിവർക്കാണ് പരുക്കേറ്റത്. എന്തയാറിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എന്തയാർ സ്വദേശിനി ജോമോൾ ജോഷിക്ക് ( 44 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞാണ് അപകടങ്ങൾ.
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശി സി.കെ.ജോജോയ്ക്ക്( 64) പരുക്കേറ്റു. ഉച്ചയ്ക്ക് വാലാച്ചിറ ഭാഗത്തായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ കെ.ആർ.പ്രശാന്ത് കുമാറിന് പരുക്കേറ്റു. രാവിലെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം. എരുമേലി ഭാഗത്ത് വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് അഷ്റഫിന് ( 24) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശികളായ ജിഷ ബിനോയ് ( 48) , ജെനീസ ബിനോയ് ( 19), ബെർണിസ് ബിനോയ് ( 14) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാനാട്ടുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ എബ്രഹാമിന് പരുക്കേറ്റു. ഇന്നു രാവിലെ തെക്കുംതല ഭാഗത്ത് വച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിൽ കാപ്പാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശികളായ റയോൺ ബിനോയ് ( 22), ജോസ് റെജി (23) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൊണ്ടാട് സ്വദേശി കെ. എൻ പ്രകാശിന് രാമപുരം ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സഞ്ജോ സെബാസ്റ്റ്യന് ( 40 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ചാമംപതാൽ സ്വദേശി ജോൺസൺ ജോസഫിന് ( 48 ) പരുക്കേറ്റു. ഉച്ചയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി അർജുന് ( 26 ) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ Read More…
റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന തയ്യിൽ ടി.എം.സെബാസ്റ്റ്യൻ അന്തരിച്ചു
പാലാ: റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനുമായിരുന്ന പാലാ വെള്ളാപ്പാട് തയ്യിൽ ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു. 6 നു വൈകിട്ട് 7 മണിക്ക് പാലാ – കോഴാ റോഡിൽ നെല്ലിയാനിക്കു സമീപമായിരുന്നു അപകടം. സംസ്കാരം 10/02/2026 (ചൊവ്വാഴ്ച) പാലാ കത്തീഡ്രലിൽ. മണ്ണയ്ക്കനാട് പൂവത്തേട്ട് വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ , അനു. മരുമക്കൾ: ജീൻ സൂസൻ എഴുതൈക്കൽ, Read More…
പ്രാർത്ഥനകൾ വിഭലം ; സഹോദരി ശ്രീലക്ഷമിയും മരണത്തിന് കീഴടങ്ങി
ഇന്നലെ രാത്രി കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാല ഒപ്പം യാത്ര ചെയ്ത സഹോദരിയും മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22) ഇന്നലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി 9 മണിയോടെ മരണമടയുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ Read More…
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27)ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന Read More…








